പാലക്കാട്: മണ്ണാർക്കാട് ആത്മഹത്യ ചെയ്ത എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. യുവതിയുടെ സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴി നല്കി. വിദേശത്തായിരുന്ന സാദിഖ് ഇന്നലെയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്ബത്തിക ബാദ്ധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണത്തിലാണ് ബാദ്ധ്യത തീർത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. സാമ്ബത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അല്ലാതെ, തങ്ങള്‍ തമ്മിലുള്ള പ്രശ്നം കാരണം ഷാഹിന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറഞ്ഞു. ഷാഹിനയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാദിഖ് ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഷാഹിനയെ തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച…
Day: July 25, 2024
മുങ്ങല്‍ വിദഗ്ധര്‍ രണ്ട് തവണ ലോറിക്കരികിലെത്തി, പുഴയിലെ അതിശക്തമായ അടിയൊഴുക്ക് കാരണം ക്യാബിനുള്ളില്‍ കയറാനായില്ല
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം ഡൈവേഴ്സിന് പുഴയ്ക്കുള്ളില്‍ കാഴ്ചയൊന്നും കിട്ടാത്ത അവസ്ഥയാണ്. രണ്ട് തവണ ലോറിക്ക് അടുത്തേക്ക് എത്തിയ മുങ്ങല്‍ വിദഗ്ധര്‍ പുഴയ്ക്കടിയില്‍ ഒന്നും കാണാത്ത അവസ്ഥയായതിനാല്‍ മടങ്ങി വരികയായിരുന്നു. പുഴയിലെ അടിയൊഴുക്ക് കാരണം ലോറിയുടെ ക്യാബിനുള്ളിലേക്ക് എത്താന്‍ കഴിയുന്നില്ല. വൈകാതെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചേക്കും
സ്കൂബ ഡൈവേഴ്സ് നദിയില്‍ മുങ്ങിത്തപ്പുന്നു; അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി 8 കിമി അകലെ നിന്നും കണ്ടെത്തി
അങ്കോല: അര്‍ജുനനെ കണ്ടെത്താനായുള്ള പരിശോധനയ്ക്കായി സ്കൂബ ഡൈവേഴ്സ് നദിയില്‍ മുങ്ങിത്തപ്പുന്നു. അതെസമയം അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി 8 കിമി അകലെ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് നാവികര്‍ പുഴയിലേക്ക് ഇറങ്ങി പരിശോധിക്കുകയാണ്. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. സ്കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ഐബിഒഡി എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ദൗത്യമാണ് നടന്നു കൊണ്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യഘട്ടമായി മുങ്ങല്‍ വിദഗ്ധര്‍ മൂന്നുബോട്ടുകളിലായി ലോറിയുണ്ടെന്ന് അനുമാനിക്കുന്ന ഭാഗത്ത് പരിശോധന നടത്തിയിരുന്നു. ഒഴുക്കും പുഴക്ക് അടിയിലുള്ള കാഴ്ചയുമാണ് പരിശോധിച്ചത്. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ…
അര്ജുന് അരികെ: അടിയൊഴുക്ക് ഗൗനിക്കാതെ ദൗത്യസംഘം പുഴയില്‍
ബെംഗളൂരു | ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചിലിനായി ശക്തമായ അടിയൊഴുക്ക് ഗൗനിക്കാതെ മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം ഗംഗാവലി പുഴയില്‍ ഇറങ്ങി. നദിയിലെ അടിയൊഴുക്ക് മുങ്ങലിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘം പുഴയില്‍ ഇറങ്ങിയത്. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ഐ ബോര്‍ഡ് പരിശോധന തുടങ്ങുമ്ബോള്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വിവരം. കര-നാവിക സേനയും എന്‍ഡിആര്‍എഫും അഗ്നിരക്ഷാ സേനയുമടക്കം 200 ഓളം പേര്് ഇന്ന് ദൗത്യത്തില്‍ നേരിട്ട് പങ്കെടുക്കും. 31 എന്‍ ഡി ആര് എഫ് അംഗങ്ങള്‍, 42 എസ് ഡി ആര് എഫ് അംഗങ്ങള്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളിയാകും. ഇവര്‍ക്കൊപ്പം കരസേനയുടെ 60 അംഗങ്ങള്‍, നാവികസേനയുടെ 12 ഡൈവര്‍മാര്‍ എന്നിവരും…
ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ? നടക്കുന്നത് ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന; ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിയശേഷം ഡൈവര്‍മാര്‍ കാബിനില്‍ അര്‍ജുനുണ്ടോയെന്ന് പരിശോധിക്കും; അതിനുശേഷം ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും
ഷിരൂർ: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ പത്താം നാളിലേക്ക്. ഇന്നത്തെ ദിവസം ഏറെ നിർണായകമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അർജുനുണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടക്കുക. ഇതിനായി ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്രബാല്‍ നമ്ബ്യാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങള്‍ നടക്കുന്നത്. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിയശേഷം ഡൈവർമാർ കാബിനില്‍ അർജുനുണ്ടോയെന്ന് പരിശോധിക്കും. അതിനുശേഷമാകും ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക. വൈകുന്നേരത്തോടെ ഓപ്പറേഷൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇന്നലത്തെ തിരച്ചിലില്‍ അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ട്രക്ക് ഗംഗാവലി നദിയില്‍നിന്ന് കണ്ടെത്തിയിരുന്നു. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയത്. ഒൻപതാം ദിവസം ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പുഴയുടെ അടിഭാഗത്തുനിന്ന് ലോറി കണ്ടെത്തിയത്. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ…
പുതിയ തലമുറയ്ക്ക് ദീപം കൈമാറാനുള്ള സമയമായി: ജോ ബൈഡൻ
വാഷിങ്ടണ്‍: സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് പിന്മാറിയത് രാജ്യത്തെയും പാർട്ടിയേയും ഒന്നിപ്പിക്കാനാണ് എന്ന് പറഞ്ഞ് യു എസ് പ്രസിഡൻറ് ജോ ബൈഡൻ. കൂടാതെ, പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന യു എസ് ഓവല്‍ ഓഫിസില്‍ നടത്തിയ ടെലിവിഷൻ സന്ദേശത്തിലായിരുന്നു. ഏത് പദവിയെക്കാളും പ്രധാനം ജനാധിപത്യത്തിൻ്റെ പ്രതിരോധം അപകടത്തിലാകുന്നത് തടയുക എന്നതാണെന്ന് പറഞ്ഞ ബൈഡൻ, ഒരു പുതിയ തലമുറക്ക് ദീപം കൈമാറുക എന്നതാണ് താൻ ഏറ്റവും നല്ല വഴിയായി തീരുമാനിച്ചത് എന്നും, നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണെന്നും കൂട്ടിച്ചേർത്തു. തനിക്ക് പകരം സ്ഥാനാർത്ഥിയാകാൻ തിരഞ്ഞെടുത്ത കമല ഹാരിസ് ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് എന്ന് പറഞ്ഞ ബൈഡൻ, ഡെമോക്രാറ്റിക് പാർട്ടിയില്‍ ഭിന്നതയില്ലെന്നും പറയുകയുണ്ടായി. നിലവില്‍ അമേരിക്ക സ്വേച്ഛാധിപതികള്‍ ഭരിച്ച സമയത്തേക്കാള്‍ ശക്തമായ അവസ്ഥയിലാണ് ഉള്ളതെന്നും ബൈഡൻ വ്യക്തമാക്കി.
ഡല്‍ഹി നഗരത്തില്‍ ഓടുന്ന കാറില്‍ അഭ്യാസം നടത്തിയ ‘സ്പൈഡര്മാന്’ കസ്റ്റഡിയില്‍
ഡല്‍ഹി നഗരത്തില്‍ ഓടുന്ന കാറില്‍ അഭ്യാസം നടത്തിയ ‘സ്പൈഡര്മാന്’ കസ്റ്റഡിയില്‍. നജാഫ്ഗഡ് സ്വദേശിയായ ആദിത്യ(20)നാണ് സ്പൈഡര്‍മാന്റെ വേഷമണിഞ്ഞ് കാറിന്റെ ബോണറ്റിന് മുകളില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാണ് ദ്വാരക ട്രാഫിക് പൊലീസ് നടപടിയെടുത്തത്. കാറോടിച്ചിരുന്ന ഗൗരവ് സിങ് (19) എന്നയാളെയും പൊലീസ് പിടികൂടി. സ്പൈഡര്‍മാന്റെ വേഷത്തിലുള്ള യുവാവിന്റെ കാര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ അപകടകരമായി വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കല്‍ തുടങ്ങി 26,000 രൂപ പിഴയടക്കാനുള്ള കുറ്റം ഇവര്‍ക്കുമേല്‍ ചുമത്തുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ സ്പൈഡര്‍മാന്റെ വേഷം ധരിച്ച് ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച 19 കാരിയെയും യുവാവിനെയും ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഡല്‍ഹി ട്രാഫിക് പൊലീസ് ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ;പരാതി നല്കി
കോഴിക്കോട്: അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാർത്താസമ്മേളനത്തില്‍ നടത്തിയ പരാമർശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് വാർത്താസമ്മേളനത്തില്‍ അമ്മ ഷീല പറഞ്ഞത്. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബർ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുന്നതില്‍ നിന്ന് അർജുന്റെ കുടുംബം വിട്ടുനിന്നിരുന്നു.