കല്പറ്റ: വയനാട് നെന്മേനിയിലെ ചില മേഖലകളില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്ബനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. ഭൂമിക്കടയില്‍ ഉഗ്രശബ്ദവും മുഴക്കവും കുലുക്കവും ഉണ്ടായതായി പറഞ്ഞു. ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തില്‍ ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അധികൃതര്‍ നല്‍കി. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്ബുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ആണ് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Day: August 9, 2024
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ മൊയ് വിരുന്ത്; മുജീബിലേക്കെത്തിയത് ആയിരങ്ങള്‍; ലഭിച്ചത് പ്രതീക്ഷിച്ചതിലും ഇരട്ടി തുക
ചെന്നൈ: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ വ്യത്യസ്ത മാർഗവുമായി ഡിണ്ടിഗലിലെ ഹോട്ടലുടമ. കേരളത്തിലെ ‘പണപ്പയറ്റി’നു സമാനമായ ‘മൊയ് വിരുന്ത്’ സംഘടിപ്പിച്ചാണ് മുജീബുർ റഹ്മാൻ എന്ന ഹോട്ടലുടമ ശ്രദ്ധേയനായത്. വയനാട്ടുകാരെ സഹായിക്കാനായി നാട്ടുകാരും ഒപ്പം നിന്നതോടെ പരിപാടി വൻ ഹിറ്റായി. പ്രതീക്ഷിച്ചതിലും ഇരട്ടി തുക ലഭിച്ചെന്നും മുജീബുർ റഹ്മാൻ പറയുന്നു. ഡിണ്ടിഗലില്‍ ‘മുജീബ്’ എന്ന ബിരിയാണിക്കട നടത്തുന്ന മുജീബുർ റഹ്മാനാണ് മൊയ് വിരുന്ത് സംഘടിപ്പിച്ചത്.1.25 ലക്ഷം ചെലവിട്ട് ബിരിയാണിയാണ് വിളമ്ബിയത്. ഹോട്ടല്‍ ഉടമകളുടെ സംഘടനയുടെയും റോട്ടറി ക്ലബിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഭക്ഷണത്തിനു വില ഈടാക്കുന്നതിനു പകരം, കഴിക്കുന്നവർ ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കി. പരിപാടിക്ക് വൻ സ്വീകരണമാണു ലഭിച്ചത്. ആയിരക്കണക്കിനു പേർ പങ്കെടുത്ത വിരുന്നില്‍ പ്രതീക്ഷിച്ചതിലും ഇരട്ടി തുക ലഭിച്ചതായി മുജീബുർ റഹ്മാൻ പറഞ്ഞു. ചിലർ ചെക്കുകളും നല്‍കി. മുഴുവൻ തുകയും വയനാട്ടിലെ ജനങ്ങള്‍ക്കു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടല്‍: സൂചിപ്പാറയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മുണ്ടക്കൈയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരുന്നു
മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ സൂചിപ്പാറ- കാന്തൻപാറ മേഖലയില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവിടെ തിരച്ചില്‍ നടത്തുകയായിരുന്ന രക്ഷാദൗത്യസംഘവും സന്നദ്ധപ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുരന്തം നടന്ന് 11ാം ദിവസമായ ഇന്നാണ് ഇവ കിട്ടിയത്. മൃതദേഹങ്ങള്‍ എയർലിഫ്റ്റ് ചെയ്ത് േപാസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതിനിടെ, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ ജനകീയ തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളില്‍ ദുർഗന്ധം അനുഭവപ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. വയനാട്ടില്‍ എന്‍ഡിആര്‍എഫ് തെരച്ചില്‍ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാല്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും…
മോഹന്‍ലാലിനെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താന് പിടിവീണു, അജു അലക്‌സ് കസ്റ്റഡിയില്‍
ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിലും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ കസ്റ്റഡിയില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താന്‍ എന്ന പേജ് കൈകാര്യം ചെയ്യുന്ന ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെകുത്താന്‍ എന്ന എഫ്ബി പേജിലൂടെ വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മിയ്ക്കും നടന്‍ മോഹന്‍ലാലിനും എതിരെ എഫ്ബി പേജില്‍ നടത്തിയ വിവാദ പരാമര്‍ശം ആണ് കേസിന് ഇടയാക്കിയത്. മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി…
വയർകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ; കോളജ് അധ്യാപകന്റേത് ആത്മഹത്യയെന്ന് പൊലീസ്
കൊച്ചി: കോളേജ് അധ്യാപകന്‍ മഴുവന്നൂര്‍ കവിതപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിന്റേത് ( 41) ആത്മഹത്യയെന്ന് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസര്‍ ആണ് ചന്ദ്രലാല്‍. വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വയറ് കീറിയ നിലയില്‍ മൃതദേഹം അയല്‍വാസിയായ സ്ത്രീയാണ് കണ്ടത്. ചന്ദ്രലാല്‍ രണ്ടാഴ്ചയായി ലീവിലായിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നുവെന്നാണ് സൂചന. മൂന്നു മാസം മുമ്ബ് ചന്ദ്രലാലിന്റെ പിതാവ് മരിച്ചതിന്റെ വിഷമതകള്‍ അലട്ടിയിരുന്നതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്ന് പൊലീസിന് തുടക്കത്തില്‍ തന്നെ സംശയം ഉണ്ടായിരുന്നു. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന രീതിയില്‍ മാനസിക വെല്ലുവിളി നേരിട്ട ആളായിരുന്നു മരിച്ച ചന്ദ്രലാലെന്ന് പൊലീസ് പറഞ്ഞു. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി…
പാരിസ് ഒളിംപിക്സില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി
പാരിസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 89. 45 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളി എറിഞ്ഞിട്ടത്. ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് സ്വര്‍ണം എറിഞ്ഞിട്ടിരുന്നു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തിലാണ് നീരജ് 89. 45 മീറ്റര്‍ ദൂരം എറിഞ്ഞത്. ഇതോടെ നീരജ് രണ്ടാമതെത്തി. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായിരുന്നു. പാകിസ്താന്റെ അര്‍ഷാദ് നദീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 92.97 മീറ്റര്‍ എറിഞ്ഞ താരം ഒളിംപിക് റെക്കോര്‍ഡ് തിരുത്തി. താരത്തിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു.