തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്.യു അധ്യക്ഷന്മാര്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അതിനാല്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്മാറണമെന്നും പിതാവ് ജയപ്രകാശ് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് സത്യാഗ്രഹം അവസാനിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി, കെഎസ്.യു പ്രസിഡന്റ് അലോഷ്യസ് എന്നിവരുടെ നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തി നാരാങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. കേരള പോലീസിന്റെ അന്വേഷണത്തില്‍ നീതി കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില്‍…
Day: March 9, 2024
സിദ്ധാര്‍ത്ഥന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും ; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നടന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശും ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കാണുക. കേസില്‍ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ഗുണകരമാകില്ല എന്നും അതുകൊണ്ട് സംസ്ഥാനത്തിന് പുറത്ത് സിബിഐ പോലെയുള്ള അന്വേഷണ ഏജന്‍സി വേണം ഈ കേസ് അന്വേഷിക്കാന്‍ എന്നാണ് കുടുംബം പറയുന്നത്. ഇന്ന് ഉച്ചയോടെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഫെബ്രുവരി പകുതിയോടെ നടന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇരയുടെ വീടു സന്ദര്‍ശിക്കുകയോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തുകയോ മുഖ്യമന്ത്രി ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബം ഇന്ന് തിരുവനന്തപുരത്ത് എത്തുക. സംഭവത്തില്‍ ആദ്യമേ മുതല്‍ക്ക് തന്നെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതിനിടയില്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പോലീസ് ഡിജിറ്റല്‍ തെളിവുകള്‍ തേടുന്നുണ്ട്.…