അമേരിക്കൻ മാന്ദ്യം, യുദ്ധഭീതി: ഓഹരിവിപണികളില്‍ കൂട്ടത്തകര്‍ച്ച, ഒറ്റയടിക്ക് ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ

മുംബൈ: അമേരിക്ക സാമ്ബത്തിക മാന്ദ്യത്തിലേക്ക് പോകുന്നെന്ന സൂചനകള്‍ക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. രാജ്യാന്തര ഓഹരി വിപണികള്‍ക്കൊപ്പമാണ് ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ തകർച്ചയിലേക്ക് നീങ്ങിയത്. വിപണി ഉണർന്നപ്പോഴേ ബിഎസ്‌ഇ സെൻസെക്സ് 2400 പോയിന്റ് ആണ് തകർന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 500 ഓളം പോയിന്റ് ഇടിഞ്ഞ് 24,200ലേക്കാണ് നിഫ്റ്റി താഴ്ന്നത്. രൂപയ്ക്കും തിരച്ചടിയുണ്ടായി. തുടക്കത്തില്‍ 2,000ലേറെ പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇപ്പോള്‍ 1,910 പോയിന്റ് (-2.36%) താഴ്ന്ന് 79,091ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി നിലവില്‍ 619 പോയിന്റ് (-2.51%) ഇടിഞ്ഞ് 24,097ലും വ്യാപാരം നടക്കുന്നു. 10 ലക്ഷം കോടി രൂപയാണ് ഇന്നത്തെ നഷ്ടം കണക്കാക്കുന്നത്. വമ്ബന്മാരായ ടാറ്റാ മോട്ടോഴ്സ്, ശ്രീറാം ഫിനാൻസ്, ഇൻഫോസിസ്, ഒഎൻജിസി, ഹിൻഡാല്‍കോ എന്നിവ നാലു മുതല്‍ ആറു ശതമാനം വരെ ഇടിഞ്ഞു നിഫ്റ്റി 50ല്‍ നഷ്ടത്തില്‍…

ദുരന്തഭൂമിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി നഴ്സ് സബീന

ഗൂഡല്ലൂർ: പാലം ഉരുളെടുത്ത ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തില്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി ഒരുക്കിയ വടത്തില്‍ തൂങ്ങി മറുകരയിലെത്തി, പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് കൈയടിയേറുന്നു. ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്റർ ഫോർ ഹ്യൂമാനിറ്റി (എസ്.ടി.എസ്.എച്ച്‌) ഹെല്‍ത്ത് കെയർ ആതുര സേവന വളന്റിയർ വിഭാഗത്തിലെ നഴ്സാണ് സബീന. ഉരുള്‍ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു എസ്.ടി.എസ്.എച്ച്‌ സംഘം. പാലം തകർന്നതിനാല്‍ മുണ്ടക്കൈയിലേക്ക് വടമുപയോഗിച്ചുള്ള സിപ് ലൈൻ ഒരുക്കിയിരുന്നു. മറുകരയില്‍ ജീവനോടെ രക്ഷിച്ചവർക്ക് ചികിത്സ നല്‍കാൻ നഴ്സുമാരെ തിരയുമ്ബോഴാണ് എസ്.ടി.എച്ച്‌ സംഘം മുന്നോട്ടുവന്നത്. മരുന്നുമായി സിപ് ലൈൻ വഴി അക്കരയെത്താൻ പുരുഷ നഴ്‌സുമാർ ആരെങ്കിലുമുണ്ടോയെന്ന് അധികൃതർ അന്വേഷിച്ചപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. വനിത നഴ്സുമാർ പറ്റില്ലെന്ന് അധികൃതർ പറഞ്ഞെങ്കിലും മെഡിക്കല്‍ കിറ്റുമായി സിപ് ലൈനിലൂടെ ശക്തമായ ഒഴുക്കുള്ള പുഴകടക്കാൻ പോകാൻ സബീന ധൈര്യപൂർവം മുന്നോട്ടുവരുകയായിരുന്നു. അക്കരയെത്തിയ സബീനക്ക് പരുക്കുകളോടെ രക്ഷപ്പെടുത്തിയ 35 പേർക്ക് പ്രഥമിക…

മുണ്ടക്കൈയിലും ചൂരല്‍മലയിലും മാത്രമല്ല, ചാലിയാറില്‍ ഒഴുകിയെത്തിയ മൃതശരീരങ്ങള്‍ കണ്ടെടുക്കാനും അവര്‍ മുന്നിലുണ്ടായിരുന്നു

കോഴിക്കോട്: വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഒരാഴ്ചകാലമായി മുണ്ടക്കൈ- ചൂരല്‍മല മേഖലയിലും ചാലിയാർ പുഴയിലെ തിരച്ചിലിലും സജീവമാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സേവാഭാരതി – ബിജെപി പ്രവർത്തകർ. സാഹസികമായാണ് കുത്തിയൊലിക്കുന്ന ചാലിയാർ പുഴയില്‍ രക്ഷാപ്രവർത്തനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജനങ്ങളെല്ലാവരും കണ്ടതും പിന്നെ മാദ്ധ്യമങ്ങള്‍ അധികം സംപ്രേഷണം ചെയ്തതും ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തനിവാരണ ദുരിതാശ്വാസപ്രവർത്തനങ്ങളാണ്. എന്നാല്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ നല്ലൊരു ശതമാനം കിട്ടിയിട്ടുള്ളത് മലപ്പുറം ജില്ലയില്‍പെടുന്ന ചാലിയാർ പുഴയില്‍ നിന്നാണ്. മുണ്ടേരി ഫാമിന്റെ ഉള്‍ഭാഗത്തും തണ്ടക്കല്ല് വാണിയമ്ബുഴ കോളനിഭാഗത്തും സ്വജീവൻ മറന്ന് ആദ്യദിവസം ഓടിയെത്തിയവർക്ക് അധികം ശ്രദ്ധ ലഭിച്ചില്ല എന്നത് സത്യമാണ്. ഈ ദൃശ്യങ്ങള്‍ സേവാഭാരതി, ബിജെപി പ്രവർത്തകരുടെ രക്ഷാപ്രവർത്തനങ്ങളുടെ സാഹസികപ്രകടനങ്ങളാണ്. എല്ലാവരും ആദ്യം അറച്ചുനിന്നപ്പോള്‍ പരപ്രേരണയില്ലാതെ ഓടിയെത്തിയ അനേകം നിസ്വാർത്ഥമതികള്‍. പിന്നീട് എല്ലാ സംഘടനകളുടേയും…

തിരുവനന്തപുരത്ത് ഒരാള്‍ക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കുളത്തില്‍ ഇറങ്ങിയ 4 പേര്‍ക്ക് രോഗലക്ഷണങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുളത്തില്‍ കുളിച്ചതിനു ശേഷമാണ് ഇയാള്‍ക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. അതേസമയം , ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ നാലു പേർക്കു കൂടി കടുത്ത പനിയുള്ളതായാണ് റിപ്പോർട്ട്. പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അനീഷിനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായിട്ടാണ് വിവരം. ഈ കുളത്തില്‍ കുളിച്ച കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അഖില്‍ (അപ്പു-27) കഴിഞ്ഞ 23ന് ആണ് മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.…