‘തവള വീര്‍ക്കുംപോലെ വീര്‍ത്തിട്ട് കാര്യമില്ല’; പി.സിയെ പരിഹസിച്ച്‌ വെള്ളാപ്പള്ളി; മത നേതാക്കള്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന കാലം മാറി

ആലപ്പുഴ: പത്തനംതിട്ടയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം തടഞ്ഞത് താനാണെന്ന പി.സി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തനംതിട്ടയില്‍ ജോര്‍ജ് മത്സരിക്കണമായിരുന്നു. എന്നാല്‍ അറിയാമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം. തവള വീര്‍ക്കുപോലെ വീര്‍ത്ത് പൊട്ടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അപ്രസക്തരെ പ്രസക്തരാക്കരുത്. ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടത് എന്താണെന്ന് മനസ്സിലാക്കണം. കോണ്‍ഗ്രസിനും സിപിഎമ്മിനും വേണ്ടാതെ ജനപക്ഷം പോയി ബിജെപിയില്‍ ലയിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. മത നേതാക്കള്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന കവാലം കഴിഞ്ഞുപോയി. മത-സമുദായ നേതാക്കള്‍ പറയുന്നതുപോലെയല്ല ഇന്ന് ആളുകള്‍ വോട്ട് ചെയ്യുന്നത്. ഇക്കാലത്ത് ഭര്‍ത്താവ് പറയുന്നത് കേട്ട് ഭാര്യ പോലും വോട്ട് ചെയ്യില്ല. എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ക്ക് അവരുടെ രാഷ്ട്രീയ താല്‍പര്യം അനുസരിച്ച്‌ വോട്ട് ചെയ്യാം. ഈ തിരഞ്ഞെടുപ്പ് ആര്‍ക്ക് അനുകൂലമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നതില്‍…

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നീതി നടപ്പാക്കണം; കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം: സത്യാഗ്രഹവുമായി വി. മുരളീധരന്‍

തിരുവനന്തപുരം: വയനാട് പൂക്കോട് ഗവ.വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കുടുംബത്തിന് നീതി നടപ്പാക്കണമെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സത്യാഗ്രഹ സമരവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ രാവിലെ 10 മണി മുതലാണ് പ്രതിഷേധ സമരം. കേന്ദ്ര ഏജന്‍സി വന്നെങ്കില്‍ മാത്രമേ കേസിലെ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തുവെന്ന് വി.മുരളീധരന്‍ പറഞ്ഞു. എസ്.എഫ്.ഐ -പി.എഫ്.ഐ ബന്ധം ആക്രമണത്തിന് പിന്നിലുണ്ടെന്നും ആരോപണം ഉന്നയിക്കുന്നു. സിദ്ധാര്‍ത്ഥിനെ പൊതുവിചാരണ നടത്തി മര്‍ദ്ദിച്ചത് കണ്ടുനിന്നവരെയും പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരണം. പോലീസ് എത്തും മുന്‍പ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതെന്നും തെളിവ് നശിപ്പിക്കാന്‍ ഡീന്‍ കൂട്ടുനിന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് 24 മണിക്കൂര്‍ നീളുന്ന സത്യാഗ്രഹ സമരം. നേരത്തെ കുടുംബത്തെ കണ്ട് മുരളീധരന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് ഇന്ന് മുഖ്യമന്ത്രിക്ക്…

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ട് മലയാളികള്‍ക്ക് പരിക്ക്

ജറുസലെം: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിന്‍. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്ത് പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം നടന്നത്. നിബിന്‍ മാക്സവെല്ലിന്‍റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുഖത്തും ശരീരത്തിലും പരിക്കേറ്റ ബുഷ് ജോസഫ് ജോർജിനെ പേട്ട ടിക്വയിലെ ബെയ്‌ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുഷ് ജോസഫ് ജോര്‍ജ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇദ്ദേഹം നാട്ടില്‍ ബന്ധുക്കളോട് സംസാരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പോള്‍ മെല്‍വിന്‍റെ പരിക്കുകള്‍ ഗുരുതരമല്ല. നിസാര പരിക്കുകളോടെ വടക്കൻ ഇസ്രായേലി നഗരമായ…

ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷത്തിന്‍റെ സ്വര്‍ണം, കിരീടത്തില്‍ പകുതി സ്വര്‍ണം തിരികെ നല്‍കി: സുരേഷ് ഗോപി

തൃശൂര്‍: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കാമെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ലൂര്‍ദ് മാതാവിന്‍റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം സ്വര്‍ണമല്ലെന്ന് പ്രചാരണം നടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ‘നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരികെ നല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിന് തയ്യാറാണ്. അപ്പോഴും വലിയ വില വ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അത് ചുരണ്ടാന്‍ വരുമോ’ – സുരേഷ് ഗോപി ചോദിച്ചു. ‘ഒരു ഹിന്ദുവിനൊക്കെ കിരീടംവെക്കാം കേട്ടോ. അവര്‍ക്കാ പ്രശ്‌നമില്ല. പ്രശ്‌നമുള്ളവര്‍ ഇതില്‍ അധികം ചര്‍ച്ചിക്കണ്ട’, സുരേഷ് ഗോപി പറഞ്ഞു.’എങ്ങനെയാണോ കിരീടം സമര്‍പ്പിക്കേണ്ടത് അങ്ങനെ സമര്‍പ്പിച്ചിട്ടുണ്ട്.…

പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

പാലാ: പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാലു വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഇവർ ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ മരീന മക്കള്‍ ജെറാള്‍ ഡ്(4) ജെറീന (2)ജെറില്‍ ഏഴ് മാസം പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കട്ടിലില്‍ വെട്ടേറ്റ നിലയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. പാലാ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുട്ടികളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിലുള്ള കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെ ഒമ്ബത് മണിയോടെയാണ് നാട്ടുകാര്‍ കൂട്ടമരണം അറിയുന്നത്.

ചെങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ സ്ത്രീ മരിച്ചു, യുവാവും ഗുരുതാവസ്ഥയില്‍

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വീട്ടില്‍ കയറി യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. പൗഡിക്കോണം സ്വദേശിനി ജി.സരിത (46)യാണ് മരിച്ചത്. ആക്രമണത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റ സരിത ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്. ആക്രമണം നടത്തിയ ബിനുവിനും പൊള്ളലേറ്റിരുന്നു. \ ദേഹത്ത് തീപിടിച്ചതോടെ ഇയാള്‍ കിണറ്റില്‍ ചാടുകയായിരുന്നു. 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ഗുരുതരാവസ്ഥയല്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ബിനു സരിതയെ ആക്രമിച്ചത്. ബിനുവിന്റെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സരിത. രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കവും നടന്നു. ഇതിനിടെയാണ് കയ്യില്‍ കരുതിയ പെട്രോള്‍ സരിതയുടെ ദേഹത്തൊഴിച്ച്‌ ബിനു തീ കൊളുത്തിയത്. തീ പടര്‍ന്നതോടെ കിണറ്റില്‍ ചാടിയ ബിനുവിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്.