കെഎസ്‌ഐഡിസിക്ക് തിരിച്ചടി; SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. ഇടപാടില്‍ എസ്‌എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒന്നും ഒളിച്ചുവയ്ക്കരുതെന്നും കെഎസ്‌ഐഡിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്‌ഐഡിസിയുടെ ഹര്‍ജി അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും. കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. സിഎംആര്‍എല്‍ ലഭിക്കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറവയി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്ബനിക്ക് മാസപ്പടി നല്‍കിയെന്ന കണ്ടെത്തലിലാണ് കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടത്തുന്നത്.

ബിജെപി-ജെജെപി ഭിന്നത രൂക്ഷമായി ; ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ രാജിവെച്ചു

ചണ്ഡീഗഡ്: സഖ്യകക്ഷികളായ ജനനായക് പാര്‍ട്ടിയും ബിജെപിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ മന്ത്രിസഭ രാജിവെച്ചു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് ഖട്ടാര്‍ തന്റെ രാജിക്കത്ത് സമര്‍പ്പിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങി. ഇരു പാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. രാജിവെച്ച ഖട്ടാര്‍ ബിജെപി എംഎല്‍എ മാരുടേയും സ്വതന്ത്ര എംഎല്‍എമാരുടേയും യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ ജെജെപിയുടെ ദുഷ്യന്ത ചൗട്ടാല സ്വന്തം പാര്‍ട്ടിക്കാരായ എംഎല്‍എ മാരുടെ യോഗവും വിളിച്ചുകൂട്ടി. നയാബ് സെയ്‌നിയോ സഞ്ജയ് ഭാട്ടിയയോ ഖട്ടാറിന് പകരമായി സ്ഥാനമേല്‍ക്കുമെന്നാണ് സൂചന. മൊത്തം പത്തുസീറ്റുള്ള ജെജെപിയുടെ അഞ്ച് എംഎല്‍എമാര്‍ ബിജെപിയ്‌ക്കൊപ്പം പോയിട്ടുണ്ട്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമാകാന്‍ കാരണമായി മാറിയിരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് ചര്‍ച്ചകളാണ്. 2019 ല്‍ പത്തു സീറ്റുകളിലും മത്സരിച്ച ബിജെപി ഇത്തവണയും സമാനരീതിയില്‍ ജെജെപിയ്ക്ക് ഒരു സീറ്റ് നല്‍കാന്‍…

കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി

കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്ബളം നല്‍കുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകള്‍ പൂട്ടിയത്. ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് എല്ലാ ജീവനക്കാര്‍ക്കും നിർദേശം. ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്ബനി ഈ തീരുമാനമെടുത്തത്. അതേസമയം ബൈജൂസ് ട്യൂഷൻ സെൻററുകള്‍ പ്രവർത്തനം തുടരുമെന്ന് കമ്ബനി അറിയിച്ചു . ട്യൂഷൻ സെൻററുകള്‍ വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നതിനാലാണ് പൂട്ടാതിരിക്കുന്നത് . ഫെബ്രുവരി മാസത്തെ ശമ്ബളം മാർച്ച്‌ 10നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ നേരത്തെ ജീവനക്കാർക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശമ്ബളം…

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ല- മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പിലാക്കിലെന്ന് ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്‌ഥാനത്ത്‌ എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ: തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ്…

മടങ്ങിയെത്തുന്നതും കാത്ത് ഇനി അച്ഛനില്ലെന്ന് കണക്ക് പരീക്ഷ കഴിയും വരെ ധനുഷ അറിഞ്ഞില്ല

കായംകുളം : പരീക്ഷാഹാളിൽ അവസാന മണിമുഴങ്ങുമ്പോഴും ധനുഷയറിഞ്ഞില്ല, പരീക്ഷ കഴിഞ്ഞു താൻ മടങ്ങിയെത്തുന്നതും കാത്ത് ഇനി അച്ഛനില്ലെന്ന്. കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയായ ധനുഷ സതീഷ് ഇന്നലെ എസ്എസ്എൽ സി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്ർട്ടം കാത്തുകിടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിൽ അച്ഛൻ മരിച്ചതറിയാതെ ധനുഷ പരീക്ഷ എഴുതിത്തീർത്തു. തണൽ നഷ്ടമായ സങ്കടവീട്ടിലേക്ക് കരഞ്ഞെത്തി. പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്‌ഷനിൽ ഞായറാഴ്ച രാത്രി നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിലാണു പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീശ് കുമാർ(45) മരിച്ചത്. സതീഷിന്റെ മരണവിവരം ഇന്നലെ ഉച്ചവരെ ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല. ബന്ധുവായ അനിതയാണ് രാവിലെ ധനുഷയെ സ്കൂളിലേക്ക് കൊണ്ടുപോയതും ഉച്ചയ്ക്ക് കൂട്ടിക്കൊണ്ടുവന്നതും. ചില അധ്യാപകരും സഹപാഠികളും മരണവിവരം അറിഞ്ഞെങ്കിലും ധനുഷ അറിയാതിരിക്കാൻ കരുതലെടുത്തു. ധനുഷ…

മൊഴിമാറ്റി പ്രതികള്‍; കേസില്‍ ദൂരൂഹത , കുട്ടിയുടെ മൃതദേഹം കണ്ടെത്താനായില്ല

കട്ടപ്പന: കേരളത്തെ നടുക്കിയ കട്ടപ്പനയിലെ ഇരട്ട കൊലക്കേസില്‍ തീരാതെ ദുരൂഹത. കൊല്ലപ്പെട്ടെന്നു കരുതുന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല. പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്നതാണ്‌ പോലീസിനെ കുഴപ്പത്തിലാക്കുന്നത്‌. ഇന്നലെ രാവിലെയും വൈകിട്ടും സാഗര ജങ്‌ഷനിലെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ മാസം രണ്ടിനു കട്ടപ്പനയിലെ വര്‍ക്ക്‌ഷോപ്പില്‍ നടന്ന മോഷണക്കേസില്‍ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിയ്‌ക്കല്‍ വിഷ്‌ണു വിജയന്‍(29), സുഹൃത്തും ദുര്‍മന്ത്രവാദിയുമായ കട്ടപ്പന പാറക്കടന്‌ പുത്തന്‍പുരയ്‌ക്കല്‍ നിതീഷ്‌ (രാജേഷ്‌-31) എന്നിവര്‍ പിടിയിലായതോടെയാണ്‌ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌.വിഷ്‌ണുവിന്റെ പിതാവ്‌ വിജയന്‍, വിഷ്‌ണുവിന്റെ സഹോദരിക്ക്‌ നിതീഷിലുണ്ടായ നവാജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതനുസരിച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വിജയന്റെ മൃതദേഹം കണ്ടെത്തിയിരുന്നു കുഞ്ഞിന്റെ മൃതദേഹം വിജയനും കുടുംബവും നേരത്തെ താമസിച്ചിരുന്ന കട്ടപ്പന സാഗര ജങ്‌ഷനിലെ വീടിനോട്‌ ചേര്‍ന്ന തൊഴുത്തില്‍ മൃദേഹം കുഴിച്ചിട്ടെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍മൃതദേഹം കത്തിച്ചെന്നാണു…

കട്ടപ്പന ആഭിചാരക്കൊല : മൃതദേഹം കുഴിച്ചിട്ടെന്നും കത്തിച്ചെന്നും

കട്ടപ്പന: നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ പോലീസിനെ വട്ടംചുറ്റിച്ച്‌ പ്രതികള്‍. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ ഇന്നലെയും പോലീസിനു കഴിഞ്ഞില്ല. പ്രതികള്‍ തുടര്‍ച്ചയായി മൊഴിമാറ്റുന്നത്‌പോലീസിന്‌ തലവേദനയായിരിക്കുകയാണ്‌. വിഷ്‌ണുവിന്റെ സഹോദരിയില്‍ നിതീഷിനുണ്ടായ നവജാത ശിശുവിനെയാണ്‌ ജനിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ കൊപ്പെടുത്തിയത്‌.കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന മൊഴി ഇവര്‍ ഇന്നലെ തിരുത്തി. കുഞ്ഞിന്റെ മൃതദേഹം പിന്നീട്‌ മാന്തി എടുത്ത്‌ കത്തിച്ചെന്നായിരുന്നു ഇന്നലെ പറഞ്ഞത്‌. എന്നാല്‍ ഇത്‌ പോലീസ്‌ വിശ്വാസത്തിലെടുത്തിട്ടില്ല. ദുരൂഹത മാറാതെ സാഗര ജങ്‌ഷനിലെ വാടക വീട്‌ കട്ടപ്പന: നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന്‌ കരുതുന്ന കട്ടപ്പന സാഗര ജങ്‌ഷനിലെ വാടക വീട്ടില്‍ ഇനിയും ദുരൂഹത ബാക്കി. കുട്ടിയെ വീടിനോട്‌ ചേര്‍ന്ന പശുത്തൊഴുത്തില്‍കുഴിച്ചിട്ടെന്നായിരുന്നു പ്രതികളുടെ ആദ്യ മൊഴി. ഇതനുസരിച്ച്‌ പശുത്തൊഴുത്തിന്റെ തറ ഇളക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ കുട്ടിയുടെ ജഡം വീട്‌…