ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി നിരസിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ അട്ടിമറിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഇത് ഹൈക്കോടതി തീര്‍പ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഹൈക്കോടതി അപ്പീല്‍ തീര്‍പ്പാക്കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മലപ്പുറത്ത് ഇ.ടി, പൊന്നാനി, സമദാനി; ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനിയും മത്സരിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സിറ്റിംഗ് എം.പി കനി.കെ നവാസ് മത്സരിക്കും. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ത്ഥികളെ ലീഗ് പരസ്പരം മാറ്റിയാണ് ഇത്തവണ പരീക്ഷിക്കുന്നത്. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മത്‌സരിക്കുമെന്നും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞൂ. ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫിനൊപ്പവും തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കൊപ്പവുമായിരിക്കും മത്സരിക്കുക. അതേസമയം, യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് 16 സീറ്റിലും മുസ്ലീ ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍.എസ്.പിയും ഓരോ സീറ്റുകളിലും മത്സരിക്കും.

ഹിമാചലില്‍ പ്രതിസന്ധി രൂക്ഷം; വിക്രമാദിത്യ സിംഗ് മന്ത്രിസ്ഥാനം രാജിവച്ചു; 15 ബിജെപി എംഎല്‍എമാരെ പുറത്താക്കി സ്പീക്കര്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനോടുള്ള വിയോജിപ്പ് പരസ്യമാക്കി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവച്ചു. മുതിര്‍ന്ന നേതാവ് വീര്‍ഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവ് കൂടിയായ തന്റെ പിതാവിനെ എംഎല്‍എമാര്‍ അധിക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി കാഴ്ചക്കാരനായി നില്‍ക്കുകയാണ്. എംഎല്‍എമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും വിക്രമാദിത്യ ആരോപിച്ചു. അതിനിടെ, ഇന്നലെ കൂറുമാറിയ ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കി. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിനെതിരെ നാളെ ബിജെപി അവിശ്വാസം കൊണ്ടുവരാനിരിക്കേ പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂര്‍ അടക്കം 15 എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. നാളെ ബജറ്റ് പാസാക്കാന്‍ ശബ്ദവോട്ട് പറ്റില്ലെന്നും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ടിപി ചന്ദ്രശേഖരൻ വധം: പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി, ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്ക് 20 വർഷം തടവുശിക്ഷ

കൊച്ചി: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ ഉയർത്തി ഹൈക്കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതി മുതൽ എട്ടാം പ്രതി വരെയുള്ളവർക്കും 11-ാം പ്രതിക്കും 20 വർഷത്തെ തടവുശിക്ഷ വിധിച്ചു. 10, 12 പ്രതികൾക്ക് പരോൾ ലഭിക്കാവുന്ന ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപെട്ട ബെഞ്ചാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെകെ രമ ആണ് ഹർജി സമർപ്പിച്ചിരുന്നത്. കേസിലാകെ ആകെ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്. 11 പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ഉയർത്തണമെന്ന ആവശ്യവുമായാണ് കെകെ രമ ഹൈക്കോടതിയെ സമീപിച്ചത്.

2035 ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്്‌പേസ് സ്‌റ്റേഷന്‍: പ്രധാനമന്ത്രി

ന്യുഡല്‍ഹി: ഇന്നത്തെ ഇന്ത്യയില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്‍ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം പ്രഖ്യാപിച്ച ശേഷം തുമ്ബ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ സംസാരിക്കുകയായിരുന്നു മോദി. ഗഗന്‍യാന്‍ സഞ്ചാരികളായ ബഹിരാകാശ യാത്രികരെ രാജ്യത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. രാജ്യത്തിന് മുഴുവന്‍ വേണ്ടി അവരെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇവര്‍ ഇന്നത്തെ ഇന്ത്യയുടെ അഭിമാനമാണെന്ന് മോദി പറഞ്ഞു. ഐഎസ്‌ആര്‍ഒയില്‍ ഇന്ന് സുപ്രധാന പദവികളെല്ലാം വഹിക്കുന്നത് സ്ത്രീകളാണ്. ഇത് സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമാണ്. 500 ലേറെ വനിതകളാണ് സമുന്നത പദവികളിലിരിക്കുന്നത്. നമ്മുടെ സ്‌പേസ് സെക്ടറിലും വനിതകളുടെ കരുത്ത് സുപ്രധാനമായിരിക്കുകയാണ്. വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത് പ്രായോഗികമല്ല. 2035 ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്‌പേസ് സ്‌റ്റേഷന്‍ ബഹിരാകാശത്തുണ്ടാകും. ഇത് ബഹിരാകാശത്തിന്റെ ഇതുവരെ അജ്ഞാതമായിരിക്കുന്ന വിശാലതയെ കുറിച്ച്‌ പഠിക്കാന്‍ സഹായിക്കും. ഈ അമൃത്കാലത്ത്, ഇന്ത്യയുടെ ബഹിരാകാശ യാത്രികര്‍…

ഗഗന്‍യാന്‍ ദൗത്യ തലവന്‍ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

തിരുവനന്തപുരം: രാജ്യവും ലോകവും ആകാംഷയോടെ കാത്തിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തെ നയിക്കുന്നത് മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്ന നാല് വ്യോമസേന പൈലറ്റുമാര്‍ക്കും ആസ്‌ട്രോനട്ട് ബാഡ്ജുകള്‍ സമ്മാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ തുമ്ബ വി.എസ്.എസ്.സിയിലെ ചടങ്ങില്‍ ആദരിച്ചു.വ്യോമസേനയില്‍ സുഖോയ് യുദ്ധവിമാനം പറപ്പിക്കുന്നതില്‍ വിദഗ്ധനായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് ദൗത്യത്തിന്റെ ഗ്രൂപ്പ് കമാന്‍ഡര്‍. പാലക്കാട് നെന്മാറ കുളങ്ങാട് പ്രമീളയുടെയും വിളമ്ബില്‍ ബാലകൃഷ്ണന്റെയും മകനാണ്. പാലക്കാട് അകത്തേത്തറ എന്‍എസ്‌എസ് എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ)യില്‍ ചേര്‍ന്നു. 1998ല്‍ ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ നേടി. യു.എസിലെ എയര്‍ കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.

ഗഗന്‍യാന്‍ ദൗത്യം: ബഹിരാകാശ പേടകം വീക്ഷിച്ച്‌ പ്രധാനമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ പേടകം സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമ്ബ വി.എസ്.എസ്.സിയില്‍ ഒരുക്കിയ പ്രത്യേക പ്രദര്‍ശന ഹാളില്‍ എത്തിയ പ്രധാനമന്ത്രി പദ്ധതിയുമായി ഇതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായി സംസാരിച്ചു. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.സോമനാഥ് ദൗത്യവുമായി ബന്ധപ്പെട്ട ഗവേഷണ നേട്ടങ്ങള്‍ പ്രധാനമന്ത്രിക്ക് വിവരിച്ചു നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരും മോദിക്കൊപ്പം വി.എസ്.എസ്.സിയില്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തിയിരുന്നു. അരമണിക്കൂറിലേറെ പ്രധാനമന്ത്രി പ്രദര്‍ശന ഹാളില്‍ ചെലവഴിച്ചു. ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പുറപ്പെടുന്ന വ്യോമസേന യുദ്ധ വിമാനത്തിലെ നാല് പൈലറ്റുമാരെയും മോദി ചടങ്ങില്‍ ലോകത്തിന് പരിചയപ്പെടുത്തും. ഇവരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചനയുണ്ട്. മൂന്ന പദ്ധതികളുടെ പ്രഖ്യാപനം മോദി ചടങ്ങില്‍ നടത്തും.

യു.പിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ അട്ടിമറി; സമാജ്‌വാദി ചീഫ് വിപ് രാജിവച്ചു

ലക്‌നൗ: ഉത്തർപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിനിടെ അട്ടിമറി. സമാജ്‌വാദി പാർട്ടിയാണ് കൂറുമാറ്റ ഭീഷണി നേരിടുന്നത്. നിയമസഭയിലെ സമാജ്‌വാദി പാർട്ടിയുടെ ചീഫ് വിപ് മനോജ് കുമാർ പാണ്ഡെ തത്സ്ഥാനം രാജിവച്ചു. ഉൻചാറില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് കുമാർ. ഇന്നലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിളിച്ച അത്താഴ വിരുന്നില്‍ നിന്ന് എട്ട് എംഎല്‍എമാർ വിട്ടുനിന്നിരുന്നു. ഇതോടെ പാർട്ടി കൂറുമാറ്റ ഭീഷണിയിലാണെന്ന് വ്യക്തമായിരുന്നു. യു.പില്‍ നിന്നുള്ള 10 രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. സമാജ്‌വാദി പാർട്ടിയില്‍ വിള്ളല്‍ വന്നതോടെ ബിജെപിയുടെ എട്ടാമത്തെ സ്ഥാനാർത്ഥിയും വിജയിക്കുമെന്ന സൂചനയാണ് വരുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി എംഎല്‍എമാരെ ബിജെപി സമ്മർദ്ദത്തിലാക്കുകയാണെന്ന് അഖിലേഷ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ഇതാണ് ബിജെപിയുടെ രീതി. അവർ ആളുകളില്‍ ഭയം നിറയ്ക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ പഴയ കേസുകള്‍ കുത്തിപ്പൊക്കെി അവരെ സമ്മർദ്ദത്തിലാക്കുന്നു. ഇതൊന്നും…

‘സുരേഷിനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞു’; മൂന്നാറിൽ ഓട്ടോറിക്ഷ തകർത്ത് കാട്ടാന; ഡ്രൈവറെ എറിഞ്ഞുകൊന്നു; രണ്ട് പേർക്ക് പരിക്ക്

മൂന്നാർ: കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി 46) ആണ് മരിച്ചത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ കുത്തിമറിച്ചിട്ട ആന ഡ്രൈവർ സുരേഷ് കുമാറിനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിയുകയായിരുന്നു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് സുരേഷ് കുമാർ. ഇന്നലെ രാത്രി 10 മണിയോടെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം. മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഓട്ടോ ആന കുത്തിമറിച്ചിട്ടപ്പോൾ സുരേഷ് ആനയുടെ കാലിനടുത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സുരേഷ് കുമാറിനെ ആന തുമ്പിക്കൈയിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പാരിപ്പള്ളിയിൽ തെരുവുനായ്ക്കൾ മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ച സംഭവം: ആളെ തിരിച്ചറിഞ്ഞു

പാരിപ്പള്ളി : ജില്ലാ അതിർത്തിയിൽ ചാവർകോട് കാറ്റാടി മുക്കിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ തെരുവുനായ്ൾ ഭക്ഷിച്ച നിലയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയിലൂടെ ആളിനെ തിരിച്ചറിഞ്ഞു. ചാവർകോട് കാറ്റാടിമുക്ക് ഗംഗാലയത്തിൽ അജിത്താണ് (58) മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട് പറങ്കിമാവ് തോട്ടത്തിൽ വിറകു ശേഖരിക്കാൻ എത്തിയ സ്ത്രീ രൂക്ഷമായ ദുർഗന്ധം മൂലവും തുണിക്കെട്ട് കണക്കെ എന്തോ കിടക്കുന്നതും കണ്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു മൃതശരീരത്തിന്റെ ഭാഗങ്ങളാണെന്നു തിരിച്ചറിഞ്ഞത്. അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം നായകൾ ഭക്ഷിച്ചിരുന്നു. മുഖവും കൈകളും നഷ്ടപ്പെട്ടിരുന്നു.നെഞ്ചിന്റെ ഭാഗം മാത്രമാണ് അവശേഷിച്ചത്. കഴുത്തിൽ കുരുക്കിട്ട പ്ലാസ്റ്റിക് കയർ പൊട്ടിയ നിലയിലായിരുന്നു. പറങ്കിമാവിൽ പൊട്ടിയ പ്ലാസ്റ്റിക് കയറിന്റെ അവശേഷിച്ച ഭാഗം ഉണ്ടായിരുന്നു. അജിത്തിനെ (58) ജനുവരി 27 മുതൽ കാണാനില്ലായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുള്ള പരാതിയിൽ പാരിപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. ബന്ധുവിന്റെ രക്ത സാംപിൾ ശേഖരിച്ചാണ്…