നെയ്യാറ്റിന്‍കരയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിക്ക് മര്‍ദനം; യുവാവ് പിടിയില്‍

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്‍റെ പേരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് മര്‍ദനം. നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച്‌ ഇന്ന് രാവിലെ ഒമ്ബതരയോടെയാണ് സംഭവം. ഉച്ചക്കട സ്വദേശി റോണി(20) ആണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പോലീസിലേല്‍പ്പിച്ചു. സംഭവസമയത്ത് ഇയാളുടെ രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടു; സ്വപ്‌നയുടെ രാജി അറിഞ്ഞ് രവീന്ദ്രന്‍ ഞെട്ടി;ജോലി മാറാന്‍ കാരണം യൂസഫലി; കൂടുതല്‍ ചാറ്റുകള്‍ പുറത്ത്

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ അറസ്റ്റിലായ എം ശിവശങ്കറുമായി മറ്റൊരു പ്രതി സ്വപ്‌ന സുരേഷ് നടത്തിയ കൂടുതല്‍ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌ന സുരേഷിന്റെ ജോലി നഷ്ടത്തിലേക്ക് നയിച്ചത് പ്രവാസി വ്യവസായി യൂസഫലിയാണെന്ന സൂചനയും ചാറ്റില്‍ നിറയുന്നുണ്ട്. കോണ്‍സുലേറ്റിലെ സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രന്‍ ഞെട്ടിയെന്ന് എം ശിവശങ്കര്‍ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിര്‍പ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. ഇതേതുടര്‍ന്നാണ് പുതിയ ജോലി സ്വപ്‌ന അന്വേഷിച്ചു തുടങ്ങിയത്. പുതിയ ജോലിയും യൂസഫലി എതിര്‍ക്കുമോയെന്ന സ്വപ്നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്റെ മറുപടിയും അടങ്ങുന്നതാണ് വാട്‌സ്‌ആപ്പ് ചാറ്റുകള്‍. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും ചാറ്റുകളില്‍ നിന്നു വ്യക്തമാണ്. നിയമനത്തിന് നോര്‍ക്ക സിഇഒ അടക്കമുള്ളവര്‍ സമ്മതിച്ചെന്നും സ്വപ്നയോട് ശിവശങ്കര്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് സ്‌പേസ് പാര്‍ക്കില്‍ കണ്‍സല്‍റ്റന്‍സി സ്ഥാപനമായ െ്രെപസ്വാട്ടര്‍ഹൗസ്…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5 സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; 6 സീറ്റ് നഷ്ടപ്പെട്ട് എൽഡിഎഫ്

തിരുവനന്തപുരം ∙ ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു നേട്ടം. എൽഡിഎഫിൽനിന്ന് യുഡിഎഫ് 5 സീറ്റുകൾ പിടിച്ചെടുത്തു. എൻഡിഎയും ഒരു സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് ഗരസഭ, 23 പഞ്ചായത്ത് വാർഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

സ്‌കൂട്ടറില്‍ നിന്ന് കോളജ് ബസിന്റെ അടിയിലേക്ക് വീണു; വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: തിരുവല്ലത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് കോളജ് ബസിന്റെ അടിയിലേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തസ്‌ളിയാണ് മരിച്ചത്. മുഹമ്മദ് പഠിക്കുന്ന കോവളത്തിന് അടുത്തുള്ള എസിഇ എന്‍ജിനീയറിങ് കോളജ് ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. എസിഇ എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ്. ദേശീയപാതയില്‍ തിരുവല്ലത്ത് ഇന്ന് രാവിലെയാണ് സംഭവം. മുഹമ്മദിന്റെ വീട്ടില്‍ നിന്ന്് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്. കോളജ് ബസിന്റെ പിന്നിലൂടെയായിരുന്നു മുഹമ്മദ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇടയ്ക്ക് വച്ച്‌ സ്‌കൂള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ മുഹമ്മദ് ശ്രമിച്ചു. ഈസമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു ബസില്‍ തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ ബസിന്റെ അടിയിലേക്ക് മുഹമ്മദ് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.