കൊല്‍ക്കത്ത: ഇനി ഇന്ത്യയിലും വെള്ളത്തിനടിയിലൂടെ ട്രെയിന്‍ യാത്ര . ഇന്ത്യയില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ റെയില്‍വേ ലൈന്‍ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനായി തുറന്നുകൊടുത്തു. ഹൂഗ്‌ളി നദിക്ക് അടിയിലൂടെ തയ്യാര്‍ ചെയ്തിരിക്കുന്ന കൊല്‍ക്കത്ത മെട്രോ ഗ്രീന്‍ലൈന്‍ ടണലിലൂടെയുള്ള മെട്രോ ഗതാഗതം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. 4.8 കിലോമീറ്റര്‍ വരുന്ന ഹൗറാ മൈദാന്‍ – എസ്പ്ലാന്‍ഡേ ഹരിതപാത നദിക്കടിയിലൂടെയുള്ള ടണല്‍വഴിയുള്ള രാജ്യത്തെ തന്നെ ആദ്യ പാതയാണ്. കൊല്‍ക്കത്തയില്‍ ഇത്തരം ഒരു റെയില്‍വേ പദ്ധതി സ്വപ്‌നം കണ്ട എഞ്ചിനീയര്‍ ജനിച്ച് 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സാധ്യമായത്. 1921 ല്‍ ജനിച്ച എഞ്ചിനീയറും ബ്രിട്ടീഷുകാരനുമായ സര്‍ ഹാര്‍ലി ഡാര്‍ലിംപിള്‍ ആണ് കൊല്‍ക്കത്തയില്‍ അണ്ടര്‍ വാട്ടര്‍ റെയില്‍വേയെക്കുറിച്ച് ആദ്യമായി സ്വപ്‌നം കണ്ടത്. അതാണ് നരേന്ദ്രമോഡി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. നദീതടത്തില്‍ നിന്നും 13 മീറ്റര്‍ താഴ്ച്ചയിലും കരയില്‍ നിന്നും 37 മീറ്റര്‍…
Day: March 6, 2024
നില്‍ക്കുന്ന സ്ഥലം സുരക്ഷിതമല്ലെന്ന് നിബിന് തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വൈകി ; വീട്ടിലേക്ക് ഫോണ്‍വിളിച്ചു പറഞ്ഞതിന് പിന്നാലെ മരണവും
കൊല്ലം: തിങ്കളാഴ്ച രാവിലെ പാറ്റ് നിബിന്‍ മാക്‌സ്‌വെല്‍ കൊല്ലത്തെ തന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. സാധാരണഗതിയില്‍ പതിവ് പോലെ വളരെ പ്രസന്നമായിരുന്നു ഫോണ്‍കോളെങ്കിലൂം പിതാവിന് ഒരു അസാധാരണ ഉല്‍ക്കണ്ഠ മകന്റെ ശബ്ദത്തില്‍ ഫീല്‍ ചെയ്തു. ഏഴുമാസം ഗര്‍ഭിണിയായിരിക്കുന്ന ഭാര്യയുമായി സംസാരിച്ച നിബിന്‍ അഞ്ചു വയസ്സുള്ള മകളോട് കൊഞ്ചുകയും പിതാവുമായി സംസാരിക്കുകയും ചെയ്തു. താന്‍ ജോലി ചെയ്യുന്ന ചിക്കന്‍ഫാം സ്ഥിതിചെയ്യുന്ന മാര്‍ഗലിയോട്ട് അത്ര സുരക്ഷിതമല്ലെന്ന് പിതാവിനെ അറിയിച്ചു. പിന്നാലെയായിരുന്നു ഹിസ്ബുള്ള തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ നിബിന്റെ മരണം സംഭിച്ചതും. മറ്റു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കായിരുന്നു പരിക്കേറ്റത്. രണ്ടാഴ്ച മുമ്ബ് വരെ ഇവിടെ അതിര്‍ത്തി കടന്നുള്ള വലിയ ആക്രമണം നടന്നിരുന്നതായി മകന്‍ നടത്തിയ വെളിപ്പെടുത്തല്‍ പാറ്റ്‌നിബിന്റെ പിതാവ് പത്രോസ് മാക്‌സ്‌വെല്‍ പങ്കുവെച്ചു. മകനോട് സുരക്ഷിത താവളത്തിലേക്ക് മാറാനും പിതാവ് ആവശ്യപ്പെട്ടിരുന്നു. പാറ്റ്‌നിബിന്‍ മാറാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാല്‍ സ്‌പോണ്‍സറില്‍ നിന്നും അനുമതി…
കക്കയത്ത് കൊല്ലപ്പെട്ട അബ്രഹാമിന്റെ സംസ്കാരം ഇന്ന്; കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കുമെന്ന് വനംവകുപ്പ്
കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചില്‍ വൈകിട്ടാണ് സംസ്കാരം. കക്കയം പാലാട്ടില്‍ ഏബ്രഹാമാ(70)ണു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. കക്കയം മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണെങ്കിലും ജീവാപായം ആദ്യമാണ്. വന്യജീവി അക്രമത്തില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് എല്‍ഡിഎഫ് – യുഡിഎഫ് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ദൗത്യ സംഘം ഇന്ന് കക്കയത്തെത്തും. അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറും. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിലാണ് ഏബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. പിന്നില്‍നിന്നുള്ള കുത്തേറ്റ് ദേഹത്ത് ആഴത്തില്‍ മുറിവേറ്റു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഏബ്രഹാമിനെ ആക്രമിച്ച…