സംസ്ഥാന വ്യാപകമായി അമിത വേഗത നിയന്ത്രിക്കാന്‍ നിയമനടപടികള്‍ കര്‍ശനമാക്കി വരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സജീവമാകുന്നതോടെ അപകടങ്ങള്‍ കുറയുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാല്‍ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോട് കൂടി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Day: February 10, 2023
ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക; ബിബിസെക്കെതിരായ ഹര്‍ജി തള്ളി
ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന്, ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. കൂടാതെ ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും അഭിഭാഷകന്‍ പിങ്കി ആനന്ദ ആവശ്യപ്പെട്ടു. എന്നാല്‍ ‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക’ എന്ന് കോടതി ചോദിച്ചു. പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ബിബിസി ഡോക്യൂമെന്ററി നിര്‍മിച്ചതെന്നും ഇതിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബിബിസിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിച്ച് തുർക്കി വനിത
ന്യൂഡല്‍ഹി: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്ബത്തിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. നിരവധി രാജ്യങ്ങളാണ് അവിടെയ്ക്ക് സഹായങ്ങള്‍ എത്തിച്ചുകൊണ്ട് ഇരിക്കുന്നത്. ഓപ്പറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് രണ്ട് എന്‍ ഡി ആര്‍ എഫ് സംഘം തുര്‍ക്കിയിലെത്തിയിരുന്നു, ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആര്‍മി വനിതാ സെെനികയ്ക്ക് ചുംബനം നല്‍കുന്ന തുര്‍ക്കി വനിതയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ എ ഡി ജി പി ഔദ്യോഗിക ട്വിറ്ററിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ വി കെയര്‍’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. #OperationDost We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap — ADG PI – INDIAN ARMY (@adgpi) February 9, 2023
വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസ്; കൊച്ചിയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്‍്റണി തല്‍ക്ഷണം തന്നെ മരിച്ചു. സിഗ്നലില്‍ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സിഗ്നല്‍ മാറിയതോടെ പിന്നില്‍ നിന്നെത്തിയ പ്രൈവറ്റ് ബസ് വളരെ അലക്ഷ്യമായി ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാക്കുപാലിക്കാതെ മുഖ്യമന്ത്രി;10ാം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല
തിരുവനന്തപുരം∙ പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചരിത്രനേട്ടം: എസ്എസ്എല്‍വി ഡി2 ദൗത്യം വിജയം; 750 വിദ്യാര്‍ഥിനികളുടെ സ്വപ്‌നസാക്ഷാത്കാരം
ചെന്നൈ : രാജ്യം പുതിയതായി നിർമിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിന്റെ (എസ്എസ്എൽവി) രണ്ടാം ദൗത്യം പരിപൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.18നാണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. എസ്എസ്എൽവി ഡി2 വിജയം നിർണായകമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. വീഴ്ചയിൽ പാഠം പഠിച്ചു. പരിശ്രമം വിജയം കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്–1, ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ അടക്കം പൂർത്തിയാക്കിയാണു…