തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയൻ എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എം.എല്‍.എ. നല്‍കിയ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ശേഷം ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. സി.എം.ആർ.എല്ലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് എക്സാലോജിക്കിന് പണം നല്‍കിയത് എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കോടതിയില്‍ ഹർജി നല്‍കിയിരുന്നത്. ആദ്യം കേസ് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് എടുത്തു. പിന്നാലെ കോടതി കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ രണ്ട് തവണ കോടതി ഹർജികള്‍…
Month: May 2024
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു; ആത്മഹത്യയെന്ന് സൂചന
കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ലോകേശ്വര്‍നാഥ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ കോളജ് അധികൃതരെ വിളിച്ച് വിവരമറിയിച്ചു. എന്നാല്‍ ഈ സമയമായപ്പോഴേക്കും ലോകേശ്വര്‍നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയില്‍ കെട്ടിട നിർമ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബീഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി നിർമ്മിച്ച ഇരുമ്പ് ഫ്രെയിം നിലംപൊത്തുകയായിരുന്നു. ഈ ഫ്രെയിമില്‍ ഏറ്റവും മുകളിലുണ്ടായിരുന്ന ആളാണ് അപകടത്തില്‍ മരിച്ചത് എന്നാണ് സൂചന. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു വീഴുകയായിരുന്നു. കമ്പികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മരിച്ച തൊഴിലാളി. വളരെ ശ്രമപ്പെട്ടാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ വശത്തായി ഇരുമ്ബ് കമ്ബികള്‍ ഉപയോഗിച്ച് നിർമ്മിച്ച ഗോവണിയാണു തകർന്നുവീണത്. കെട്ടിടത്തിന്റെ അവസാന മിനുക്കു പണികളാണ് നടന്നു കൊണ്ടിരുന്നത്. ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുമ്പ് ഗോവണിക്ക ആറു…
തൃശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു
തൃശ്ശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണികണ്ഠന്‍ എന്നയാളാണ് പ്രതിയെന്നാണ് സൂചന പുറത്തുവരുന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്
ന്യൂഡല്‍ഹി: ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. 2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.
Le rôle du Denatonium dans la prévention des infections dans les soins aux reptiles
Dénatonium : aperçu de ses propriétés chimiques et de ses utilisations Le dénatonium , souvent reconnu comme l'une des substances les plus amères connues, est un composé polyvalent utilisé pour ses propriétés dissuasives. Structurellement, il appartient à la famille des composés d'ammonium quaternaire et se présente généralement sous la forme de benzoate de dénatonium ou de saccharide de dénatonium. Sa résilience et sa stabilité chimiques en ont fait un outil précieux dans diverses applications allant des agents d'aversion dans les produits ménagers aux mesures antivol dans l'industrie automobile. La caractéristique…
പരാതി നല്‍കിയിട്ടും കേസെടുത്തില്ല; മേയര്‍ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡ്രൈവര്‍ യദു
മേയര്‍ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു. ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഇന്നലെ ബസ് കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ലെന്നായിരുന്നു മൊഴി. അതേസമയം കാണാതായ മെമ്മറി കാര്‍ഡിനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. പൊലീസിന് പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിന് പിന്നാലെയാണ് ഡ്രൈവര്‍ യദു മേയര്‍ക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്. പൊലീസ് കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്‍ സീറ്റില്‍ ആയത് കൊണ്ട് താന്‍ ഒന്നും കണ്ടില്ലെന്നായിരുന്നു മൊഴി, മേയറുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തോ, ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോ എന്നൊന്നും അറിയില്ലെന്നും കണ്ടക്ടര്‍ മൊഴിയില്‍ പറയുന്നു. അതേസമയം മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. കെഎസ്‌ആര്‍ടിസി ബസിലെ…
കുട്ടികരയുമെന്ന് കരുതി വായും മൂക്കും പൊത്തിപ്പിടിച്ചു; വായില്‍ തുണിതിരുകിയശേഷം താഴെക്ക് വലിച്ചെറിഞ്ഞു; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ഇതിനിടെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അർധരാത്രി തന്നെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. പ്രസവം നടന്നതിന്‍റെ പരിഭ്രാന്തിയില്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് കരഞ്ഞാല്‍ പുറത്തറിയുമെന്നതിനാല്‍ കുഞ്ഞിന്‍റെ വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നീട് വായില്‍ തുണി തിരുകി. ഈ സാഹചര്യത്തില്‍ തന്നെ കുഞ്ഞ് മരിച്ചെന്നാണ് നിഗമനം. തുടർന്ന് രാവിലെ എട്ടോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തി കാരണം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ ഫ്ലാറ്റില്‍നിന്ന് താഴേക്കിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കിടപ്പുരോഗിയായ നിരപ്പ് കുളങ്ങാട്ട്പാറ കത്രിക്കുട്ടി(85) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജോസഫിനെ(88) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ജോസഫ് തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കിടപ്പുരോഗിയായതിനാല്‍ ശുശ്രൂഷിക്കാനുള്ള ബുദ്ധിമുട്ടോ മറ്റോ ആണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട് : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് ഉപഭോഗം കുറഞ്ഞു. ഉപഭോക്താക്കള്‍ രാത്രി സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണമോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാടാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത.…