കൊച്ചി: നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന സംഭവത്തില്‍ ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. യുവതി പീഡനത്തിനിരയെന്ന് സംശയമുണ്ടെന്നും സിറ്റിപൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദർ പറഞ്ഞു. യുവതി പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. പുലർച്ചെ അഞ്ചുമണിയോടെ ടോയ്ലറ്റിനുള്ളിലായിരുന്നു പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് പൊക്കിള്‍ക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്സല്‍ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്.പെട്ടെന്നുണ്ടായ പരിഭ്രാന്തിയില്‍ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. കുഞ്ഞിന്റെ കഴുത്തില്‍ തുണിചുറ്റിയ പാടുണ്ട്. അതിനാല്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നും സംശയമുണ്ട്. പോസ്റ്റുമോർട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ മ ൃതദേഹം ആദ്യം കണ്ടത് കൊച്ചിൻ ഷിപ്പിയാർഡിലെ കരാർ ഡ്രൈവറായ ജിപിൻ എന്നയാളാണ്. കാറുമായി വരുമ്ബോഴായിരുന്നു മൃതദേഹം കാണുന്നത്. ആദ്യം പാവയാണെന്നാണ് കരുതിയത്. എന്നാല്‍ രക്തവും മറ്റും കണ്ടതോടെ സംശയമായി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ നവജാത ശിശുവിന്റെ…
Day: May 3, 2024
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടുപോകാം: ഹൈക്കോടതി
കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല. സർക്കുലറില്‍ ഹൈക്കോടതി ഇടപെട്ടില്ല. പരിഷ്കരണം സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂള്‍ സംഘടനയുടെ ആവശ്യം കോടതി തള്ളി. ഇടക്കാല ഉത്തരവ് നല്‍കാനും കോടതി വിസമ്മതിച്ചു. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിലാക്കിയ ആദ്യദിനം തന്നെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതോടെ സംസ്ഥാനത്ത് എവിടെയും ടെസ്റ്റ് നടത്താൻ കഴിഞ്ഞിരുന്നില്ല. സിഐടിയു ഉള്‍പ്പെടെ എല്ലാ യൂണിയനിലും ഉള്‍പ്പെട്ട സംഘടനകള്‍ സംയുക്തമായാണു പ്രതിഷേധിച്ചത്. 15 വർഷം പഴക്കമുള്ള വാഹനം ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിദിന ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയും മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലറിനെതിരെയാണ് പ്രതിഷേധം.
പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടച്ചിടും, സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനില മുന്നറിയിപ്പുമുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഉഷ്ണതരംഗ സാധ്യതകള്‍ കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടച്ചിടും. മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ 3 വരെ സമ്മർ ക്ലാസുകളും പാടില്ല. പുറം വിനോദങ്ങള്‍ക്കും ജോലികള്‍ക്കും ഈ മണിക്കൂറുകളില്‍ വിലക്ക് ഉണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,…
കൊച്ചിയില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്ലാറ്റില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു
കൊച്ചി: നടുറോഡില്‍ നവജാത ശിശുവിന്റെ മൃതേദഹം കണ്ടെത്തി. പനമ്ബിള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാവിലെ 7.30ഓടെയാണ് സംഭവം. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനോടെയാണോ കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്, കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഫ്ലാറ്റിലുള്ളവരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.
മാളവിക ജയറാം വിവാഹിതയായി; താരപുത്രിയെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയും രാധികയും ഗുരുവായൂരില്‍
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂർത്തം. നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂർ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും. നവനീത് യു.കെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1992 സെപ്തംബർ ഏഴിന്…