പത്തനംതിട്ട: കോണ്‍ഗ്രസിന് നല്ല നേതൃത്വം ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം പൂട്ടുമെന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് ബഹുമാനം കിട്ടുന്നില്ലെന്നും അവര്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും പറഞ്ഞു പത്മജ അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മോദിയുടെ നേതൃത്വം ആകര്‍ഷിച്ചെന്നും പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു പത്മജ. കെ. കരുണകാരന്റെ മകള്‍ ആയിട്ടും കോണ്‍ഗ്രസ് വേദികളില്‍ ഒരു മൂലയില്‍ ആയിരുന്നു സ്ഥാനം. കെ കരുണാകരന്റെ മകളെ കോണ്‍ഗ്രസിന് വേണ്ട. അത് കെ മുരളീധരന്, അതായത് തന്റെ സഹോദരന് മനസിലാകും. ബിജെപി സ്ത്രീകളെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും പത്മജ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരും. കരുണാകരന്റെ മകള്‍ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. കെ കരുണാകരനും എ…
Day: March 15, 2024
ദക്ഷിണേന്ത്യ ബിജെപിയ്ക്ക് പ്രധാനം ; നരേന്ദ്രമോദി ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ; കേരളത്തില്‍ നാലാം തവണ
ന്യൂഡല്‍ഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെന്നിന്ത്യ ഒരു വലിയ ലക്ഷ്യമായി എടുത്തിട്ടുള്ള ബിജെപി പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുമായി പ്രചരണം കൂട്ടുന്നു. അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍ എത്തും. ഈ വര്‍ഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്്. ഉച്ചയോടെയാണ് പത്തനംതിട്ടയില്‍ എത്തുക. കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് പരിപാടികളുള്ള പ്രധാനമന്ത്രി തിരുവനന്തപുരത്താകും വിമാനമിറങ്ങുക. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തനിക്ക് പങ്കെടുക്കേണ്ട പ്രചരണ പരിപാടിയിലേക്ക് പോകും. ന്യൂഡല്‍ഹിയില്‍ നിന്നും രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന മോദി, ഹെലിക്കോപ്ടറിലാകും നാഗര്‍കോവിലിലേക്ക് പോവുക. പത്തനംതിട്ടയില്‍ എത്തുന്നതിന് മുമ്ബായി കന്യാകുമാരിയില്‍ ബിജെപിയുടെ റാലിയില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. അടുത്തയാഴ്ച സേലത്തും കോയമ്ബത്തൂരിലും മോദിക്ക് പൊതുയോഗങ്ങളുണ്ട്. ഈ വര്‍ഷം തമിഴ്‌നാട്ടിലേക്ക് മോദിയുടെ അഞ്ചാം സന്ദര്‍ശനമാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക്…
ഇലക്‌ട്രല്‍ ബോണ്ട് വിഷയം ; എല്ലാ രേഖകളും പ്രസിദ്ധീകരിക്കണമെന്ന് എസ്ബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാതമായി സംഭാവന നല്‍കാന്‍ അനുവദിക്കുന്ന പദ്ധതിയായ ഇലക്ടറല്‍ ബോണ്ടുകളുടെ മുഴുവന്‍ വിവരങ്ങളും പങ്കിടാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്‌കീം റദ്ദാക്കിയ കോടതി കഴിഞ്ഞ 5 വര്‍ഷമായി നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, സുപ്രീം കോടതി നല്‍കിയ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് പറഞ്ഞു. ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത് ആരാണെന്ന് ചോദിച്ച സുപ്രീംകോടതി ബോണ്ട് നമ്ബറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് വെളിപ്പെടുത്തേണ്ടതെന്നും വാദം കേള്‍ക്കലിന്റെ തുടക്കത്തില്‍ തന്നെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ബോണ്ടിന്റെ സീരിയല്‍ നമ്ബര്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി എസ്ബിഐ യോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രസിദ്ധീകരിച്ച രേഖയില്‍ സീരിയല്‍ നമ്ബര്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന്…
മോശമായി പെരുമാറിയെന്ന് 17 കാരി ; കര്‍ണാടകാ മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോകേസ്
ബംഗലുരു: ബിജെപി നേതാവും കര്‍ണാടകാ മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യദ്യൂരപ്പയ്‌ക്കെതിരേ പോസ്‌കോകേസ്. സദാശിവനഗര്‍ പോലീസാണ് കേസെടുത്തത്. അമ്മയ്‌ക്കൊപ്പം സഹായം തേടിവന്ന 17 കാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി ഏറെ വൈകി സദാശിവനഗര്‍ പോലീസ് സ്്്‌റ്റേഷനില്‍ മാതാവിനെയു, കൂട്ടി എത്തിയ പെണ്‍കുട്ടി യെദ്യൂരപ്പയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കി ഒരു വഞ്ചനാകേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയോട് പരാതി പറയാന്‍ ചെന്നപ്പോഴായിരുന്നു ദുരനുഭവമെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ള. തന്നോട് യെദ്യൂരപ്പ മോശമായി പെരുമാറിയതെന്നാണ് വിവരം. അതേസമയം ആരോപണത്തില്‍ ഇതുവരെ യെദ്യൂരപ്പ പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല
സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികള്‍ അറിയിച്ചു. ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതല്‍ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതല്‍ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് റേഷൻ കടകളില്‍ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപാഫോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളില്‍ ആധാർ അപ്ഡേഷൻ നടത്താം. രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകള്‍ പ്രവർത്തിക്കണമെന്ന് നിർദേശം. എന്നാല്‍ സിവില്‍ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികള്‍ രംഗത്തെത്തി. വൈകിട്ട് 7 വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. കനത്ത…