ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു

ചെന്നൈ: ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്ബനിയില്‍ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയായിരുന്നു അപകടം. ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്നതിനാല്‍ അന്ത്യോദയ എക്സ്പ്രസ് വരുന്നത് യുവതി കണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ താംബരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാവിയുടുത്ത് പ്രാര്‍ത്ഥനാഭരിതനായി മോദി, രാത്രി കുടിച്ചത് വെറും ചൂടുവെള്ളം മാത്രം; പ്രത്യേക മുറി നല്‍കിയെങ്കിലും വേണ്ടെന്നുവച്ചു

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടരുന്നു. ഇന്നലെ വൈകിട്ട് ആരംഭിച്ച ധ്യാനം നാളെ ഉച്ചയോടെയാണ് അവസാനിക്കുക. കാവി വസ്ത്രത്തില്‍ ധ്യാനനിരതനായിരിക്കുന്ന മോദിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. സ്വാമി വിവേകാനന്ദൻ 131വർഷം മുമ്ബ് അമേരിക്കയിലേക്ക് പുറപ്പെടും മുമ്ബ് ധ്യാനത്തില്‍ ലയിച്ച ശ്രീപാദപാറയ്‌ക്ക് സമീപമുള്ള പാറയിലെ മണ്ഡപത്തിലാണ് മോദിയുടെ ധ്യാനം. ഇന്നലെ രാത്രി വെറും ചൂടുവെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചത്. ധ്യാനമിരിക്കാൻ പ്രത്യേകം മുറി ഒരുക്കിയിരുന്നു. എന്നാല്‍ അത് മോദി ഉപയോഗിച്ചില്ല. ഇന്നലെ രാത്രി മുഴുവൻ ധ്യാനമണ്ഡപത്തിലായിരുന്നു അദ്ദേഹം. സൂര്യോദയം കണ്‍കുളിർക്കെ കണ്ടു. തുടർന്ന് പ്രാർത്ഥനയിലേക്ക് കടന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ കന്യാകുമാരി വൻ സുരക്ഷാ വലയത്തിലാണ്. കരയില്‍ മാത്രം രണ്ടായിരത്തിലധികം പൊലീസുകാരാണ് കാവലിനുള്ളത്. കൂടാതെ നാവികസേനയുടെ ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നുണ്ട്. കന്യാകുമാരിയിലേക്ക് പോകാനായി ഇന്നലെ വൈകിട്ട് 4.20 ന് വ്യോമസേനാ വിമാനത്തിലാണ് മോദി തിരുവനന്തപുരം…

പീഡനക്കേസില്‍ പ്രജ്വല്‍ രേവണ്ണ ബംഗളൂരുവില്‍ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തെ ഒളിവിന് ശേഷം

ബംഗളൂരു: ലൈംഗിക അതിക്രമവും അശ്ലീല വിഡിയോയുമായും ബന്ധപ്പെട്ട കേസില്‍ ഹാസനിലെ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. പുലർച്ചെ ഒരു മണിയോടെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പ്രജ്വലിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവിന് ശേഷമാണ് ജർമനിയില്‍ നിന്ന് പ്രജ്വല്‍ ബംഗളൂരുവില്‍ മടങ്ങിയെത്തിയത്. ലുഫ്താൻസ വിമാനത്തില്‍ മ്യൂണിച്ചില്‍ നിന്നു പുറപ്പെട്ട് പുലർച്ചെ 12.48നാണ് ബംഗളൂരുവില്‍ പ്രജ്വല്‍ എത്തിയത്. ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്ത് വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിച്ചു. തുടർന്ന് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പ്രത്യേക അന്വേഷണ സംഘം മഫ്തിയില്‍ നിരീക്ഷണം നടത്തി. ഹാസൻ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായ പ്രജ്വല്‍ 26ന് പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്‌ ജർമനിയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇന്ന്…

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും ഡോ സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയുമായ ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു; സംസ്‌കാരം നാളെ

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും റിട്ട ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്ന ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു. മുന്‍ ലോക്‌സഭാംഗവും നിയമസഭാംഗവും സിപിഐഎം സഹയാത്രികനും മാധ്യമവിമര്‍ശകനമായ ഡോ സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയാണ്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.40 നായിരുന്നു അന്ത്യം. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍ഗോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്. 1985ല്‍ കാസര്‍ഗോട് മുന്‍സിഫായി ലിസമ്മ അഗസ്റ്റിന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പേഴ്‌സണും ചെന്നൈയിലെ കമ്ബനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു. പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു. ക്രിമിനോളജിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ ലിസമ്മ രചിച്ചിട്ടുണ്ട്.…

കണ്ണൂരില്‍ പൊലീസ് പട്രോളിംഗിനിടെ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു ; പൊട്ടിയത് ഐസ്ക്രീം ബോംബുകള്‍

കണ്ണൂര്‍: ചക്കരക്കല്ലില്‍ പൊലീസ് പട്രോളിംഗിനിടെ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കെഎസ്‌ആര്‍ടിസി ഡ്രെെവറുടെ പരാതി; മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്. കെഎസ്‌ആർടിസി ഡ്രെെവർ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രൻ, മേയറുടെ ഭർത്താവും ബാലുശേരി എംഎല്‍എയുമായ കെ എം സച്ചിൻ ദേവ്, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയുന്ന യുവാവ് എന്നിവർക്കെതിരെ കേസെടുക്കാനാണ് യദു ഹർജി നല്‍കിയത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ച്‌ കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും ചുമത്തണമെന്നാണ് ഹർജിയിലെ ആവശ്യം. യദുവിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയും സമാന സംഭവത്തിന് കന്റോണ്‍മെന്റ് പൊലീസ് മേയർക്കും ഭർത്താവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ…

കൊച്ചിയില്‍ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ട് ആ കുഞ്ഞ് യാത്രയായി . വേദനകളില്ലാത്ത , തന്നെ ആരും ഉപദ്രവിക്കാത്ത ലോകത്തേക്ക് . മണിക്കൂറുകള്‍ മാത്രം ഈ ഭൂമിയില്‍ ജീവിക്കാൻ കഴിഞ്ഞ കുരുന്നിന് കണ്ണീർ പൂക്കള്‍കൊണ്ടല്ലാതെ എങ്ങനെ യാത്ര പറയും. പനമ്ബിള്ളി നഗറിലെ ഫ്ളാറ്റില്‍നിന്ന് അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം പോലീസിന്റെ നേതൃത്വത്തില്‍ കൊച്ചി പുല്ലേപ്പടി ശ്മാശനത്തില്‍ സംസ്കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന്‌ പോലീസ് ആ കുരുന്നു ശരീരം ഏറ്റുവാങ്ങി. മൃതദേഹം വഹിച്ച പെട്ടിയില്‍ പൂക്കള്‍ വിതറി അവസാനയാത്രമൊഴി നല്‍കി. മേയര്‍ അനില്‍ കുമാർ അടക്കമുള്ളവർ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം ഹൃദയം ഭേദിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ പൂക്കള്‍ വിതറി ആ കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോള്‍ വേദനയോടെ ഒരു പിടി മണ്ണ് വിതറി അവർ യാത്രയാക്കി. വെള്ളിയാഴ്ച രാവിലെ വീട്ടിലെ…

തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്; ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ വെളിപ്പെടുത്തലുമായി കണ്ടക്ടര്‍ സുബിന്‍

കോട്ടയം: തിരുവനന്തപുരത്തെ ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ബസിലെ കണ്ടക്ടര്‍ സുബിന്‍. മൊഴി എന്താണെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നും സുബിന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പൊതുസമൂഹത്തില്‍ കെഎസ്‌ആര്‍ടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ താന്‍ ചെയ്യില്ലെന്നും എ.എ.റഹീം എംപിയുമായി താന്‍ സംസാരിച്ചത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സുബിന്‍ പറഞ്ഞു. ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനു നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്ക് അറിയില്ലെന്ന് ബസിലെ കണ്ടക്ടറായിരുന്ന സുബിന്‍ മൊഴി നല്‍കിയെന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. പിന്‍ സീറ്റില്‍ ആയതിനാല്‍ താന്‍ ഒന്നും കണ്ടിട്ടില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ബസ് സാഫല്യം കോംപ്ലക്‌സിനു മുന്നില്‍ വച്ച്‌ തടഞ്ഞപ്പോള്‍ മാത്രമാണ് താന്‍ സംഭവം അറിയുന്നതെന്നാണ് സുബിന്‍ മൊഴി നല്‍കിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. സംഭവം നടന്ന് രണ്ട് മണിക്കൂറിനുളളില്‍ കെഎസ്‌ആര്‍ടിസിക്ക് മൊഴി…

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ആലുവയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയത് 4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും

ആലുവ: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത് പൊലീസ്. റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും 2 കത്തിയും 25 തിരകളുമാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസൻസില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്. റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

ഝാര്‍ഖണ്ഡിലെ ഇഡി റെയ്ഡില്‍ മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത് 25 കോടി; റെയ്ഡ് തദ്ദേശ വകുപ്പിലെ അഴിമതി കേസില്‍; തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാൻ കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്ബാദിച്ച പണമെന്ന് ബിജെപി

റാഞ്ചി: ഝാർഖണ്ഡില്‍ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് വൻ തോതിലുള്ള പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്ബത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയത്. കഴിഞ്ഞ വർഷം ഇഡി എടുത്ത കേസിലാണ് പരിശോധന. 2023ല്‍ ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡിയുടെ പരിശോധന. അതിനിടെയാണ് തദ്ദേശ വികസന വകുപ്പ് മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയില്‍ പണം കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് (പിഎംഎല്‍എ) ഇഡി കേസെടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്ബാദിച്ച പണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ജാർഖണ്ഡ്…