ലാവ്‌ലിന്‍ വഴി പിണറായി കോടികളുടെ കൈക്കൂലി പറ്റിയെന്ന് പരാതി: ടി.പി. നന്ദകുമാര്‍ ഇഡി‍ മുൻപാകെ ഹാജരായി; നടപടി മൊഴി പരിശോധിച്ച ശേഷം

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പരാതിക്കാരനായ ടി.പി. നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് മുമ്ബാകെ ഹാജരായി. ലാവ്‌ലിന്‍ അഴിമതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണത്തില്‍ പറയുന്നത്. ഇയാളുടെ മൊഴി പരിശോധിച്ച ശേഷം മാത്രമേ കേസ് എടുക്കേണ്ടത് സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം എടുക്കൂ.

ചട്ടങ്ങള്‍ മറികടന്ന് കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇതിലൂടെ കോടികള്‍ കൈക്കൂലിയായി നേടിയെന്നും 2006ലാണ് നന്ദകുമാര്‍ പരാതി നല്‍കിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനാണ് നന്ദകുമാര്‍ പരാതി നല്‍കിയത്.

പതിനഞ്ച് വര്‍ഷം മുമ്ബ് പരാതി നല്‍കിയെങ്കിലും കേസില്‍ സര്‍ക്കാര്‍ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടു കണ്ട് വിവരം അറിയിക്കുകയായിരുന്നു. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുള്ളവയും പരാതിയില്‍ പ്രതിപാദിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 25ന് എന്‍ഫോഴ്‌സ്‌മെന്റ് നന്ദകുമാറിന് നോട്ടീസ് നല്‍കുകയായിരുന്നു.

Related posts

Leave a Comment