‘അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം’; പിഐബി ഫാക്‌ട് ചെക്ക് യൂണിറ്റിന് സ്‌റ്റേ

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത വെല്ലുവിളി നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴില്‍ ഫാക്‌ട് ചെക്കഗ് യൂണിറ്റ് കൊണ്ടുവന്ന വിജ്ഞാപനം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. വിജ്ഞാപനം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.പി പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച്, കേസിന്റെ മെരിറ്റിനെ കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായതുമില്ല. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കൊമേഡിയന്‍ കുനാല്‍ കമ്ര എന്നിവരാണ് കോടതിയെ സമീപിച്ചത്. ഫാക്‌ട് ചെക് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിയന്ത്രണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിവര സാങ്കേതിക വിദ്യ (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) ചട്ടം, 2021ല്‍ ഭേദഗതി വരുത്തി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം…

പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരില്‍ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു. ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ആശ്വാസമായ വിധിയുമായി സുപ്രീം കോടതി. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി സ്‌റ്റേ അനുവദിച്ചില്ല. കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച നിയമം ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഈ സമയത്ത് അത്തരമൊരു നടപടിയിലേക്ക് കടന്നാല്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി. പുതുതായി നിയമിതരായ കമ്മീഷന്‍ അംഗങ്ങളായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ക്കെതിരെ യാതൊരു ആരോപണവും ഉയര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭണകൂടത്തിന്റെ വിരല്‍തുമ്ബിലാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തെറ്റാണെന്ന് അനുമാനിക്കാന്‍ കഴിയില്ല. നിയമിക്കപ്പെട്ടിരിക്കുന്ന ഓഫീസര്‍മാര്‍ക്കെതിരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി. കക്ഷിയുടെ അസൗകര്യം സുപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് കമ്മീഷണര്‍മാരുടെ നിയമനം ബില്‍, 2023 കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതിയുടെ…

ഇയാള്‍ക്ക് കാക്കയുടെ നിറം; സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാന്‍; RLV രാമകൃഷ്ണനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തിരുവനന്തപുരം: ഡോ.RLV രാമകൃഷ്ണനെതിരെ വംശീയവും ജാതീയവുമായ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. ‘ഡിഎന്‍എ ന്യൂസ്’ എന്ന യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അധിക്ഷേപം. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്. ഇയാള്‍ക്ക് കാക്കയുടെ നിറമാണ്. കാല് കുറച്ച്‌ അകത്തിവച്ചുള്ള കലാരൂപമാണ് മോഹിനിയാട്ടം. പുരുഷന്മാര്‍ കാല് കവച്ചുവെച്ച്‌ മോഹിനിയാട്ടം അവതരിപ്പിക്കുന്നത് അരോചകമാണ്. പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതേ ശരിയല്ല. ഇനി നല്ല സൗന്ദര്യമുള്ള പുരുഷന്മാരാണെങ്കില്‍ പിന്നെയും കുഴപ്പമില്ല. ഇയാള്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ ദൈവം മാത്രമല്ല, പെറ്റതള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറയുന്നു. രാമകൃഷ്ണന്റെ പേര് വ്യക്തമായി പറയുന്നില്ലെങ്കിലും ചാലക്കുടിയിലുള്ള ഒരു കലാകാരന്‍ എന്നും കെപിഎസി ലളിതയ്‌ക്കൊപ്പം സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിച്ചയാള്‍ എന്നൊക്കെയാണ് ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സത്യഭാമ കലാമണ്ഡലത്തിലാണ് പഠിച്ചത്. നൃത്തവിദ്യാലയം നടത്തുകയാണ് സത്യഭാമ. ഐ.ജി സര്‍വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ എം.എ…