തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ഫ്ളൈയിങ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.റണ്‍വേക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാറില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി

പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണം, ഇത് സന്തോഷമുണ്ടാക്കും; ‘കൗ ഹഗ് ഡേ’യായി ആചരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ‘കൗ ഹഗ് ഡേ’യായി ആചരിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. പശുക്കളെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്നാണ് വിചിത്ര ന്യായം.തിങ്കളാഴ്ച കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. Move-over #ValentinesDay, Celebrate February 14 as #CowHugDay says- Animal Welfare Board of India pic.twitter.com/g5Nd8O1Djw — ashok bagriya (@ashokbagriya10) February 8, 2023

മോദി– അദാനി ബന്ധം: ‘രാഹുലിന്റെ പരാമർശം നീക്കണം’, നടപടി വേണമെന്ന് ബിജെപി

ന്യൂഡല്‍ഹി:  ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്തു തന്ന കൊണ്ടു. ഇന്ന് രാഹുലിനെതിരെ ബിജെപി സഭയില്‍ കൂട്ടത്തോടെ വിമര്‍ശനവുമായി രംഗത്തുവന്നു. കടുത്ത വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എംപിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുല്‍ പാലിച്ചില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ”പാര്‍ലമെന്റ് ചട്ടങ്ങള്‍ അനുസരിച്ച്‌, ഒരു എംപി മുന്‍കൂര്‍ അറിയിപ്പ് നല്‍കിയില്ലെങ്കില്‍ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയില്ല. ഒരു കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ ഗാന്ധി) അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നല്‍കുകയും…

‘പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും’; പദ്ധതി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളംവിട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പോകുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ പഠിക്കുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി സഭയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പോകുന്നത് ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. യുവാക്കളുടെ വിദേശപഠനവും തുടര്‍ന്ന് അവിടുത്തെ സ്ഥിരതാമസവും കേരളത്തിന്റെ സാമ്ബത്തിക മേഖലയ്‌ക്കുണ്ടാക്കുന്ന പ്രഹരം വലുതാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. പ്ലസ്ടു കഴിയുമ്പോഴേ യുവതലമുറ നാടുവിടുന്നു. പോകുന്നവര്‍ സ്ഥിരതാമസമാക്കുന്നതിനാല്‍ തൊഴിലെടുക്കാന്‍ പ്രാപ്തരായ യുവജനങ്ങള്‍ കേരളത്തില്‍ കുറയുന്നതായും ബ്ജറ്റില്‍ പറഞ്ഞു. യുവാക്കളെ നാട്ടില്‍ തന്നെ നിലനിര്‍ത്തി തൊഴിലെടുക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്നും ആധുനിക തൊഴിലുകളിലേര്‍പ്പെടുന്നവരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നും പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ്…

ട്രാന്‍സ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു; സഹദിനും സിയയ്ക്കും സ്വപ്ന സാക്ഷാത്കാരം

കോഴിക്കോട്: ട്രാന്‍സ് ദമ്പതികളായ സഹദിനും സിയയ്ക്കും ഇത് സ്വപ്നസാക്ഷാത്കാരം. ട്രാന്‍സ്മെന്‍ സഹദ് കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളിലെ പുരുഷ പങ്കാളിക്ക് കുഞ്ഞ് ജനിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് സഹദ് ജന്മം നല്‍കുമെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ സിയ അറിയിച്ചതോടെ ഇരുവരും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ടും സിയ പങ്കുവെച്ചിരുന്നു. തന്‍റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങള്‍ക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂര്‍ണത നല്‍കാന്‍ ഒരുങ്ങുന്നുവെന്നായിരുന്ന സിയ ലോകത്തെ അറിയിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സഹദ് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കിലും ഗര്‍ഭപാത്രവും മറ്റും നീക്കം ചെയ്തിരുന്നില്ല

ഡല്‍ഹി മദ്യനയം: കെസിആറിന്റെ മകളുടെ മുന്‍ ഓഡിറ്റര്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെ.സി.ആര്‍)വിന്റെ മകള്‍ കെ.കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുത്ചി ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് വിളിപ്പിച്ച ഇവരെ സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. കേസില്‍ ‘സതേണ്‍ ഗ്രൂപ്പ്’ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ബുത്ചി ബാബുവെന്ന് സിബിഐ പറയുന്നു. അന്വേഷണത്തോട് ബുച്തി സഹകരിക്കുന്നില്ലെന്നും ഒഴിഞ്ഞുമാറുകയാണെന്നും സിബിഐ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായ മൊത്തവ്യാപാര, ചെറുകിട ലൈസന്‍സികള്‍ക്കും അവരുടെ ഗുണഭോക്താക്കളായ ഉടമകള്‍ക്കും നേട്ടമുണ്ടാക്കുന്നതിനായി തെറ്റായി ഇടപെടല്‍ നടത്തിയെന്നും മദ്യനയത്തിന്റെ രൂപീകരണത്തിലും നടപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നും സിബിഐ പറയുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. നേരത്തെ കെ.സി.ആറിന്റെ മകള്‍ കെ.കവിതയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. ഡിസംബര്‍ 12ന് ഹൈദരാബാദിലെ സിബിഐ സംഘമാണ് ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തത്. മദ്യമാഫിയയുടെ ‘ദക്ഷിണ സഖ്യ’ത്തിന്റെ ഭഗമാണ് കവിതയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഡല്‍ഹിയിലെ ആം…

റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ആര്‍.ബി.ഐ; സാധാരണക്കാര്‍ക്ക് പ്രതികൂലമാകും, വായ്പാ ഭാരം കൂടും

മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിക് പോയിന്‍റ് വര്‍ധനവാണ് പലിശ നിരക്കില്‍ വരുത്തിയത്. സാമ്ബത്തിക വര്‍ഷത്തിലെ അവസാന വായ്പനയ അവലോകനത്തിന് ശേഷമാണ് ആര്‍.ബി.ഐ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്. 2023-24 നാലാം പാദത്തില്‍ പണപ്പെരുപ്പം 5.6 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24ലെ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളര്‍ച്ച 6.4 ശതമാനമാണ്. ഒന്നാം പാദത്തില്‍ 7.8 ശതമാനം, രണ്ടാം പാദത്തില്‍ 6.2 ശതമാനം, മൂന്നാം പാദത്തില്‍ 6 ശതമാനം, നാലാം പാദത്തില്‍ 5.8 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശശികാന്ത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിപ്പോ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നിലവിലെയും പുതിയ വായ്പകളുടെയും (ഭവന- വാഹന വായ്പാ) പലിശ നിരക്ക് കൂടും. ഇത് സാധാരണക്കാരെ…

ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങല്‍; അഡ്വ. സൈബി ജോസിനെതിരെ നിര്‍മാതാവിനേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തു

കൊച്ചി : ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസില്‍ സിനിമാ നിര്‍മാതാവിനേയും ഭാര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അനുകൂല ജാമ്യ നടപടികള്‍ക്കെന്ന പേരില്‍ നിര്‍മാതാവില്‍ നിന്നും പണം കൈപ്പറ്റിയെന്നതാണ് കേസ്. കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിര്‍മ്മാതാവ്. എന്നാല്‍ പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബി വിശദീകരണം നല്‍കിയത്. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വ സൈബി ജോസ് കിടങ്ങൂര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണവുമായി മുന്നോട്ട് പോകാനും ആവശ്യപ്പെട്ടിരുന്നു. അഭിഭാഷക സമൂഹത്തെയും ജുഡീഷ്യല്‍ സംവിധാനത്തെയും ബാധിക്കുന്ന കേസിന്റെ സത്യാവസ്ഥ പുറത്തുവരട്ടെയെന്നും ഹൈക്കോടതി പ്രതികരിച്ചു. അഭിഭാഷക അസോസിയേഷന്റെ ഏറ്റവും തലപ്പത്തിരിക്കുന്ന വ്യക്തിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ സത്യം പുറത്തുവരേണ്ടത് അഭിഭാഷക സമൂഹത്തിന് ആവശ്യമാണ്. അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍…

കൊലക്കത്തി രാഷ്‌ട്രീയത്തില്‍ ജീവിതതാളം തെറ്റി, ഒടുവില്‍ മരണത്തില്‍ അഭയംതേടി , കെ.ടി. ജയകൃഷ്‌ണന്‍ വധം നേരില്‍കണ്ട ഷെസീന 22 വര്‍ഷത്തിനു ശേഷം ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂരിലെ കൊലക്കത്തി രാഷ്‌ട്രീയത്തിന്‌ ബാല്യകാലത്തു ദൃക്‌സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കം വിട്ടുമാറാതെ യുവതി ജീവനൊടുക്കി. 1999 ല്‍ യുവമോര്‍ച്ചാ നേതാവ്‌ കെ.ടി. ജയകൃഷ്‌ണനെ മൊകേരി യു.പി. സ്‌കൂളിലെ ക്ലാസ്‌മുറിയില്‍ കയറി വെട്ടിക്കൊല്ലുന്നതു കാണേണ്ടിവന്ന അന്നത്തെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനി കൂരാറ മണ്ടമുള്ളയില്‍ ഷെസീന(31)യാണ്‌ വിട്ടുമാറാത്ത മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കിയത്‌. ആ സംഭവത്തിനുശേഷം ഷെസീന സ്‌കൂളില്‍പ്പോലും പോയിരുന്നില്ല. യുവമോര്‍ച്ച സംസ്‌ഥാന വൈസ്‌ പ്രസിഡന്റും ഗണിതശാസ്‌ത്ര അധ്യാപകനുമായിരുന്ന കെ.ടി. ജയകൃഷ്‌ണനെ സി.പി.എം. പ്രവര്‍ത്തകരാണ്‌ ക്ലാസില്‍ കയറി വെട്ടിക്കൊന്നത്‌. 1999 ഡിസംബര്‍ ഒന്നിന്‌ കുട്ടികള്‍ കണ്ടുനില്‍ക്കെയായിരുന്നു അരുംകൊല. കൊലപാതകത്തിനു ദൃക്‌സാക്ഷികളായ ഒട്ടേറെ കുട്ടികള്‍ അതിനുശേഷം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ്‌ നടത്തി ഇവരില്‍ പലരെയും സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു.എന്നാല്‍ കളിചിരികള്‍ മാഞ്ഞ്‌ അതികഠിനമായ മാനസിക വൈഷമ്യത്തിലേക്കു നീങ്ങുകയായിരുന്നു ഷെസീന. ആ സംഭവത്തിനുശേഷം പാഠപുസ്‌തകം കാണുന്നതുപോലും അവള്‍ക്കു പേടിയായി. സ്‌കൂളിലേക്കു പോകാതിരുന്ന…

വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണ്‍ വീണ്ടെടുക്കുന്ന ചിത്രം പുറത്തുവിട്ട് അമേരിക്കന്‍ നാവികസേന

വാഷിംഗ്ടണ്‍: വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ നാവികസേന. യുഎസ് സൗത്ത് കരോലിന തീരത്തെ മിര്‍ട്ടില്‍ ബീച്ചില്‍ നാവികസേനാംഗങ്ങള്‍ ബലൂണിന്റെ അവശിഷ്ടങ്ങള്‍ ബോട്ടിലേക്ക് വലിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ബലൂണിന്റെ ഭാഗങ്ങളും ഫ്രെയിം പോലെയുള്ള ഘടകങ്ങളും ചിത്രത്തില്‍ കാണാം. കഴിഞ്ഞ ശനിയാഴ്ച യുദ്ധവിമാനങ്ങള്‍ തകര്‍ത്ത ബലൂണ്‍ ചിതറിത്തെറിച്ച ഭാഗങ്ങളില്‍ നാവിക സേനയുടെ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് നാവികസേന കിംഗ്ഫിഷ്, സ്വോര്‍ഡ്ഫിഷ് എന്ന് പേരിട്ടിരിക്കുന്ന ഡ്രോണുകള്‍ യുഎസ് വിന്യസിച്ചിട്ടുണ്ട്. നിരവധി കപ്പലുകളും ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയ ലോഹ ഭാഗങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും വീണ്ടെടുക്കാനുണ്ട്. സമുദ്രതീരത്ത് അടിയുന്ന ബലൂണിന്റെ അവശിഷ്ടങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് പൊതുജനത്തിന് മിര്‍ട്ടില്‍ ബീച്ച്‌ സിറ്റി ഭരണകൂടത്തിന്റെ നിര്‍ദ്ദേശമുണ്ട്. ഫെഡറല്‍ അന്വേഷണത്തിന്റെ ഭാഗമാണ് ഈ വസ്തുക്കളെന്നും ഇവയില്‍ സ്പര്‍ശിച്ച്‌ തെളിവ്…