കാര്‍ വാങ്ങാനെത്തിയപ്പോള്‍ ഷോറൂം ജീവനക്കാരന്‍ അപമാനിച്ച കര്‍ഷകന്‍ പുത്തന്‍ ബൊലേറോ പിക്കപ്പ് വാങ്ങിച്ചു, അതും തന്നെ കളിയാക്കിയ അതേ ഷോറൂമില്‍ നിന്ന്

ബംഗളൂരു: ബൊലേറോ പിക്ക് അപ്പ് വാങ്ങാനെത്തിയ കര്‍ണാടകയിലെ കര്‍ഷകനെ തുമകുരുവിലെ മഹീന്ദ്ര ഷോറൂം ജീവനക്കാരന്‍ അപമാനിച്ചത് വലിയ വാ‌ര്‍ത്തയായിരുന്നു. മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്രയുടെ അടുത്ത് വരെ എത്തിയ വിവാദം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. തന്നെ അപമാനിച്ച അതേ ഷോറൂമില്‍ നിന്ന് തന്നെ മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ പിക്ക് അപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കഥാനായകനായ കെംപഗൗഡ എന്ന കര്‍ഷകന്‍. ഇന്നലെയാണ് കെംപഗൗഡയ്ക്ക് ഷോറൂമില്‍ നിന്ന് വാഹനം എത്തിച്ച്‌ കൊടുത്തത്. ഷോറൂം മാനേജര്‍ അടക്കമുള്ള നിരവധിപേര്‍ നേരിട്ട് എത്തിയാണ് തനിക്ക് വാഹനം കൈമാറിയതെന്നും എല്ലാവരും തന്നോട് നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയതെന്നും അന്ന് തനിക്ക് നേരിട്ട അപമാനത്തിന് അവര്‍ ക്ഷമ ചോദിച്ചുവെന്നും കെംപഗൗഡ പറഞ്ഞു. വാഹനം എടുക്കുന്നതിന് വേണ്ടി ഒരു ലോണ്‍ ഏര്‍പ്പാടാക്കി തരുന്നതിനും ഷോറൂംകാര്‍ സഹായിച്ചുവെന്നും രണ്ട് ലക്ഷം രൂപ ഡൗണ്‍പേയ്മെന്റ് മാത്രം അടക്കേണ്ടി വന്നുള്ളൂവെന്നും അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട്…

ബൊലേറോ വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; നിയോ ജൂലൈ 15ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

മഹീന്ദ്ര ബൊലേറോ നിയോ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ മോഡലായ ബൊലേറോയെ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൊലേറോ നിയോ എന്ന പേരിട്ടിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ടിയുവി 300 സബ് കോംപാക്ട് എസ് യുവിയുടെ പുതുക്കിയ മോഡലാണിത്. ഔദ്യോഗിക ലോഞ്ചിങ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോംപാക്ട് എസ്യുവി ഈ മാസം 15 ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പതിപ്പിനേക്കാള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും എഞ്ചിന്‍ സജ്ജീകരണം പഴയ മോഡലിനു സമാനമായിരിക്കും. ഒപ്പം ബിഎസ്-വിഐ നിലവാരത്തിലുള്ളതുമായിരിക്കും. എന്‍4, എന്‍8, എന്‍10 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും കോംപാക്ട് എസ്യുവി വിപണിയിലെത്തുക. ടിയുവി300 പതിപ്പില്‍ കണ്ട അതേ 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബൊലേറോ നിയോയ്ക്കുമുണ്ട്. കൂടാതെ ബിഎസ്-വിഐ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്. ഓയില്‍ ബര്‍ണര്‍ യൂണിറ്റ് പരമാവധി 100 ബിഎച്ച്പി കരുത്തില്‍ 240 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍…

ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും

തൃശൂർ: ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോൺ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാൻ ട്രാഫിക്ക് പോലീസ് തീരുമാനിച്ചത്. ഡ്രൈവിങ്ങിന് ഇടയിൽ ഇതുവരെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ കേസ് എടുത്തിരിന്നുള്ളൂ. ഇനി ബ്ലൂടൂത്ത് വഴിയാണ് സംസാരിക്കുന്നതെങ്കിലും പിടി വീഴും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകൾ തെളിവ്‌സഹിതം ആർടിഒയ്ക്ക് റിപ്പോർട്ട് ചെയ്യും. അതിനൊപ്പം ലൈസെൻസ് സസ്‌പെൻഡ് ചെയ്യാനും നിർദേശമുണ്ട്.

ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ നികുതിയിളവ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ നികുതിയിളവ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നികുതി ആംനസ്റ്റി നവംബര്‍ 30 വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.മൂന്ന് ദിവസം നീണ്ടുനിന്ന ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് മറികടക്കുന്നതിന് ജനങ്ങളിലേക്ക് കൂടുതല്‍ പണം എത്തേണ്ടതുണ്ട് എന്ന് വിലയിരുത്തിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ്, കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി അറിയിച്ചു. നികുതി ആംനസ്റ്റി കാലാവധി നീട്ടിയതിന് പുറമേ ടേണ്‍ ഓവര്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ടേണ്‍ ഓവര്‍ ടാക്‌സ്…

നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്നു പറഞ്ഞ അഖില്‍; മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് പങ്കുവെച്ച കുറിപ്പ്

കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ചില നല്ല വാര്‍ത്തകള്‍ ചുറ്റും കേള്‍ക്കുന്നുണ്ട്. അത്തരത്തിലൊരു കഥ പങ്കുവെച്ചിരിക്കുകയാണ് കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ്. നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്നു പറഞ്ഞ അഖില്‍ എന്ന യുവാവിനെക്കുറിച്ചാണ് കുറിപ്പ്. മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്: ‘തൃശ്ശൂര്‍ പാലക്കാട്ട് അതിര്‍ത്തിയായ വാണിയമ്ബാറയില്‍ തൃശൂര്‍ എന്‍ഫോഴ് മെന്‍ന്‍്റ് AMVIമാരായ പ്രവീണ്‍ P P, സനീഷ്TP, ഡ്രൈവര്‍ അനീഷ് MA എന്നിവര്‍ ഒക്സിജന്‍ കയറ്റി വന്ന TN 88B 6702 ടാങ്കര്‍ പൈലറ്റ് ചെയ്ത് വരവെ ഏകദേശം രാത്രി 12.30 ആയപ്പോള്‍ നടത്തറയില്‍ വച്ച്‌ എയര്‍ ലീക്ക് ശ്രദ്ധയില്‍ പെട്ടു . വാഹനം നിര്‍ത്തി പരിശോധിച്ചതില്‍ പിന്‍വശത്തെ ഇടതുഭാഗത്തെ ബ്രേക്ക് ആക്ടിവേറ്റ് ചെയ്യുന്ന ബൂസ്റ്ററില്‍ നിന്നാണെന്ന് സ്ഥിതീകരിച്ചു. വെളിച്ച കുറവ് മൂലം…

ടൊയോട്ട കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ടൊയോട്ട കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.2021 ജൂണ്‍ 2-ന് മോഡലിനെ കമ്ബനി യുഎസ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് . ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ കൊറോളയെ അടിസ്ഥാനമാക്കി ഒരുങ്ങിയ എസ്‌യുവിയാണ് കൊറോള ക്രോസ്. ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സിഎച്ച്‌ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎസി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്. കൊറോള ക്രോസ് അമേരിക്കന്‍ വിപണിയിലേക്ക് വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ വിപണികളിലെത്തുന്നതിനുമുമ്ബ് കൊറോള ക്രോസ് ആദ്യമായി തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ചു. കൊറോള ക്രോസിന്റെ യുഎസ് അവതരണത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അന്നുമുതല്‍ നിലവിലുണ്ട്. TNGA-C പ്ലാറ്റ്ഫോം ആണ് ടൊയോട്ട കൊറോള ക്രോസിന് പിന്തുണ ഒരുക്കുന്നത്. കൊറോള ക്രോസിന്കരുത്തേകാന്‍ രണ്ട് എന്‍ജിനാണ് ടൊയോട്ട വികസിപ്പിച്ചിട്ടുള്ളത്. 1.8 ലിറ്റര്‍ 2ZR-FBE പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്. റെഗുലര്‍ പെട്രോള്‍ എന്‍ജിന്‍ 140 ബിഎച്ച്‌പി പവറവും…

“ടൊയോട്ടയുടെ വാഗണാർ” ​പരീക്ഷണയോട്ടം നടത്തുന്നു. വീഡിയോ പുറത്തു

വാഹനലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകോത്തര വാഹനനിർമാണ കമ്പനികളായ ടോയോട്ടയും മരുതിയുമായുള്ള കൂട്ടുകെട്ടിൽ നിലവിൽ രണ്ടു വാഹനങ്ങൾ ടൊയോട്ട വിപിനിയിൽ എത്തിച്ചിട്ടുണ്ട്. ഇനി മാരുതിയുടെ സിയാസിനെയും എർറ്റിഗയെയും ഉടൻതന്നെ ടൊയോട്ടയുടെ ബാഡ്ജിങ്ങിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഉണ്ടായതു മറ്റൊരു ട്വിസ്റ്റാണ്. മാരുതിയുടെ ജനപ്രിയ മോഡൽ ആയ വാഗണ്‍ആറിൽ ടൊയോട്ട ബാഡ്‌ജ്‌ പതിച്ചു കൊണ്ട് പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ പുറത്തുവെന്നിരിക്കുന്നത്. വിഡിയോയിൽ ഉള്ള വാഹനത്തിന്റെ അലോയ് വീലിൽ ആണ് ടൊയോട്ടയുടെ ബാഡ്‌ജിങ്‌ കാണാവുന്നത്. എന്നാൽ ടൊയോട്ടയുടെ ബാഡ്‌ജിങ്‌ മുന്നിൽ പതിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളും പിന്നീട് പുറത്തു വന്നു. വാഹനത്തിന്റെ അടിസ്ഥാന ശൈലി വാഗണ്‍ആറിന്റെ ആണെങ്കിലും ഡിസൈനിൽ പുതുമ കൊണ്ട് വന്നിട്ടുണ്ട്. ഹെഡ്‍ലൈറ്റിലും ബമ്പറുകളിലും മാറ്റം കൊണ്ടുവന്നിട്ടു. വാഗണ്‍ആറിൽ നിന്നും വ്യത്യസ്തമായി മുന്നിൽ വളരെ നേർത്ത ഗ്രിൽ ആണ്…

ഫാസ്റ്റാഗ് ഉണ്ടായിട്ടും ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ടി വന്നാല്‍ പണം നല്‍കേണ്ടതില്ല

ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. ഫാസ്ടാഗുകള്‍ക്കായുള്ള ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ. പത്ത് സെക്കന്റില്‍ അധികം ഒരു വാഹനത്തിനും ടോള്‍ ബൂത്തുകളില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ വേണ്ടിയുള്ള പുതിയ നിര്‍ദ്ദേശങ്ങളിലാണ് ഈ തീരുമാനം. ഇതിനായി നൂറ് മീറ്റര്‍ ദൂരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങള്‍ ഇടുമെന്നും നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശത്തില്‍ പറയുന്നു. ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് ശേഷം വാഹനം കാത്തുനില്‍ക്കേണ്ടതില്‍ കാര്യമായ കുറവുണ്ടായതായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി. 2021 ഫെബ്രുവരിയിലാണ് കാഷ്‌ലെസ് രീതിയിലേക്ക് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ടോളുകള്‍ പൂര്‍ണമായി മാറിയത്. ഫാസ്ടാഗ് ഉപയോഗിച്ച്‌ മാത്രമുള്ള പ്രവര്‍ത്തനം 96 ശതമാനമായെന്നും ദേശീയപാത അതോറിറ്റി വിശദമാക്കി.

ബിഎംഡബ്ലിയു കാർ സ്വന്തമാക്കി ചുംബന സമര നായിക രശ്മി ആർ നായർ. സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവെച്ച് രശ്മി.

ഒരു സമയത്ത് കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം അഥവാ കിസ്സ് ഓഫ് ലവ്. കേരളത്തിലെ സദാചാര പോലീസിനെതിരെ ആയിരുന്നു ഈ സമരം. ഒരുപറ്റം യുവതി യുവാക്കൾ ആയിരുന്നു ഈ സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ചുംബന സമര നായിക യായി അന്ന് രംഗത്ത് വന്നിരുന്നത് രശ്മി ആർ നായർ ആയിരുന്നു. കൊച്ചിയിലെ മറൈൻ ഡ്രൈവ് നടന്ന സമരത്തിൽ നേതൃത്വം നൽകിയത് രശ്മി ആയിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു രശ്മി. അതിനുശേഷം മോഡൽ രംഗത്ത് സജീവമായിരുന്നു താരം. പിന്നീട് ഭർത്താവും രശ്മിയും പെൺവാണിഭക്കേസിൽ അകത്താക്കുകയും ശേഷം പുറത്തുവരികയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു. താരം പിന്നീട് സ്വന്തമായി വെബ്സൈറ്റ് തുടങ്ങുകയും, അതിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ ഓപ്ഷൻ വെക്കുകയും ചെയ്തു. രശ്മിയുടെ സ്വകാര്യ ഫോട്ടോകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും, വേണ്ടവർ പൈസ കൊടുത്തു കാണാനുള്ള ഓപ്ഷൻ വെക്കുകയും…

നൂറിന്റെ ‘നിറവില്‍’ മുംബൈ !! പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.

മുംബൈ ഉപനഗരമായ താനെയില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയില്‍ പലയിടത്തും 99.94 രൂപയിലെത്തി നില്‍ക്കുകയാണ് ഇന്ധന വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ വില വിജ്ഞാപന പ്രകാരം പെട്രോള്‍ വില ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വ്യാഴാഴ്ച വര്‍ദ്ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വില രാജ്യമെമ്ബാടും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരിക്കയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളില്‍ ഇതിനകം 100 രൂപ കടന്ന പെട്രോളിന്റെ വില ഇന്ന് മുംബൈയിലെ താനെ നഗരത്തിലും 100 രൂപ മറി കടന്നു. താനെയില്‍ പെട്രോള്‍ ഇപ്പോള്‍ ലിറ്ററിന് 100.07 രൂപയും ഡീസലിന് ലിറ്ററിന് 91.99 രൂപയുമാണ്