തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് എപ്പോഴും സ്വാഗതമെന്ന് കലാമണ്ഡലം ഗോപി. തന്നെ കാണാനോ തന്റെ വീട്ടിലേക്ക് വരാനോ സുരേഷ് ഗോപിക്ക് ആരുടെയും അനുവാദം നോക്കേണ്ടതില്ലെന്നും ഫെയ്സ് ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയെന്ന താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് തന്നെ കാണാനോ തന്റെ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്നെ കാണാന്‍ എപ്പോഴും വരാമെന്നുമാണ് ഗോപിയാശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതോടെ ആ ഗോപിയല്ല ഈ ഗോപിയെന്ന വിവാദത്തിനു അപ്രതീക്ഷിത വഴിത്തിരിവായി. സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ട് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ പദ്മഭൂഷണ്‍ വാഗ്ദാനം ചെയ്തുവെന്നും കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടാതാണ് വിവാദത്തിലേക്ക് നയിച്ചത്. സുരേഷ് ഗോപിക്കെതിരേ കിട്ടിയ അവസരം മുതലാക്കി പരിഹാസ ട്രോളുകളും വിമര്‍ശനങ്ങളുമായി ഇടതു…
Day: March 20, 2024
കരിങ്കല്ല് തെറിച്ചുവീണ് മരണം: സഹായിക്കാൻ അദാനി ഗ്രൂപ്പ് തയാറാകണമെന്ന് മന്ത്രി; അനന്തുവിന് നാടിന്റെ അന്ത്യാഞ്ജലി
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുപോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം. അപകടത്തെപ്പറ്റി വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്നു ജില്ലല്ലാ കലക്ടർക്കു സർക്കാർ നിർദേശം നൽകി. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും മരിച്ച അനന്തു വിന്റെ കുടുംബത്തിന് അർഹമായ സഹായം നൽകുമെന്നും വീട് സന്ദർശിച്ചശേഷം മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും അനന്തുവിന്റെ വീട്ടിലെത്തിയിരുന്നു. ‘‘അനന്തുവിന്റെ വേർപാട് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുഃഖകരമായ സംഭവമാണിത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളിലും നിർബന്ധമായും തൊഴിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. അന്വേഷണം നടത്താൻ കലക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകും.അനന്തുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് അദാനിയുടെ കമ്പനി…
മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമം; ഡെല്‍റ്റ പൈലറ്റിന് 10 മാസം ജയില്‍വാസം
ന്യുയോര്‍ക്ക്: മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമിച്ചത് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് തടവുശിക്ഷ. 10 മാസം ജയില്‍വാസമാണ് ക്യാപ്റ്റന്‍ ലോറന്‍സ് റസ്സലിന് (63) ലഭിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡിന്‍ബര്‍ഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണ്‍ 16ന് എഡിന്‍ബര്‍ഗില്‍ നിന്നും യു.എസിലെ ന്യുയോര്‍ക്കിലേക്കാണ് വിമാനം പറത്താന്‍ ശ്രമിച്ചത്. അനുവദനീയമായതിനേക്കാള്‍ രണ്ടര മടങ്ങ് ആല്‍ക്കഹോല്‍ രക്തത്തില്‍ അടങ്ങിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷിച്ചത്. വിമാനം പുറപ്പെടുന്നതിന് 80 മിനിറ്റ് മുന്‍പ് യൂണിഫോം ധരിച്ച് ബാഗേജ് കണ്‍ട്രോളില്‍ എത്തി. എന്നാല്‍ ഇയാളുടെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യം കണ്ടെത്തിയതോടെ എക്‌റേ-സ്‌കാനര്‍ ബാഗ് നിരസിച്ചു. ഇതോടെ ബാഗ് പരിശോധിച്ചപ്പോഴാണ് ജര്‍മ്മന്‍ നിര്‍മ്മിത മദ്യമായ ജാഗെര്‍മീസ്റ്ററിന്റെ രണ്ട് കുപ്പികള്‍ കണ്ടെത്തിയത്. അതിലൊന്ന് പകുതി ഒഴിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് പരിശോധനയിലും രക്തസാംപിള്‍ പരിശോധനയിലും പൈലറ്റ് പരാജയപ്പെട്ടു. 100 മില്ലിലിറ്റര്‍ രക്തത്തില്‍ 49 മില്ലിഗ്രാം…