പിതാവിന്റെ ടീമിനെതിരെ മകന്റെ വെടിക്കെട്ട് ബാറ്റിങ്; 8 സിക്സും 9 ഫോറും; 42 പന്തില്‍ അസം ഖാന്‍ അടിച്ചെടുത്തത് 97 റണ്‍സ്

കറാച്ചി: എതിര്‍ ടീമിന്റെ പരിശീലകന്‍ സ്വന്തം പിതാവ്. ആ പിതാവിനെ സാക്ഷിയാക്കി മകന്റെ തകര്‍പ്പന്‍ ബാറ്റിങ്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പിതാവിന്റെ നേര്‍ക്ക് കൈ ചൂണ്ടി നെഞ്ചിലിടിച്ച്‌ ആഹ്ലാദം. അപൂര്‍വ രംഗങ്ങള്‍ക്ക് സാക്ഷിയായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 പോരാട്ടം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ അധ്യായത്തിലാണ് തകര്‍പ്പന്‍ ബാറ്റിങും അപൂര്‍വ നിമിഷവും പിറന്നത്. മുന്‍ പാകിസ്ഥാന്‍ താരം കൂടിയായ മൊയിന്‍ ഖാന്റെ മകന്‍ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. മൊയിന്‍ ഖാന്‍ പരിശീലിപ്പിക്കുന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് ഇസ്ലാമബാദ് യുനൈറ്റഡിനായി മകന്‍ അസം ഖാന്‍ തട്ടുപൊളിപ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്. മത്സരത്തില്‍ 42 പന്തില്‍ നിന്ന് അസം ഖാന്‍ വാരിയത് 97 റണ്‍സ്. സെഞ്ച്വറി തികയ്ക്കാന്‍ അവസരമുണ്ടായെങ്കിലും താരം ക്ലീന്‍ ബൗള്‍ഡായതോടെ ആ കൊടുങ്കാറ്റ് നിലച്ചു. You can never write…