ശക്തമായ തിരമാല; തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു

തിരുവനന്തപുരം : ശക്തമായ തിരയില്‍ തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പ്പെട്ടു. ഒരു ഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്ബ് പാലത്തിന്റെ് കവാടം തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മ്മിക്കുമെന്ന് അന്നത്തെ തുറുമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. 1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം.വി. പണ്ഡിറ്റ് എന്ന കപ്പലിടിച്ച്‌ തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്നാണ്നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് 1959-ല്‍ പുനര്‍നിര്‍മ്മിച്ച ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം. പുനര്‍നിര്‍മിച്ചത്.

കോണ്‍ഗ്രസിന്റെ്‌ വമ്ബൻ സര്‍പ്രൈസ് ; മുരളീധരൻ തൃശൂരിലിറങ്ങും, വടകരയില്‍ ഷാഫി

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. തൃശൂരില്‍ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെ പരിഗണിക്കുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാലിന്‍റെ ബി ജെ പി പ്രവേശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ വമ്ബൻ സർപ്രൈസ് വരുന്നത്. കരുണാകരന്‍റെ മകനും വടകരയിലെ സിറ്റിംഗ് എം പിയുമായ കെ മുരളീധരനെ തൃശൂരില്‍ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. വടകരയില്‍ ഷാഫി പറമ്ബില്‍ എം എല്‍ എയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്. ഷാഫി അല്ലെങ്കില്‍ ടി സിദ്ദിഖിനെയും കളത്തിലിറക്കാൻ ആലോചനയുണ്ട്. പാലക്കാട്ട് വി.കെ. ശ്രീകണ്ഠനു പകരം ഷാഫി പറമ്ബിലിനെ മത്സരിപ്പിക്കുന്നതു പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. വടകരയില്‍ ഷാഫി വരുന്നതു വഴി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പായി. ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. ആലപ്പുഴ തിരിച്ചുപിടിക്കാൻ വേണുഗോപാല്‍ തന്നെ ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഘടനാ ചുമതലയുടെ…

കരാട്ടേയുടെ പാഠം മുഴൂവന്‍ സിന്‍ജോ സിദ്ധാര്‍ത്ഥനില്‍ പ്രയോഗിച്ചു ; കണ്ഠത്തില്‍ വിരലമര്‍ത്തി വെള്ളം പോലും കുടിക്കാതാക്കി

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലില്‍ മരണമടഞ്ഞ സിദ്ധാര്‍ത്ഥന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് വിവരം.ഭക്ഷണവും വെള്ളവും കഴിക്കാതെ സിദ്ധാര്‍ത്ഥന്‍ തീര്‍ത്തും അവശനായിരുന്നു എന്നും വെള്ളം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പുറത്തുവരുന്ന വിവരം. കേസിലെ ഒന്നാംപ്രതി സിന്‍ജോ അതിക്രൂരമായി മര്‍ദ്ദിച്ചെന്നും കണ്ടെത്തി. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍ട്ടുനേടിയ പ്രധാനപ്രതി സിന്‍ജോ ജോണ്‍സണ്‍ അതില്‍ കിട്ടിയ പരിശീലനമെല്ലാം സിദ്ധാര്‍ത്ഥനുമേല്‍ പ്രയോഗിച്ചു. മര്‍മ്മമൊക്കെ നന്നായി അറിയാവുന്ന സിന്‍ജോ സിദ്ധാര്‍ത്ഥിനെ ചവിട്ടി താഴെയിട്ട് കണ്ഠനാളത്തില്‍ കൈവിരല്‍ വെച്ച്‌ അമര്‍ത്തി. ഇത് സിദ്ധാര്‍ത്ഥന് ദാഹജലം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കി. ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവുമെല്ലാം പ്ലാന്‍ ചെയ്തത് സിന്‍ജോ ആയിരുന്നു. ഇത് തിരിച്ചിറിഞ്ഞാണ് പൊലീസ് ഇയാളെ മുഖ്യപ്രതിയാക്കിയതും. കാശിനാഥന്‍ സിദ്ധാര്‍ത്ഥിനെ ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു…

വനിതാ ദിനത്തില്‍ മോദിയുടെ പ്രഖ്യാപനം: പാചക വാതക സിലിണ്ടര്‍ വില 100 രൂപ കുറച്ചു

ന്യുഡല്‍ഹി: രാജ്യാന്തര വനിതാ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില 100 രൂപ കുറച്ചു. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തിക ഭാരം കുറയ്ക്കുമെന്നും പ്രത്യേകിച്ച്‌ സ്ത്രീ ശാക്തികരണത്തിന് ഗുണകരമായ തീരുമാനമാണെന്നും മോദി X ല്‍ കുറിച്ചു. പാചക വാതകം കൂടുതല്‍ ന്യായമായ വിലയ്ക്ക് ലഭിക്കുന്നു. കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. സ്ത്രീകളെ ശക്തിപ്പെടുത്തുന്നതും അവരുടെ ജീവിതം കൂടുതല്‍ സുഗമമമാക്കുന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉജ്ജ്വല യോജന പദ്ധതി പ്രകാരം നിര്‍ന്ധന കുടുംബങ്ങളിലെ പാചക വാതക സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡി വ്യാഴാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ ആനുകൂല്യം ലഭ്യമാകുക. കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ 14.2 കിലോ സിലിണ്ടര്‍ ഓരോന്നിനും 12 റീഫില്‍ വരെ 200 രൂപയായിരുന്ന സബ്‌സിഡി…