ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കാന്‍ പഞ്ചായത്തംഗം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഇടുക്കി: ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കാന്‍ വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.   സൗമ്യയ്ക്ക് നല്‍കാനായി കോഴിക്കോടു നിന്ന് എംഡിഎംഎ ഇനത്തിലുള്ള മയക്കു മരുന്ന് സംഘടിപ്പിച്ചു കൊടുത്ത കോഴിക്കോട് പന്തീരാന്‍കാവ് സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്. മറ്റൊരാളില്‍ നിന്ന് സംഘടിപ്പിച്ച എംഡിഎംഎ, മുന്‍പ് പിടിയിലായ ഷെഫിന്‍ ഷായ്ക്കാണ് കൈമാറിയത് ശ്യാമാണ്. ഷെഫിന്‍ ഷാ മുഖേനയാണ് സൗമ്യയ്ക്ക് കാമുകന്‍ വിനോദ് എംഡിഎംഎ കൈമാറിയത്. വണ്ടന്‍മേട് സിഐ വി.എസ്.നവാസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മീന്‍ വാങ്ങികഴിച്ച നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം കല്ലറ മീന്‍ മാര്‍ക്കറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീന്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വിഷബാധയേറ്റിരുന്നു. നാല് പേരും ഛര്‍ദ്ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്. കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയ ബിജുവിനും കുടുംബാംഗങ്ങള്‍ക്കുമാണ് ആദ്യം ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു വാങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ശനിയാഴ്ച ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. അതിനിടെയാണ് ശനിയാഴ്ച വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന്…

നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി: നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ പ്രതികൂട്ടില്‍

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്തതിന് പ്രവാസി മലയാളിക്കെതിരെ നടപടി എടുപ്പിച്ചതിനു പിന്നില്‍ തട്ടിപ്പു കേസില്‍ പ്രതിയായ സംഘനാ നേതാവ്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് വ്യാജ പ്രചരണം നടത്തിയതെന്ന് ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ കാസ ആരോപിച്ചു. നേഴ്‌സുമാരെ സമരത്തിനിറക്കി പെട്ടന്ന് ഉദിച്ചു വന്ന നേതാവാണ് ജാസ്മിന്‍ ഷാ. അമൃത പോലുള്ള തെരഞ്ഞെടുത്ത ചില ആശുപത്രികളെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു സമരത്തിന് പിന്നിലെന്ന് തെളിയുകയും കോടിക്കണക്കിന് രൂപയുടെ പണമിടപാട് നടന്നതിന് കേസ് ഉണ്ടാകുകയും ചെയ്തതോടെ ജാസ്മിന്‍ ഷാ മുങ്ങി. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ്, ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോളാണ് ജാസ്മിന്‍ ഷാ വീണ്ടും ചര്‍ച്ച ആയത്. വിശ്വസനീയമായ ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ഒരു വിവരമാണ് എന്ന…

വിജയ് ബാബുവിന്റെ ഒടിടി ചിത്രങ്ങള്‍ക്ക് കുരുക്ക്, ഇന്റര്‍പോള്‍ സൈറ്റില്‍ ഫോട്ടോ; തന്ത്രപരമായ നീക്കവുമായി പൊലീസ്

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ്. വിജയ് ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നതിന്റെ ആദ്യപടിയായാണ് അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ വിജയ് ബാബുവിന്റെ ഫോട്ടോ അടക്കമുള്ള കേസിന്റെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്ത് വന്നാല്‍ നിയമപരമായി വിജയ് ബാബുവിനെ പിടികൂടി ദുബായ് പൊലീസിന് ഇന്ത്യയിലേക്ക് മടക്കി അയക്കാം. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് മുന്നില്‍ കാണുന്നുണ്ട്. എന്നാല്‍ ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ ചിത്രം വരുന്നതോടെ വിജയ് ബാബു പങ്കാളിയായ ഒ ടി ടി ചിത്രങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. വിദേശ…

താമസസ്ഥലത്തുനിന്നു കുറഞ്ഞത് 25 മീറ്റര്‍ അകലം പാലിക്കണം: വളര്‍ത്തുമൃഗ ഫാമുകള്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍; വീഴ്‌ച്ചവരുത്തിയാല്‍ കര്‍ശന നടപടിക്കും നിര്‍ദ്ദേശം

തിരുവനന്തപുരം: താമസസ്ഥലം, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. കന്നുകാലി, ആട്, മുയല്‍, കോഴി, പന്നി ഫാമുകള്‍ക്കാണ് ഇതു ബാധകം. 2016 ഓഗസ്റ്റ് 31നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലറാണു കര്‍ശനമാക്കുന്നത്. ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തുന്നതുമായ എല്ലാത്തരം മൃഗഫാമുകളും അടച്ചുപൂട്ടാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊല്ലം മേലില പഞ്ചായത്തിലെ ഉപാസന ഡെയറി ഫാം ഉടന്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു. നിബന്ധനകള്‍ ഇങ്ങനെ 5 കന്നുകാലി (പശു, കാള, എരുമ), 20 ആട്, 26 മുയല്‍, 100 കോഴി എന്നിവയില്‍ താഴെ വളര്‍ത്തുന്നവര്‍ക്കു നിബന്ധനകള്‍ ബാധകമല്ല. 5 പന്നികളില്‍ താഴെ വളര്‍ത്തുന്നവരെയും ഒഴിവാക്കി. എന്നാല്‍, താമസസ്ഥലത്തുനിന്നു കുറഞ്ഞത് 100 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. പുതുതായി ആരംഭിക്കുന്ന നായ…