ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ‌ അറസ്റ്റിൽ; സംഭവത്തിനു ശേഷം വിനോദയാത്ര പോയി

കോഴിക്കോട് :  മെഡിക്കൽ കോളജ് ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച ജീവനക്കാരനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്ര പോയിരിക്കുകയായിരുന്നു ശശീന്ദ്രൻ. ഇന്നു രാവിലെ നഗരത്തിൽ എത്തിയപ്പോഴാണ് എസി കെ.സുദർശൻ, ഇൻസ്പെക്ടർ എം.എൽ.ബെന്നിനാലും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവന്നു.…

മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച്‌ ബിജെപി -ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍; ലൗ ജിഹാദ് വിഷയത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ഇടപെടലിനെ പ്രശംസിച്ച്‌ ബിഷപ്പ്

കണ്ണൂര്‍: റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച്‌ ബിജെപി -ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍. ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനയെ ന്യൂനപക്ഷമോര്‍ച്ചയും ബിജെപിയും, സ്വാഗതം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി, ജോസ് എ. വണ്‍, ലൂയിസ്, എന്നീ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്. കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം അറിയിക്കുകയും, കര്‍ഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സര്‍ക്കാരിനെയും തങ്ങള്‍ പിന്തുണക്കും അതില്‍ രാഷ്ട്രീയം നോക്കാതെ നിലകൊള്ളും എന്നും അദ്ദേഹം അറിയിച്ചു. ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ ഇടപെടല്‍ പ്രശംസനീയം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റബ്ബറിന് 300 രൂപ ആക്കണം എന്നആവശ്യം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും, കര്‍ഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും…

‘മുടികുത്തിപ്പിടിച്ച്‌ തല ഭിത്തിയില്‍ ഇടിച്ച്‌ വലിച്ചിഴച്ചു; ഒരു കല്ലെടുത്ത് തിരിച്ച്‌ ആക്രമിച്ചാണ് രക്ഷപ്പെട്ടത്’; തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. ‘തിങ്കളാഴ്ച രാത്രി മരുന്ന് വാങ്ങാനായി ഇറങ്ങിയതായിരുന്നു ഞാന്‍. എന്റെ വീട്ടില്‍ നിന്ന് അയ്യങ്കാളി റോട്ടിലൂടെ കേറി മെയിന്‍ റോഡിലേക്ക് പോകാമെന്ന് വിചാരിച്ചു. അപ്പോഴാണ് കൈയില്‍ പണമില്ലെന്ന് അറിയുന്നത്. വീണ്ടും തിരിച്ച്‌ വീട്ടിലേക്ക് മൂലവിള ജംഗ്ഷനിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് കേറാനായി വണ്ടി ഒതുക്കിയപ്പോഴാണ് അജ്ഞാതന്‍ നെഞ്ചത്ത് ആക്രമിക്കുന്നത്. വേദനിച്ച ഉടന്‍ അയാളുടെ കൈതട്ടിമാറ്റിയപ്പോള്‍ ആക്രമിച്ചാല്‍ നീ എന്ത് ചെയ്യുമെടീ എന്ന് ചോദിച്ച്‌ മുടിയില്‍ കുത്തിപ്പിടിച്ച്‌ ചുമരില്‍ കൊണ്ടുപോയി ഉരച്ച്‌ വലിച്ചിഴച്ചു. അപ്പോഴേക്കും ഉറക്കെ നിലവിളിച്ചു. പക്ഷേ ആരും വന്നില്ല. തൊട്ടടുത്ത ഫെബ കമ്ബ്യൂട്ടേഴ്‌സിലെ സെക്യൂരിറ്റിയും തൊട്ടടുത്തെ വീട്ടിലെ രണ്ട് സ്ത്രീകളും…

‘നിനക്ക് എവിടെ വരെ പഠിക്കണം, ഞാന്‍ പഠിപ്പിക്കും; എന്റെ കുട്ടിയെ പോലെ ഞാന്‍ നോക്കും’; ബാലന്റെ വിഷമം മാറ്റി ഗണേഷ് കുമാര്‍

വീടില്ലാത്ത വിഷമിക്കുന്ന അമ്മയേയും മകനേയും ചേര്‍ത്ത് നിര്‍ത്തി പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗണേഷ് കുമാറിന്റെ വാക്കുകള്‍. പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും ഉറപ്പുനല്‍കിയിരിക്കുകയാണ് ഗണേഷ് കുമാര്‍. പത്തനാപുരം കമുകുംചേരിസ്വദേശിയായ അഞ്ജുവിന്റെയും ഏഴാം ക്ലാസുകാരനായ മകനുമാണ് ഗണേഷ് കൈത്താങ്ങായത്. ‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും’ ഗണേഷ് കുമാര്‍ പറയുന്നു. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിതരാമെന്നും ഗണേഷ് കുമാര്‍ പറയുന്നു.

സിപിഎം എംഎല്‍എ എ.രാജ അയോഗ്യന്‍; ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഹൈക്കോടതി‍ റദ്ദാക്കി; ക്രൈസ്തവ മതവിശ്വാസി പട്ടികജാതി-വര്‍ഗമല്ല

കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പട്ടികജാതിപട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പരിവര്‍ത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജ. അതിനാല്‍ സംവരണത്തിന് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.കുമാറിന്റെ ആവശ്യം കോടതി തള്ളി.