ഡയമണ്ട് നെക്ലേസ്, മധുരരാജ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ,ചന്ദ്രേട്ടന് എവിടെയാ, ഓട്ടോറിക്ഷ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നടിയുടെ പുതിയ ചിത്രമായ ‘കള്ളനും ഭഗവതിയും’ നാളെയാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ ഒരു അഭിമുഖത്തില്‍ താന്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. രോഗം മൂലം ഒന്‍പത് മാസക്കാലം മുറിക്കുള്ളില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. ‘ഇതിഹാസയൊക്കെ കഴിഞ്ഞ സമയത്താണ്. നടന്നപ്പോള്‍ പെട്ടെന്ന് കൈയുടെ ഒരു സൈഡില്‍ ബാലന്‍സില്ലാതെ പോണതുപോലെ തോന്നി. എന്താണെന്നൊന്നും മനസിലായില്ല. പിന്നെയത് മാറി. പിന്നീട് അത് റിപ്പീറ്റായി വരാന്‍ തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എക്സറേയും അതും ഇതൊക്കെ എടുത്തു. കണ്ടുപിടിക്കാന്‍ പറ്റാത്ത എന്തോ ഒരു കാര്യം. മൂന്നാല് മാസത്തെ ചികിത്സയ്ക്കൊടുവില്‍ എക്സ്ട്രാ ഒരു ബോണ്‍ വളര്‍ന്നുവരുന്നതായും, അതില്‍ നേര്‍വ് എന്തോക്കെയോ കയറി ചുറ്റുകയൊക്കെ ചെയ്തിട്ട് കംപ്രസ്ഡായി.…
Day: March 30, 2023
മധുവായി അപ്പാനി ശരത് സ്ക്രീനിൽ തെളിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മധുവിൻറെ അമ്മയും സഹോദരിയും
ആൾക്കൂട്ട മർദ്ദനത്തിന് വിധേയമായി മരണപെട്ട മധുവിൻറെ കഥ പറയുന്ന സിനിമയാണ് ആദിവാസി. ഇതിൽ ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് അപ്പാനി ശരത്. മധു തിരിച്ചു വന്നത് പോലെയാണ് അനുഭവപ്പെട്ടത്. മറ്റൊരാളായി മാറി അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ആ ഉദ്യമത്തിൽ ശരത് വിജയിച്ചു. മധുവായി അഭിനയിച്ച ശരത്തിന്റെ പ്രകടനം കണ്ണ് നിറയാതെ കണ്ടു കൊണ്ട് ഇരിക്കാൻ സാധിക്കില്ല. കാട്ടിനുള്ളിൽ ഏകാന്ത വാസം നയിച്ചിരുന്ന മധുവിന്റെ ഒറ്റപെട്ട ജീവിതവും പ്രയാസങ്ങളും അതെ പടി ശരത്തിന്റെ പ്രകടനത്തിൽ വ്യക്തമായി. വെറുമൊരു വേഷപകർച്ചയല്ല ജീവിച്ചിരുന്ന വ്യക്തിയുടെ ആവിഷ്ക്കാരമാണ്. ഇനിയും ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന മധുവിൻറെ വീട്ടുകാർക്ക് ഇത്രെയും നല്ലൊരു കാഴ്ച നൽകാൻ ശരത്തിന് സാധിച്ചു. സിനിമ കണ്ടവർക്ക് മനസിലാകും കാടിൻറെ മകനായി ജീവിച്ച മധു അതേപോലെ പുനർജനിച്ചു എന്ന്. നടപ്പ്, നോട്ടം,ഭാവം എല്ലാം അക്ഷരാർദ്ധത്തിൽ മധു തന്നെ. ശരത്തിന്റെ അഭിനയ…
നെടുമങ്ങാട് സൂര്യഗായത്രി വധക്കേസ്: പ്രതി അരുൺ കുറ്റക്കാരൻ, ശിക്ഷ നാളെ
തിരുവനന്തപുരം : നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കണ്മുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സൂര്യഗായത്രിയെ വിവാഹം കഴിക്കണമെന്ന അരുണിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നെങ്കിലും അധികം വൈകാതെ വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് സൂര്യയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും…
വെള്ളമില്ല; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍; 25 ശസ്ത്രക്രിയകള്‍ മുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രാവിലെ നിശ്ചയിച്ചിരുന്ന 25 ശസ്ത്രക്രിയകള്‍ മുടങ്ങി. അരുവിക്കരയില്‍ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് ജല അതോറിട്ടി പറയുന്നു. കുടിവെള്ള ടാങ്കറില്‍ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുകയാണ്. ഇന്നലെ ഒരുപാട് കഷ്ടപ്പെട്ടതായും, രാവിലെ അരമണിക്കൂര്‍ മാത്രമാണ് വെള്ളം ലഭിച്ചതെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. രാവിലെ ശസ്ത്രക്രിയക്കായി എത്തിയെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്ന് രോഗികള്‍ പറഞ്ഞു. മൂന്നുദിവസമായി ആശുപത്രിയില്‍ വെള്ളം ഇല്ലാതായിട്ടെന്ന് ഐസിയുവില്‍ കഴിയുന്ന രോഗിയുടെ മകന് കുറ്റപ്പെടുത്തി. ടോയ്ലറ്റില് പോലും പോകാനാകാത്ത സ്ഥിതിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും, ആശുപത്രിയിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുമെന്നും ജലവിഭവമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മകന് ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു
ആലപ്പുഴ: മകന് ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54), മകന് നിധിന് (32) എന്നിവരാണ് മരിച്ചത്. നിധിനെ ബുധനാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കോവിഡ് കുതിക്കുന്നു: രാജ്യത്ത് 3,016 പേർക്ക് രോഗം; 40 ശതമാനം വർധനവ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ 3,016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനയാണ് ഉണ്ടായത്. ഇതോടെ പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി. രാജ്യത്ത് 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,862 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം, രോഗമുക്ത നിരക്ക് 98.78 ശതമാനമാണ്. ആക്ടീവ് കേസുകൾ കൂടുതലാണെങ്കിലും കേരളം കണക്കുകളോ മറ്റു പ്രവർത്തനങ്ങളോ ഔദ്യോഗികമായി വിശദീകരിക്കുന്നില്ല. എത്ര പരിശോധന നടത്തിയെന്ന് ഉൾപ്പെടെയുള്ള കണക്കുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിവിധ മേധാവികളോട് ആരാഞ്ഞപ്പോൾ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്നാണു മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമെന്നായിരുന്നു മറുപടി. സംസ്ഥാനത്ത് 3600 ഡോസ് കോവാക്സീൻ ഉണ്ട്. ഇതിന്റെ കാലാവധി 31ന് അവസാനിക്കും. പുതുതായി 5000 ഡോസ് കോർബി വാക്സ് വാക്സീൻ ആവശ്യപ്പെട്ടിട്ടുണ്ട്.…
‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്..’; അറിയില്ലെന്ന് പ്രിൻസിപ്പൽ
കൊല്ലം. കൊല്ലം എസ് എന്‍ കോളജിലെ വിവാദ സദാചാര സര്‍ക്കുലരില്‍ തനിക്ക് പങ്കില്ലെന്ന് പ്രിന്‍സിപ്പല്‍ നിഷ തറയില്‍. വിനോദയാത്രയ്ക്ക് പോകുമ്ബോള്‍ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച ഈ നിയമാവലി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പാലിന്റെ വിശദീകരണം. തന്റെ അറിവോ സമ്മതമോയില്ലാതെയാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറങ്ങിയത്. താന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്ബോള്‍ അത് തന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ തന്റെ ഒപ്പും സീലും ഉണ്ടാകും. ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവിടെ നിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. വിനോദയാത്രയ്ക്ക് പോയ തിരിച്ച് വന്ന ലാസ്റ്റ് ബാച്ചും തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ പരാതിയും പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വിനോദ…
മേജര്‍ ഓപ്പറേഷനുണ്ട്, മരണസാധ്യതയേറെ, പ്രാര്‍ത്ഥനകള്‍ വേണം; ഒന്നരമാസത്തിന് ശേഷം വിവാഹവാര്‍ഷിക ദിനത്തില്‍ ക്യാമറയ്ക്ക് മുന്നിലെത്തി നടന് ബാല
നീണ്ട ഇടവേളയ്ക്ക് ശേഷം നടന് ബാല ആരാധകര്‍ക്ക് മുമ്ബിലെത്തി. വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുന്ന വീഡിയോയുമാണ് താരം എത്തിയിരിക്കുന്നത്. തന്റെ അസുഖ വിവരത്തെക്കുറിച്ച് വിശദമാക്കിയ ബാല എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്ന് പ്രതികരിച്ചു. ഭാര്യ എലിസബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹവാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്നും ബാല പറഞ്ഞു. അടുത്ത ദിവസം നടക്കാനിരിക്കുന്ന ശസ്ത്രക്രിയ സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവച്ചു. ഭാര്യ എലിസബത്തും ഉറ്റബന്ധുക്കളായ രണ്ട് പേരും ബാലയ്ക്കൊപ്പം വീഡിയോയില്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹം ആരാധകരോട് പറഞ്ഞ വാക്കുകളിതാ.. “എല്ലാവര്ക്കും നമസ്കാരം, ഫാന്‍ പേജില്‍ വന്നിട്ട് ഒരുമാസം കഴിഞ്ഞു. ഇപ്പോള്‍ ഡോക്ടറുടെ (എലിസബത്ത്) നിര്‍ബന്ധപ്രകാരം ഞാന്‍ വന്നതാണ്. ഇപ്പോഴും ആശുപത്രിയില്‍ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ട് വീണ്ടും ജീവിതത്തിലേക്ക് വരികയാണ്. രണ്ട് – മൂന്ന് ദിവസം കഴിഞ്ഞാല്‍ ഒരു മേജര്‍ ഓപ്പറേഷന് ഉണ്ട്. മരണ സാധ്യതകളുള്ള ശസ്ത്രക്രിയയാണ്. അതോടൊപ്പം തന്നെ…