അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ചു വിടൂ’; കോളനിക്കാരെ മാറ്റുന്നതിനെക്കുറിച്ചും ഹൈക്കോടതി

കൊച്ചി : അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ ഹൈക്കോടതി നിർദേശം. വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാം. രേഖകൾ അവർക്കു നൽകൂ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരട്ടേയെന്നും കോടതി നിർദേശിച്ചു.

‘തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കുന്നു’; കെ സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസും സി പി എമ്മും

തിരുവനന്തപുരം: ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി. സി പി എം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് പരാതി നല്‍കിയത്. സ്‌ത്രീകളെയാകെ അപമാനിച്ചുള്ള ബി ജെ പി നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, സുരേന്ദ്രന്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് വീണ പരാതിയില്‍ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ ബിജെപിയുടെ സ്‌ത്രീശാക്തികരണ സമ്മേളത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. ‘സ്‌ത്രീശാക്തികരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത്…

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനംമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു. തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹര്‍ഷിന സമരം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ 2017 മുതല്‍ 5 വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. 2017 നവംബര്‍ 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചതായാണ് ഹര്‍ഷിനയുടെ പരാതിയില്‍ പറയുന്നത്. ഒടുവില്‍ വേദന അസഹനീയമായപ്പോള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്…

കൊല്ലം പുനലൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; പിന്നാലെ വന്ന മൂന്ന് ബൈക്കുകളും ഇടിച്ചുകയറി; ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം:  ജില്ലയില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഏഴു പേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍- അഞ്ചല്‍ പാതയില്‍ കരവാളൂര്‍ പിറക്കല്‍ പാലത്തിന് സമീപമാണ് അപകടം.വെഞ്ചേമ്പ് വേലംകോണം ചാരുംകുഴി പുത്തന്‍വീട്ടില്‍ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂര്‍വ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ:മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും…

കര്‍ണാടക തിരഞ്ഞെടുപ്പ് മേയ് പത്തിന്, വോട്ടെണ്ണല്‍ 13ന്; വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. മേയ് 13ന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അപകീര്‍ത്തിക്കേസില്‍ വയനാട് എം പിയായിരുന്ന രാഹുല്‍ ഗാന്ധി അയോഗ്യനായെങ്കില്‍ തിടുക്കത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്.

”ഇന്ത്യയിലുള്ളത് കുടുംബക്കാര്‍ നടത്തുന്ന പാര്‍ട്ടികള്‍ ; ബിജെപി ഇന്ത്യ മുഴുവനുളള പാര്‍ട്ടി” ; പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുടുംബം നടത്തുന്ന അനേകം പാര്‍ട്ടികള്‍ക്ക് ഇടയില്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഏകപാര്‍ട്ടി ഇന്ത്യയില്‍ ബിജെപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കേവലം രണ്ടു സീറ്റില്‍ നിന്നും തുടങ്ങിയ യാത്ര ഇപ്പോള്‍ 303 സീറ്റുകളില്‍ എത്തി നില്‍ക്കുകയാണെന്നും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും വടക്കുമുതല്‍ തെക്കു വരെയും അത് പടര്‍ന്നു പന്തലിച്ചിരിക്കുകയാണെന്നും പറഞ്ഞു. അഴിമതിയോട് പാര്‍ട്ടിയ്ക്ക് ഒരിക്കലും സന്ധിയില്ലെന്നും നുണപ്രചരണം കൊണ്ട് അതിനെ തടയാമെന്ന് കരുതേണ്ടെന്നും അഴിമതിയ്‌ക്കെതിരേ നടപടിയെടുക്കുമ്ബോള്‍ ചിലര്‍ക്ക് ദേഷ്യം വരിക സ്വാഭാവികം ആണെന്നും പറഞ്ഞു. ‘ഭരണഘടനാ സ്ഥാപനങ്ങളുടെ ശക്തമായ അടിത്തറ നമുക്കുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ തടയാന്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നത്. നടപടിയെടുക്കുമ്ബോള്‍ ഏജന്‍സികള്‍ ആക്രമിക്കപ്പെടുകയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ചില പാര്‍ട്ടികള്‍ ‘ഭ്രഷ്ടാചാരി ബചാവോ അഭിയാന്‍’ ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഏഴു ദശകങ്ങള്‍ക്ക് ഇടയില്‍ ആദ്യമായിട്ടാണ് അഴിമതയ്‌ക്കെതിരേ നടപടിയെടുക്കപ്പെടുന്നത്. ഇങ്ങിനെ ഞങ്ങള്‍ ചെയ്യുമ്ബോള്‍ ചിലര്‍ അസ്വസ്ഥരാകും…

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു

ന്യുഡല്‍ഹി: വധശ്രമ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കി. കുറ്റവും ശിക്ഷയും ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ അയോഗ്യതയും നീക്കണമെന്ന് എന്‍സിപി നേതാവ് കൂടിയായ മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ലോക്‌സഭ സെക്രട്ടേറിയറ്റ് തീരുമാനം എടുത്തിരുന്നില്ല. ഇത് ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി കോടതി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പ് അയോഗ്യത വിജ്ഞാപനം പിന്‍വലിക്കുകയായിരുന്നു. ഹര്‍ജി കോടതി ഹര്‍ജി പരിഗണിക്കുമ്ബോള്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് വിശദീകരണം നല്‍കേണ്ടി വരുമെന്ന് കണ്ടതോടെയാണ് തിടുക്കപ്പെട്ട് അയോഗ്യത പിന്‍വലിച്ചത്. ജസ്റ്റീസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കേണ്ടത്. അയോഗ്യത നീക്കാത്തതിനാല്‍ തനിക്ക് പാര്‍ലമെന്റില്‍ സുപ്രധാനമായ രണ്ട് സെഷന്‍സ് നഷ്ടമായി എന്ന് മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ മുഹമ്മദ് ഫൈസലിന് ലോക്‌സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും…

“രണ്ട് പേര്‍ വാത്സല്യത്തോടെ അടുത്ത് വിളിച്ചിരുത്തി, ദേഹത്ത് സ്പര്‍ശിച്ചു”; ആറാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: ആറാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അടുത്ത് വിളിച്ചിരുത്തി ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്ന് കലക്ടര്‍ പറഞ്ഞു. അന്നത്തെ സംഭവത്തിലെ രണ്ട് പേരുടെയും മുഖം തനിക്ക് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും കലക്ടര്‍ പറഞ്ഞു. അന്ന് തനിക്കങ്ങനെ ചെയ്യാന്‍ തോന്നിയെങ്കിലും എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്‌, ബാഡ് ടച്ച്‌ എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടേത് തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം, ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ…

വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ മരത്തിലും ഇടിച്ചു; രണ്ടു സ്ത്രീകൾ മരിച്ചു

ചാലക്കുടി:  റോഡ് കുറുകെ കടന്ന സ്ത്രീയും അവരെ ഇടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരിയും മരിച്ചു. രാവിലെ 5.45ന് ചാലക്കുടി – അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിലാണ് അപകടം. കാൽനട യാത്രക്കാരി പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (74), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണു മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. റോഡിൽ വളവുള്ള ഭാഗമാണിത്. തോമസാണ് കാർ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിലാണ്. പള്ളിയിലേക്കു പോകുകയായിരുന്നു അന്ന്.