ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് കടപ്പത്രം (ഇലക്ടറല്‍ ബോണ്ട്) വിഷയത്തില്‍ എസ്ബിഐയ്ക്ക് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. ബോണ്ട് ആരൊക്കെ വാങ്ങിയെന്ന് വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കണമെന്ന എസ്ബിഐയുടെ ആവശ്യം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളി. നാളെ വൈകുന്നേരത്തിനുള്ളില്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വെബ്‌സൈറ്റ് വഴി പുറത്തുവിടണമെന്നും കോടതി നിര്‍ദേശിച്ചു. വാദത്തിനിടെ എസ്ബിഐയോട് ഒരു പിടി ചോദ്യങ്ങളും കോടതി ഉയര്‍ത്തി. വിധി വന്ന് 26 ദിവസം കഴിഞ്ഞു. ഇത്രയും ദിവസം നിങ്ങള്‍ എന്തുചെയ്തു? മുംബൈയിലെ ആസ്ഥാന ഓഫീസില്‍ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലേ എന്നും കോടതി ആരാഞ്ഞു. കോര്‍ ബാങ്കിംഗ് സംവിധാനത്തിന് പുറത്ത് എസ്‌ഒപി വഴിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നതെന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന…
Day: March 11, 2024
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതിയെ വഴിയരികിലെ കുപ്പത്തൊട്ടിയില്‍ തട്ടി ; ഭര്‍ത്താവ് കുട്ടിയുമായി ഇന്ത്യയിലേക്ക് പറന്നു
ചണ്ഡീഗഡ്: ഓസ്ട്രേലിയയിലെ ബക്ലിയിലെ വഴിയരികിലെ കുപ്പത്തൊട്ടിയില്‍ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യാക്കാരനായ ഭര്‍ത്താവ് മകനുമായി നാട്ടിലേക്ക് പറന്നു. 36 കാരിയായ ചൈതന്യ (ശ്വേത) മദഗനെയെയാണ് മരിച്ച നിലയില്‍ വഴിയരികിലെ ചക്രം ഘടിപ്പിച്ചിട്ടുള്ള ബിന്നില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കുട്ടിയുമായി ഹൈദരാബാദിലെത്തി തന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. ഉപ്പല്‍ എംഎല്‍എ ബന്ദാരി ലക്ഷ്മണ റെഡ്ഡി വിവരം കിട്ടിയതിന് പിന്നാലെ യുവതിയുടെ മാതാപിതാക്കളെ കാണാനെത്തി. കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡിയെയും വിവരം അറിയിച്ചിട്ടുള്ളതായും പറഞ്ഞു. യുവതിയുടെ മതാപിതാക്കളോടും മകളുടെ ഭര്‍ത്താവ് വിവരങ്ങള്‍ തുറന്നു പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വിവരം. വിന്‍ചെല്‍സിയിലെ ബക്കലീയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തിയതായി വിക്‌ടോറിയ പോലീസിന് നല്‍കിയ പ്രസ്താവന പറഞ്ഞു. കൊല്ലപ്പെട്ടയാളെയും താമസിച്ചിരുന്ന സ്ഥലവും പോലീസ് കണ്ടെത്തിയെന്നും പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട രണ്ടാമത്തെ സ്ഥലം പോയിന്റ് കുക്കിലെ മിര്‍ക്കാവേ ആണെന്നും കണ്ടെത്തി. ഇത്…
കേരള സര്‍വകലാശാല കലോത്സവത്തിലെ സംഘര്‍ഷം; എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവവുമായിബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളും െക.എസ്.യു പ്രവര്‍ത്തകനെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളും പ്രതികളാണ്. പ്രതിപ്പട്ടികയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആറ പേരുടെ പേരുകളും കണ്ടാലറിയാവുന്ന മറ്റ പത്തു പേരും പ്രതികളാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന പരാതിയിലാണ് ഒരു കെ.എസ്.യു പ്രവര്‍ത്തകനെതിരെ കേസെടുത്തിരിക്കുന്നത്. കലോത്സവത്തിലെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് ഇന്നലെ കലോത്സവ വേദിയായ സെനറ്റ് ഹാളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇരച്ചുകയറി പ്രതിഷേധിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.
ക്രിസ്റ്റഫര്‍ നോളന്‍ സംവിധായകന്‍, സിലിയന്‍ മര്‍ഫി നടന്‍ ; ഓസ്‌ക്കറില്‍ വന്‍ പൊട്ടിത്തെറിയുമായി ഓപ്പണ്‍ഹൈമര്‍
ഹോളിവുഡ്: മികച്ച സംവിധായകനും നടനുമടക്കം കിടിലന്‍ മുന്നേറ്റം നടത്തി ആറു പുരസ്‌ക്കാരങ്ങളുമായി ഓസ്‌ക്കറില്‍ മിന്നിത്തിളങ്ങി ഓപ്പണ്‍ഹൈമര്‍. മികച്ച സഹനടന്‍, മിഹച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, മികച്ച ചിത്രസംയോജനം എന്നിവയാണ് ക്രിസ്റ്റഫര്‍ നോളന്റെ സിനിമ കരസ്ഥമാക്കിയത്. പൂവര്‍ തിംഗ്‌സ് സിനിമ ഇതിനകം മൂന്ന് പുരസ്‌ക്കാരവും നേടി. മികച്ച നടിയായി പൂവര്‍തിംഗ്‌സിലെ നായികയെ അവതരിപ്പിച്ച എമ്മാസ്‌റ്റോണ്‍ നേടി. മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ഓപ്പണ്‍ഹൈമര്‍ നേടി. ക്രിസ്റ്റഫര്‍ നോളന്റെ സിനിമ 13 നോമിനേഷനുകളുമായിട്ടാണ് ഓസ്‌ക്കറില്‍ എത്തിയത്. അതില്‍ പ്രധാനപ്പെട്ട എഴു പുരസ്ക്കാരം നേടുകയും ചെയ്തു. 11 നോമിനേഷന്‍ വന്ന പൂവര്‍തിംഗ്‌സ് നാലു പുരസ്‌ക്കാരം നേടി. ഓപ്പണ്‍ഹൈമറിലെ ആറ്റംബോബിന്റെ നിര്‍മ്മാതാവ് ഓപ്പണ്‍ഹൈമറിന്റെ ധര്‍മ്മസങ്കടങ്ങള്‍ അവതരിപ്പിച്ച ഐറിഷ് നടന്‍ സിലിയന്‍ മര്‍ഫി നേടിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌ക്കാരം വന്നത് ഓപ്പണ്‍ ഹൈമറില്‍ സഹതാരത്തെ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി ജൂനിയറാണ് നേടിയത്. ക്രിസ്റ്റഫര്‍ നോളനുമായുള്ള…
പൂജയ്ക്കായി കറുത്ത് പ്ലാസ്റ്റിക് കൊണ്ട് മറച്ച് 2 മുറികൾ; മന്ത്രവാദ അഭ്യൂഹം തള്ളി പൊലീസ്
കട്ടപ്പന : കട്ടപ്പനയിലെ ഇരട്ടക്കൊലപാതകങ്ങൾ നരബലിയെന്നും ആഭിചാരക്രിയകളെന്നും പ്രചരിച്ചെങ്കിലും അത്തരം വാദങ്ങളെല്ലാം പൊലീസ് തള്ളുകയാണ് . മാനഹാനി, തർക്കം തുടങ്ങിയ കാരണങ്ങളാണു കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്. കക്കാട്ടുകടയിലെ വാടകവീട്ടിൽ പൂജകൾ നടത്തിയിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. മൃതദേഹം മറവു ചെയ്തിരുന്ന മുറിയിൽ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മറ്റു 2 മുറികളിൽ പൂജകൾ ചെയ്യാനായി കറുത്ത പ്ലാസ്റ്റിക് കൊണ്ടു മറച്ച് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. ജനലുകളെല്ലാം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ചിരുന്നു. ഇതിൽ ഒരു മുറിയിലാണു വിജയന്റെ ഭാര്യ സുമയും മകളും കഴിഞ്ഞിരുന്നത്. വീട്ടിൽ രാത്രിയിൽ പുറത്തുനിന്നുള്ളവർ എത്താറുണ്ടായിരുന്നു എന്ന സമീപവാസികളുടെ മൊഴിയും മന്ത്രവാദ സൂചനകൾ നൽകുന്നതാണ്. എന്നാൽ ഈ വാദങ്ങളെല്ലാം പൊലീസ് തള്ളിക്കളയുകയാണ്. മുഖ്യപ്രതിയായ നിതീഷിനു നിയമപ്രകാരം വിവാഹം ചെയ്യാതെവിജയന്റെ മകളിൽ ഉണ്ടായ ആൺകുഞ്ഞിനെ, അഞ്ചുദിവസം മാത്രമുള്ളപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.…