പാന്‍ നമ്പറും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഈ മാസം 31 ന് മുമ്പ് പിഴയോടെ പാന്‍ നമ്പറും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാമെന്നും അതിന് ശേഷം സാമ്പത്തിക ഇടപാടുകള്‍ നടത്താനാവാത്ത വിധം പാന്‍ അസാധുവാകുമെന്നുമായിരുന്നു അറിയിപ്പ്. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി ഇതിനകം തന്നെ ഡസനിലേറെ തവണ നീട്ടിയിട്ടുണ്ട്. അവസാനമായിട്ടാണ് 500,1000 രൂപ പിഴയോടെ ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അന്തിമ തീയതിയായി 2023 മാര്‍ച്ച് 31 നിശ്ചയിച്ചത്. എന്നാല്‍ പിഴയൊടുക്കി ഇത് ചെയ്യാനുള്ള തീയതി വീണ്ടും നീട്ടിയേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. നാഷണല്‍ പെന്ഷന് സ്കീമിന്റെ വരിക്കാര്‍ക്കും പാനും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള മാനദണ്ഡം റെഗുലേറ്ററി അതോറിറ്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 ന് മുന്‍പ് ആധാറുമായി പാന്‍ ലിങ്ക്…
Day: March 28, 2023
കോഴിക്കോട് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു
കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുന്‍ഭാഗത്താണ് ആദ്യം തീ ഉയര്‍ന്നത്. ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തിക്ക് ബിറ്റുമിന്‍ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. എഞ്ചിന് ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. നിര്‍മ്മാണക്കരാര്‍ കമ്ബനിയുടെ വാഹനമെത്തി തീയണക്കാന്‍ ആദ്യം ശ്രമം നടത്തിയെങ്കിലും അത് അത്രത്തോളം ഫലപ്രദമായിരുന്നില്ല.തുടര്‍ന്ന് വടകരയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് പിന്നീട് തീയണച്ചത്. എഞ്ചിന്റെ ഭാഗം കത്തി നശിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് തീപിടിത്തത്തിന്റെ കാരണമെന്നത് വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് പറയാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
നിലയ്ക്കല്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം . തമിഴ് നാട്ടില്‍ നിന്നുള്ള അറുപത്തിരണ്ട് തീര്‍ത്ഥാടകരാണ് ബസിലുണ്ടായത്. ഇവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം. ദര്‍ശനം കഴിഞ്ഞ് ശബരിമലയില്‍നിന്ന് മടങ്ങിയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞ ഉടന്‍ പമ്പയില്‍നിന്നുള്ള പോലീസും പത്തനംതിട്ടയില്‍നിന്നും റാന്നിയില്‍നിന്നും അഗ്നിരക്ഷാസേനയും അപകടസ്ഥലത്തേക്ക് എത്തുകയായിരുന്നു. അപകട സ്ഥലം മൊബൈല്‍ കണക്ടിവിറ്റി പ്രശ്നങ്ങളുള്ള സ്ഥലമാണ്. ഇതുവഴിയെത്തിയ മറ്റുതീര്‍ഥാടകരാണ് അപകടവിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. അതേസമയം ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലത്ത് ഓട്ടോ ഡ്രൈവറുടെ കൈതല്ലിയൊടിച്ച യുവതി അറസ്റ്റില്‍
കൊല്ലം: ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അന്‍സിയ ബീവി ആണ് അറസ്റ്റിലായത്. വിജിത്ത് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തുകയാണ് അന്‍സിയ. കടയുടെ മുമ്ബില്‍ ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ ഇവര്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഒരാഴ്ച മുമ്ബ് ഒരു പെണ്‍കുട്ടിയെ ഇവര്‍ മര്‍ദിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ചാണ് ഇവര്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചത്. കമ്ബിവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ഓട്ടോ ഡ്രൈവറും പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ കത്തിയുമായി റോഡിലിറങ്ങിയ യുവതി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇവരുടെ മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
അടിപിടി കേസില്‍ പിടിയിലായ യുവാക്കളുടെ പല്ല് കട്ടിംഗ് പ്ലേയര്‍ ഉപയോഗിച്ച് പിഴുതെന്ന് പരാതി
തമിഴ്നാട്: പൊലീസ് പിടിയിലായ യുവാക്കളുടെ പല്ല്, കട്ടിംഗ് പ്ലേയര്‍ ഉപയോഗിച്ച് പിഴുതു മാറ്റിയെന്ന പരാതി. തിരുനെല്‍വേലിയിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അടിപിടി കേസില്‍ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുത് മാറ്റി എന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതോടെയാണ് ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പീഡന വിവരം പുറത്ത് പറയരുതെന്നും, പറഞ്ഞാല്‍ കൂടുതല്‍ കേസില്‍ പ്രതിയാക്കുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞെന്നാണ് വിവരം.
പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നു; മരിച്ചത് ആഭ്യന്തര മന്ത്രിയുടെ ബന്ധു
പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ.നമശിവായത്തിന്റെ അടുത്ത ബന്ധുവായ സെന്തിൽകുമാർ ആണ് മരിച്ചത്. ഞായാറാഴ്ച രാത്രിയിലായിരുന്നു ആക്രമണം. വില്ലിയന്നൂരിലെ ബേക്കറിയിൽ സെന്തിൽകുമാർ നിൽക്കുമ്പോഴാണ് 3 മോട്ടർ സൈക്കിളുകളിലായി ഏഴംഗ അക്രമിസംഘം എത്തിയത്. ഇവരിലൊരാൾ സെന്തിൽകുമാറിന് നേരെ ആദ്യം നാടൻബോംബുകൾ എറിഞ്ഞു. സ്ഫോടനത്തെ തുടർന്നു പ്രദേശത്തു പുക വ്യാപിച്ച സമയത്തു മാരകായുധങ്ങൾ ഉപയോഗിച്ച് സെന്തിലിനെ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തൊട്ടുപിന്നാലെ അക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാനായി 4 പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചു. സെന്തിലിനെ കൊലപ്പെടുത്തിയ 7 പേർ പിന്നീട് കോടതിയിൽ കീഴടങ്ങി. സെന്തിലിന്റെ കൊലപാതകം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും ഡിഎംകെ…
ഇന്നസെന്റിന്റെ ഭൗതികദേഹം പള്ളിയിലെത്തിച്ചു; സംസ്കാരം അൽപസമയത്തിനകം
ഇരിങ്ങാലക്കുട : മലയാളികളെ എന്നും ചിരിപ്പിച്ച ഇന്നസന്റിന് വിടചൊല്ലി നാട്. നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ (75) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ സംസ്കരിക്കും. അദ്ദേഹത്തിന്റെ വസതിയിലെ പൊതുദർശനത്തിനുശേഷം ഭൗതികദേഹം പള്ളിയിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു.കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ചശേഷം ഭൗതികദേഹം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കു കൊണ്ടുവന്നത്. കടവന്ത്രയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായാണ് ഭൗതികദേഹം കൊണ്ടുപോയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര് അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ടൗൺ ഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.നൃത്തശാല (1972) ആണ് അദ്ദേഹത്തിന്റെ ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ…
മരണകാരണം അര്‍ബുദമല്ല,പിന്നെ?; ഇന്നസെന്റിന്റെ ജീവനെടുത്ത വില്ലനെ കുറിച്ച് വ്യക്തമാക്കി ഡോ.വിപി ഗംഗാധരന്
അര്‍ബുദം മടങ്ങി വന്നതല്ല ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വിപി ഗംഗാധരന്. കൊറോണയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണാണ് അര്‍ബുദത്തെ അതിജീവിച്ച് തിരികെ ആരോഗ്യവാനായി ജീവിതത്തിലേക്കെത്തിയത്. അതിജീവനത്തിന്റെ സന്ദേശം മറ്റ് രോഗികള്‍ക്കും പകര്‍ന്ന് നല്കിയ ഇന്നസെന്റ് ഉദാത്ത മാതൃക തന്നെയായാിരുന്നു. അതിനിടയിലാണ് ക്യാന്‍സറല്ല അദ്ദേഹത്തിന്റ ജീവന് അപഹരിച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കിയത്. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് അദ്ദേഹത്തെ രണ്ടാഴ്ച മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ നില വഷളാക്കുകയായിരുന്നു. അറുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇന്നസെന്റ് പകര്‍ന്നാടിയത് കളിയും കാര്യവുമുള്ള ചിന്തകളും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമുഹൂര്‍ത്തങ്ങളുമായിരുന്നു. തൃശൂര്‍ ശൈലിയിലുള്ള ഇന്നസെന്റിന്റെ സംസാരം തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ഒരുകാലത്ത് മലയാളസിനിമയില്‍ സൂപ്പര്‍ഹിറ്റായ സത്യന് അന്തിക്കാട്, ഫാസില്‍, സിദ്ദിഖ്-ലാല്‍, പ്രിയദര്ശന് സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു…