വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ല; ഹൈക്കോടതി ഉത്തരവിന് അംഗീകാരം

തിരുവനന്തപുരം: വിദേശത്ത് ജോലിക്ക് പോകുന്നതിന് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദേശ ജോലിക്കോ വിസ ആവശ്യങ്ങള്‍ക്കോ ഉള്ള സര്‍ട്ടിഫിക്കറ്റ് റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാകും നല്‍കുകയെന്നാണ് കേന്ദ്രം മാസങ്ങള്‍ക്കു മുമ്ബ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ചില ജില്ല പൊലീസ് മേധാവികള്‍ സ്വന്തം നിലക്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നിട്ടും ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി മുതല്‍ പൊലീസ് നല്‍കുക. അതു സംസ്ഥാനത്തിനകത്തുള്ള ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ മാത്രമാകും. വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് നല്‍കാന്‍ 2009 മുതല്‍ പൊലീസ് സ്വീകരിച്ചിരുന്ന നിബന്ധനകളെല്ലാം ഇല്ലാതാക്കിയാണ് പുതിയ സര്‍ക്കുലര്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി…

പണം ഇല്ലെങ്കില്‍ സുരക്ഷയുമില്ല; കൊച്ചി മെട്രോയുടെ സുരക്ഷ പൊലീസ് പിന്‍വലിച്ചു; സുരക്ഷയ്ക്കായി നിയോ​ഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചു

കൊച്ചി മെട്രോയുടെ സുരക്ഷ പൊലീസ് പിന്‍വലിച്ചു. സുരക്ഷയ്ക്കായി നിയോ​ഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. പണം ഇല്ലെങ്കില്‍ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പൊലീസ്. നാല് വര്‍ഷമായി മെട്രോ ഒരു രൂപ പോലും സരുക്ഷ ചുമതലയ്ക്കായി നല്‍കിയിട്ടില്ല. 35 കോടി രൂപയാാണ് നിലവിലെ കുടിശിക. അതേസമയം മെട്രോക്ക് തരാാന്‍ പണമില്ലെന്ന് മെട്രോ റെയില്‍ എംഡി ലോക് നാഥ് ബഹ്റ പറയുന്നു. ലാഭത്തിലാകുമ്ബോള്‍ പണം നല്‍കാമെന്ന് ബെഹ്റയുടെ മറുപടി. പണം വാങ്ങിയുള്ള സുരക്ഷ കരാര്‍ ഉണ്ടാക്കിയത് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ആണ് .

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പിലേക്ക് പുറപ്പെട്ടു.യുക്രെയിനെതിരായി റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം. ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ജര്‍മ്മന്‍ മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡാനന്തര സാമ്ബത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍. ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും.

പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച്‌ കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് നടപ്പാക്കും.   ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് രണ്ടു രൂപ വര്‍ധിപ്പിച്ചു 10 രൂപയാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ജനറം നോണ്‍ എ.സി, സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ മിനിമം നിരക്ക് കുറച്ച്‌ ഓര്‍ഡിനറി നിരക്കിന് തുല്യമാക്കിയിട്ടുമുണ്ട്. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായി വര്‍ധിപ്പിച്ചു. ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കിയും വര്‍ധിപ്പിച്ചു. സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 22 ആയും കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ട്. 25 രൂപ വരെ ടിക്കറ്റുകള്‍ക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു…

പാലക്കാട് ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സ് സര്‍വ്വീസ് നിര്‍ത്തി

കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ സര്‍വ്വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സാണ് മോട്ടോര്‍ വാഹന വകുപ്പിന്‍്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ചത്. ബുധനാഴ്ച രണ്ട് ട്രിപ്പ് കഴിഞ്ഞതിന് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വ്വീസ്‌ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചതിന് ശേഷമേ സര്‍വ്വീസ് നടത്തവു എന്ന നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്ന് ബസ്സുടമ തോമസ് മാത്യു താല്കാലികമായി ബസ്സ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. വടക്കഞ്ചേരിയിലെ കാടന്‍കാവില്‍ ഗ്രൂപ്പാ ണ് കണ്ടക്ടറല്ലാതെ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. ബസ്സിനുള്ളില്‍ സ്ഥാപിച്ച പെട്ടിക്കകത്ത് യാത്രക്കാര്‍ സ്വമേധയാ പണം നിക്ഷേപിക്കുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. വടക്കഞ്ചേരിയില്‍ നിന്നും നെല്ലിയാമ്ബാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തുരി ലേക്കായിരുന്നു ബസ്സ് സര്‍വ്വീസ് നടത്തിയിരുന്നത്.സര്‍വീസ് നടത്തിയ രണ്ട് ദിവസവും നല്ല കലക്ഷന്‍ ലഭിച്ചിരുന്നതായി ബസ്സുടമ പറഞ്ഞു. കണ്ടക്ടറും, ക്ലീനറുമില്ലാതെ ഗ്യാസ് ഇന്ധനമായി ഉപയോഗിച്ച്‌…

ബസ്, ഓട്ടോ, ടാക്സി നിരക്ക്; മന്ത്രിസഭായോഗ തീരുമാനം ഇന്ന്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും. ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച്‌ 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വ‍ര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.

നഗരം കാണാന്‍ ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസുകള്‍, മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകള്‍ നിരത്തിലിറങ്ങുന്നു. സിറ്റി റൈഡേഴ്‌സ് ഡബിള്‍ ഡക്കര്‍ ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി പോലെ ഇന്ത്യന്‍ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന ഈ സര്‍വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന്, കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് കൊണ്ടുവരുന്നത്. വൈകുന്നേരം കിഴക്കേക്കോട്ട ഗാന്ധി നഗറില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബസ് സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. വിദേശരാജ്യങ്ങളിലേതു പോലെയുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ബസ് കേരളത്തില്‍ ഇത് ആദ്യത്തേതാണ്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്ബലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ 4 ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മാണം നടത്തുന്നത്. പഴയ…

പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് സര്‍വ്വീസിന് തുടക്കം കുറിച്ചു

കെ. എസ്. ആര്‍. ടി. സിയുടെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തമ്ബാനൂര്‍ കെ. എസ്. ആര്‍. ടി. സി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ. എസ്. ആര്‍. ടി. സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.സി സ്‌ളീപ്പര്‍, എ. സി സെമിസ്‌ളീപ്പര്‍, നോണ്‍ എ. സി ഡീലക്‌സ് ബസുകളാണ് സ്വിഫ്റ്റിനു കീഴില്‍ സര്‍വീസ് നടത്തുന്നത്. ബംഗളൂരുവിലേക്കാണ് പ്രധാന സര്‍വീസുകള്‍. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ്ബുക്ക് പ്രകാശനം ചെയ്തു. കെ. എസ്. ആര്‍. ടി. സിയെ നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന സംരംഭമായി സ്വിഫ്റ്റ് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരും ഒത്തൊരുമിച്ചു കെ. എസ്. ആര്‍. ടി.…

കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസുകളില്‍ ബുക്കിം​ഗ് ഇന്നു മുതല്‍; ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍, സമ്മാനങ്ങള്‍

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്ബനിയായ കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളില്‍ സീറ്റ് ബുക്കിം​ഗ് ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ബുക്കിം​ഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും. സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പ്രത്യേക ഓഫറുമുണ്ട്. തിരുവനന്തപുരം – ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക്…

സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്നും

ശംഖുംമുഖം: ഒമാനിലെ ചെലവുകുറഞ്ഞ എയര്‍ലൈനായ സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് പറന്ന് തുടങ്ങും. വെള്ളിയാഴ്ച രാത്രി 10.30ന് മസ്കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലര്‍ച്ച 3.50ന് തിരുവനന്തപുരെത്തത്തും. തിരികെ 4.35ന് പുറപ്പെട്ട് 6.50ന് മസ്കത്തില്‍ എത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍. വേനല്‍ക്കാല ഷെഡ്യൂളില്‍ തിരുവനന്തപുരത്തുനിന്ന് ആദ്യമായി സര്‍വിസ് തുടങ്ങുന്ന പുതിയ എയര്‍ലൈന്‍സാണ് സലാം എയര്‍. തിരുവനന്തപുരത്ത് നിന്ന് ബാങ്കോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വിസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സര്‍വിസുകള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും വിമാനത്താവള ചുമതലയുള്ള അദാനി ഗ്രൂപ് തുടങ്ങി. യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കും നേരിട്ട് പറക്കുന്നതിനുള്ള സര്‍വിസുകളും ഉടന്‍ തുടങ്ങും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വിസുകളിലൂടെയേ ഇവിടങ്ങളിലേക്ക് പറക്കാനാവൂ. തിരുവനന്തപുരത്ത് നിന്നും സിംഗപ്പൂരിലേക്ക് പറക്കുന്ന ബജറ്റ് എയര്‍ലൈനായ സ്കൂട്ട് എയര്‍ലൈസ് അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷന്‍ യാത്രയൊരുക്കും. വരും ദിവസങ്ങളില്‍…