വിവാദം ഗൂഢാലോചനയെന്ന് ഇ.പി; വിഷയം ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; നടപടിയുണ്ടാകും?

തിരുവനന്തപുരം: ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്–ബിജെപി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇതിനു ദല്ലാൾ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു. അതേസമയം, ഇ.പി.ജയരാജൻ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന നിലയിലേക്കാണ് വിവാദം ഉയര്‍ന്നത്. ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നെന്നാണ് വിവരം. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്ഫോടനങ്ങൾക്കാണ് തിരിതെളിച്ചത്. പാർട്ടിയിൽ തന്നെക്കാൾ…

കേരളം ബിജെപിയെ സ്വീകരിക്കില്ല, വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല: മുഖ്യമന്ത്രി

കണ്ണൂർ: ബിജെപിയുടെ കേരള വിരുദ്ധ സമീപനത്തിന് പിന്നിൽ കേരളം അവരെ സ്വീകരിക്കുന്നില്ലെന്ന കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സ്വീകരിച്ചില്ല, ഇന്നും സ്വീകരിക്കുന്നില്ല, നാളെയും സ്വീകരിക്കില്ല. അതിൽ അവർ പരിഭവിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 മണ്ഡലങ്ങളിലെയും പര്യടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങളുന്നയിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്‍റെ പ്രധാന കാര്യങ്ങൾ ജനങ്ങൾ പൂർണമായി ഉൾക്കൊണ്ടു കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയെന്നും പറഞ്ഞു. കേരളം ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന നാടാണ്. ആ നാടിന് വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല. അതുകൊണ്ട് കേരള വിരുദ്ധ സമീപനം ബിജെപി തുടർച്ചയായി സ്വീകരിക്കുന്നു. ഈ പതിനെട്ടംഗ സംഘം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു പോയവരാണല്ലോ – അവരെന്തിനാണ് കേരള വിരുദ്ധ സമീപനത്തിലേക്ക് പോകുന്നത്. പക്ഷേ നമ്മുടെ അനുഭവം അവരും കേരളവിരുദ്ധ സമീപനം സ്വീകരിച്ചു എന്നതാണ്.

മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായത് വലിയതോതിലുള്ള പീഡനം; കേന്ദ്ര സർക്കാരിനെ വിമർ‌ശിച്ച് യുഎസ്

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് യുഎസ് വിദേശകാര്യ വകുപ്പ്‌. ന്യൂനപക്ഷങ്ങൾക്കെതിരെ മണിപ്പൂരിൽ ആക്രമണമുണ്ടായെന്നും വലിയതോതിലുള്ള പീഡനമാണ് നടന്നതെന്നുമാണ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിലെ വിമർശനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് പരാമർശം. മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബാധിത സമുദായങ്ങളും മണിപ്പൂരിലെ അക്രമം തടയുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള നടപടി വൈകിയതിനു കേന്ദ്ര സർക്കാരിനെ വിമർശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 4നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അക്രമ പ്രവർത്തനങ്ങൾ അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും കേന്ദ്ര സർക്കാരിനോട് യുഎൻ ആവശ്യപ്പെട്ടിരുന്നു. മെയ്തേയ്, കുക്കി, മറ്റ് സ്വാധീനമുള്ള സമുദായങ്ങൾ എന്നിവയ്ക്കിടയിൽ അനുരഞ്ജന പ്രക്രിയ പ്രോത്സാഹിപ്പിക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും സർക്കാരിനോട് അഭ്യർഥിച്ചുവെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി നേരിടുന്നുവെന്ന് ബിബിസി ഓഫിസിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ചൂണ്ടിക്കാട്ടി യുഎസ് പറയുന്നു. ബിബിസിയുടെ…

മരവും ഇലക്ട്രിക് പോസ്റ്റും വീണ് പത്തുവയസ്സുകാരന്‍ മരിച്ചു

ആലുവ: മരം കടപുഴകി വീണ് പത്തുവയസ്സുകാരൻ മരിച്ചു. ചെങ്ങമനാടാണ് സംഭവം. അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ ഇളയമകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുമ്പോൾ മരം ദേഹത്തേക്ക് വീഴുകയായിരുന്നു. മരം ആദ്യം ഒരു ഇലക്ട്രിക് പോസ്റ്റിലേക്ക് പതിക്കുകയും പിന്നീട് അവരണ്ടും ഇർഫാന്റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകീട്ട് 6.15നാണ് സംഭവമുണ്ടായത്. ദേശം-കാലടി റോഡിൽ ഗാന്ധിപുരം കവലയിൽ തെക്ക് വശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്ത് നിന്നിരുന്ന മരം വീഴുകയായിരുന്നു. വീടിനു തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു ഇർഫാൻ. വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിച്ചു. പോസ്റ്റോടുകൂടി ഇർഫാന്റെ ദേഹത്തേക്ക് വീണു. നാട്ടുകാർ ഓടിയെത്തി ഇർഫാനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ഇർഫാൻ ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് ഫർഹാൻ.…

‘സ്വത്തുവിവരങ്ങൾ മറച്ചുവച്ചു’; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി : തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതു നിയവിരുദ്ധമാണന്നും പരാതിയിൽ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ ഹർജി നൽകിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചു വച്ചു എന്നും ഓഹരികളുടെ വില കുറച്ചു കാണിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 2018ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും എൻഡിഎ സ്ഥാനാർഥി ഇതേ കാര്യംചെയ്തു എന്നും ഹർജിയിൽ പറയുന്നു. പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ലഭിക്കുന്ന പരാതികൾ എല്ലാം പരിഗണിച്ചു വേണം ഒരു പത്രിക സ്വീകരിക്കുകയോ തള്ളുകയോ…

ഉറക്കമില്ലാത്ത രാത്രി: 24 മണിക്കൂറിൽ തായ്‌വാൻ കുലുങ്ങിയത് 38 തവണ

കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിനു പിന്നാലെ വീണ്ടും കുലുങ്ങി തായ്‌വാൻ. തിങ്കളാഴ്ച 24 മണിക്കൂറിനിടയിൽ 38 തവണയാണ് തായ്‌വാൻ കുലുങ്ങിയത്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തുണ്ടായ ഭൂകമ്പം 7.2 തീവ്രതയുള്ളതായിരുന്നു. നിരവധി പേർ മരിക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തിങ്കളാഴ്ചയുണ്ടായ ഭൂമികുലുക്കങ്ങളിൽ 9 എണ്ണം തീവ്രതയുള്ളതായിരുന്നു. വൈകീട്ട് 5.08ന് 5.3 തീവ്രതയുള്ള ഭൂകമ്പമുണ്ടായതോടെയാണ് തുടക്കം. പിന്നീട് ചെറുതും വലുതുമായ നിരവധി കുലുക്കുങ്ങളുണ്ടായി. ആദ്യത്തെ ഒമ്പത് മിനിറ്റിൽ മാത്രം 5 കുലുക്കങ്ങളുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. തായ്‌വാനിലെ ഹോല്യൻ നഗരവും ചുറ്റുപാടുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. ഭൂകമ്പത്തിനു ശേഷം സാധാരണയുണ്ടാകുന്ന പ്രകമ്പനങ്ങളാണോ ഇന്നലെയുണ്ടായതെന്ന് വ്യക്തമല്ല. പക്ഷെ ഏപ്രിലിന്റെ തുടക്കത്തിലുണ്ടായ ഭൂമികുലുക്കത്തിനു പിന്നാലെയുണ്ടായ നൂറുകണക്കിന് പ്രകമ്പനങ്ങളെക്കാൾ തീവ്രതയുള്ളതായിരുന്നു തിങ്കളാഴ്ചത്തേത്. തായ്‌വാൻ പൊതുവെ ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശമായാണ് കണക്കാക്കപ്പെടുന്നത്. ഭൂമിക്കടിയിൽ രണ്ട് ഫലകങ്ങൾ കൂട്ടിമുട്ടുന്ന പ്രദേശമാണിത്. ഇക്കാരണത്താൽ തന്നെ നിരവധി തവണ ഭൂമികുലുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. 1999…

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി തകര്‍ന്നു, 4 പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍; പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സി.പി.എം അനുഭാവികളാണെന്നാണ് സൂചന.വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മെയിൽ ‘ഡോൺ ബോസ്ക്കോ’യിൽ നിന്ന്, സന്ദേശം മരണാനന്തര ജീവിതത്തെക്കുറിച്ച്; ആര്യ സുഹൃത്തുക്കള്‍ക്ക് മെയിൽ ഫോർവേഡ് ചെയ്തെന്ന് പോലീസ്

തിരുവനന്തപുരം: വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികൾക്ക് വ്യാജ സന്ദേശം ലഭിച്ചതായി പോലീസ്. ‘ഡോൺ ബോസ്ക്കോ’ എന്ന പേരിലുള്ള വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സന്ദേശങ്ങളാണ് മെയിൽ മുഖേനെ എത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം. കോട്ടയം സ്വദേശി നവീൻ, ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ദേവി, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് അരുണാചലിലെ സിറോ താഴ്വരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്യഗ്രഹ ജീവിതത്തെക്കുറിച്ച് പറയുന്ന ഒരു ഇ മെയിൽ സന്ദേശം മൂന്നുവർഷം മുൻപ് ആര്യ സുഹൃത്തുക്കൾക്കയച്ചിരുന്നു. ഡോൺ ബോസ്ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്. ഈ സന്ദേശമാണ് ആര്യ ചില സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തത്. ഇതിനൊപ്പം ചില കോഡുകളുമുണ്ടായിരുന്നു. ആര്യയുടെ മരണവാർത്ത പുറത്തുവന്നതിന് സംശയാസ്പദമായ…