വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഇന്നും സേവഭാരതി സംസ്കാര ചടങ്ങുകള്‍ നടത്തുകയാണ്. ഇതുവരെ 35 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. കർമങ്ങളെല്ലാം ചെയ്ത ശേഷമാണ് അടക്കം ചെയ്യുന്നത്. 500-ലേറെ സ്വയം സേവകരാണ് ദുരന്തഭൂമിയിലുള്ളത്. മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുന്നത്. 11 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവാഭാരതിയുടെ ചിതാഗ്നി സംവിധാനമാണ് സംസ്കാരത്തിനായി എത്തിച്ചിട്ടുളളത്. മരണ സംഖ്യ ഉയർന്നതോടെ മലപ്പുറം ഉള്‍പ്പെടെ സമീപ ജില്ലകളില്‍ നിന്നും ചിതാഗ്നി യൂണിറ്റുകള്‍ എത്തിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്ബുകളിലും ആശുപത്രികളിലും മൃതദേഹം ഏറ്റുവാങ്ങുന്നയിടത്തും സംസ്കരിക്കുന്നയിടത്തുമായി നിരവധി പ്രവർത്തകരാണുള്ളത്. ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് സന്നദ്ധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മരണമടഞ്ഞ ഉറ്റവരെ മറവ് ചെയ്യാൻ പോലും സൗകര്യമില്ലാതെ മലവെളളപ്പാച്ചിലില്‍ സർവ്വതും നഷ്ടപ്പെട്ട നിരവധി ആളുകള്‍ക്കാണ് സേവാഭാരതി തുണയായത്. പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ മുതിർന്ന കാര്യകർത്താക്കള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. മുണ്ടക്കെെയിലും…
Day: August 1, 2024
‘മലവെള്ളപ്പാച്ചിലില്‍ നിന്ന് ഉടൻ രക്ഷപ്പെട്ടോ’; വെള്ളാരങ്കല്ലുകളിലെ ആ പ്രവചനകഥ എഴുതിയ ലയ മോള്‍ സുരക്ഷിതയാണ്
വയനാട്: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മുണ്ടക്കൈ.എങ്ങും നെഞ്ചുലയ്ക്കുന്ന തേങ്ങലുകള്‍ മാത്രം. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അറിയാതെ നാളെയുടെ പ്രതീക്ഷകളുമായി ഉറങ്ങാന്‍ കിടന്നവരാണ് കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. കേരളം മുഴുവന്‍ വയനാടിനെ ചേര്‍ത്തണച്ചുകൊണ്ടിരിക്കുമ്ബോള്‍ മുണ്ടക്കൈ വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥിയായ ലയ മോള്‍ യാദൃച്ഛികമായി എഴുതിയ കഥ ആ ദുരന്തത്തെക്കുറിച്ചായിരുന്നു. കുട്ടികള്‍ തയ്യാറാക്കിയ ‘വെള്ളാരങ്കല്ലുകള്‍’ എന്ന ഡിജിറ്റല്‍ മാഗസിനിലായിരുന്നു ഭാവിയിലെ വന്‍ദുരന്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്താണ് ഈ കഥയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. സ്വന്തം നാടിന്‍റെ മനോഹാരിതയെക്കുറിച്ചും പ്രകൃതി ഭംഗിയെക്കുറിച്ചുമെല്ലാം കുട്ടികള്‍ മാഗസിനില്‍ എഴുതിയിരുന്നു. ലയ എഴുതിയ ‘ആഗ്രഹത്തിന്‍റെ ദുരനുഭവം’ എന്ന കഥയില്‍ “ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിലില്‍ നിന്ന് ഉടൻ രക്ഷപ്പെട്ടോ ” എന്ന് ഒരു കിളി കുട്ടികളെ ഓർമിപ്പിക്കുകയാണ്. ”മഴയായതിനാല്‍ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തില്‍ ഇറങ്ങേണ്ട എന്ന്…
രാത്രി പുലരുമ്ബോഴേക്കും അച്ഛനും അമ്മയും അനിയത്തിയുമില്ല; കണ്ണീര്‍ക്കയത്തില്‍ അനാഥയായി ശ്രുതി
ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോള്‍ കാണാതായ പ്രിയപ്പെട്ടവരെ തേടി അലയുന്നവരുടെ കാഴ്ചയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും കാണുന്നത്.ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിരവധി പേരുടെ ദുരന്ത കാഴ്ചകള്‍ ഓരോ മനുഷ്യരുടെയും മനസിനെ ഉലയ്ക്കുന്നു. അത്തരത്തില്‍ മലവെള്ളമെടുത്തത് ഒരു കുടുംബത്തിലെ മൂന്ന പേരെയാണ്. ഇതോടെ ശ്രുതി അനാഥയായി. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് തിരിച്ചുകിട്ടിയത്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നും പോലും ശ്രുതിക്ക് അറിയില്ല. കല്പറ്റ എൻ എം എസ് എം ഗവ. കോളേജില്‍ ബിരുദ വിദ്യാർത്ഥിയാണ് ശ്രേയ.ശ്രുതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ബന്ധു വീട്ടിലായതിനാല്‍ മാത്രം ശ്രുതി രക്ഷപ്പെട്ടു. ഒരു നിമിഷം കൊണ്ട് പ്രിയപ്പെട്ടവരെയൊക്കെ നഷ്ടപ്പെട്ട വേദനയിലാണ് ശ്രുതി. ഒന്നര മാസം മുൻപ് പാലുകാച്ചല്‍ നടന്ന വീടില്ല. ശ്രുതിയുടെ വിവാഹം…
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്‍ എടുക്കണം
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോർവാഹന ചട്ടങ്ങളനുസരിച്ച് ടൂവീലർ ലൈസൻസ് എടുക്കാൻ ‘മോട്ടോർ സൈക്കിള്‍ വിത്ത് ഗിയർ’ വിഭാഗത്തില്‍ കാല്‍പാദം ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്ര വാഹനംതന്നെ വേണം. കൂടാതെ എൻജിൻ കപ്പാസിറ്റി 95 സി.സി. മുകളിലും വേണം. കഴിഞ്ഞ ദിവസം വരെ ഡ്രൈവിങ് സ്കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാൻഡിലില്‍ ഗിയർമാറ്റാൻ സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്. പുതിയ പരിഷ്കാരങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പിലാക്കുന്നതോടെ 75 സി.സി. മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം. 80 പുറത്താകും. പകരം ടെസ്റ്റിന് ബൈക്കുകളാകും ഉപയോഗിക്കുക. എട്ട് മാതൃകയിലുള്ള കമ്ബികള്‍ക്കിടയിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എം80 യില്‍ ഇത് താരതമ്യേനെ എളുപ്പമായിരുന്നു. ഇതുമൂലം ടൂവിലർ ലൈസൻസ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം ചുരുങ്ങും. ചൊവ്വാഴ്ച കാക്കനാട്ടെ ഇരുചക്രവാഹന ടെസ്റ്റില്‍ 80 പേരില്‍ 51…
ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഉച്ചയോടെ പൂര്‍ത്തിയാകും , പാലം യാഥാര്‍ഥ്യമാകുന്നതോടെ രക്ഷാപ്രവര്‍ത്തനം സുഗമമാകും
വയനാട് : ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിര്‍മ്മാണം ഇന്ന് ഉച്ചയോടുകൂടി പൂര്‍ത്തിയാകും. 190 അടി നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്‌ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും. ദല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ദല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം വഴി എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ബുധനാഴ്ച വൈകീട്ട് കണ്ണൂരില്‍ എത്തുന്ന രണ്ടാമത്തെ വിമാനത്തില്‍ നിന്നുള്ള സാമഗ്രികള്‍ 15 ട്രക്കുകളിലായി രാത്രിയോടെ…
രണ്ട് മാസത്തിനിടെ 15-ഓളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ 15-ഓളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജിബിനാണ് അറസ്റ്റിലായത്. വട്ടപ്പാറ വേങ്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്. ജൂണ്‍ 15-ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്ബതോളം നിലവിളക്കുകളും പൂജാപാത്രങ്ങളും പ്രതി മോഷ്ടിച്ചിരുന്നു. പിന്നീട് ജൂലൈ ഏഴിന് കൊഞ്ചിറ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും പ്രതി മോഷ്ടിച്ചു. തൊട്ടടുത്ത ദിവസം പെരുംകൂർ ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്ബതോളം നിലവിളക്കുകളും ഇയാള്‍ കവർന്നിരുന്നു. ഇത്തരത്തില്‍ 15 സ്ഥലത്താണ് പ്രതി മോഷണം നടത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് വ്യാജ നമ്ബർ പതിപ്പിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ്…
മണ്ണിടിച്ചില്‍ ഭീഷണി; കോര്‍മല, മുതുകല്ല് നിവാസികള്‍ മാറിത്താമസിക്കണം
മൂവാറ്റുപുഴ: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന നഗരത്തിലെ വെള്ളൂർക്കുന്നം കോർമലയിലും, ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് കോളനിയിലും താമസിക്കുന്ന കുടുംബങ്ങളോട് മാറി താമസിക്കാനാവശ്യപ്പട്ട് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കി. കോർ മലയിലെ അഞ്ച് കുടുംബങ്ങളോടും മുതുകല്ലിലെ 15 കുടുംബങ്ങളോടും താല്‍ക്കാലികമായി മാറി താമസിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റവന്യു വിഭാഗം നടപടി ആരംഭിച്ചുകഴിഞ്ഞു. അതേസമയം നോട്ടിസ് കിട്ടിയെങ്കിലും പല കുടുംബങ്ങളും മാറാൻ തയാറായിട്ടില്ല. 2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് നഗര മധ്യത്തിലെ കോർമല കുന്ന് ഇടിഞ്ഞ് എം.സി റോഡില്‍ പതിച്ചത്. ഒമ്ബത് വർഷം മുമ്ബ് ശക്തമായ മഴയില്‍ എം.സി റോഡിലേക്ക് ഇടിഞ്ഞുവീണ കോർമല ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്കും ഐ.ബിയുമടക്കം സ്ഥിതി ചെയ്യുന്ന മല, മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണഭിത്തി കെട്ടി സുരക്ഷതിമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ടും വർഷങ്ങള്‍…
ഡല്‍ഹിയില്‍ മഴ കനക്കുന്നു: വെള്ളക്കെട്ടിലകപ്പെട്ട് 2 പേര്‍ മരിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുകയുണ്ടായി. വെള്ളക്കെട്ടില്‍ അകപ്പെട്ട് രണ്ടു പേർ മരിച്ചു. സംഭവമുണ്ടായത് ഡല്‍ഹിയിലെ ഗാസിപൂരിലാണ്. മരിച്ചത് 22 കാരിയായ സ്ത്രീയും, ഒരു കുട്ടിയുമാണ്. ശക്തമായ മഴയെത്തുടർന്ന് റോഡുകളിലുള്‍പ്പെടെ വെള്ളം കയറി. ഇത് ജനജീവിതം ദുസ്സഹമാക്കുകയാണ്. ഗതാഗതവും തടസപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി അതിഷി നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.