തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി നാളെ. കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്കു സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്യ്ക്കു വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. കഴിഞ്ഞ…
Author: channelmlife
നിലമ്പൂരിൽ കാട്ടാന ആക്രമണം: ആദിവാസി സ്ത്രീ മരിച്ചു
നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണു മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ പോറ്റാൻ പോയതായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.
ഒടുവിൽ ജയിലിന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂർ, ഇന്നലെ തുടർന്നത് സഹതടവുകാരെ സഹായിക്കാനെന്ന്; ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് രാവിലെ 9:45 ഓടെ പ്രതിഭാഗം അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചതോടെ 10 മിനിറ്റിനകം ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായി. സഹതടവുകാരെ സഹായിക്കാൻ വേണ്ടിയാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാലിത് കോടതിയലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ കൂട്ടാക്കാതെ അദ്ദേഹം കാറിൽ കയറി മടങ്ങി. ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ റെസ്റ്ററൻ്റുകാരുടെ പരാതിയിൽ ശിക്ഷ അനുഭവിക്കുന്നവർ ജയിലിൽ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ജാമ്യം കിട്ടിയിട്ടും പണമടയ്ക്കാൻ സാധിക്കാതെ അവർ വിഷമിക്കുന്നു. 26 ഓളം പേർ തന്നെ സമീപിച്ചപ്പോൾ അത് പരിഹരിക്കാമെന്ന് താൻ പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടിയാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം…
‘കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ല’: ജാമ്യം നൽകാമെന്ന് ഹൈക്കോടതി; ബോബി പുറത്തേക്ക്
കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയിൽ വിധി ഉച്ചകഴിഞ്ഞ് 3.30ന്. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാൽ സൂചിപ്പിച്ചു. ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബിതനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന്…
പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു; മൂന്നുപേർ വെൻ്റിലേറ്ററിൽ
തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറിൻ്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജൻ്റെയും സിജിയുടെയും മകള്‍ അലീന ഷാജനാണ് (16) മരിച്ചത്. തൃശൂര്‍ സെൻ്റ് ക്ലേയേഴ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.പീച്ചി ഡാമിൽ വീണ നാല് കുട്ടികളെ നാട്ടുകാരായിരുന്നു കരക്കെത്തിച്ചത്. തുടർന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെൻ്റിലേറ്ററിലായിരുന്നു ഇവർ. ചികിത്സയ്ക്കിടെ പുലര്‍ച്ചെ 12:30 ഓടെയായിരുന്നു അലീനയുടെ മരണം. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. വെൻ്റിലേറ്ററിലുള്ള രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ മുരിങ്ങത്തുപ്പറമ്പിൽ എറിൻ ബിനോജ് (16), പാറശ്ശേരി ആൻഗ്രേയ്‌സ് സജി (16), പീച്ചി തെക്കേക്കുളം പുളിയമാക്കൽ ജോണിയുടെ മകൾ…
പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9:30 ഓടെ നിയമസഭയിലെത്തി സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയെന്ന് അൻവർ പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസുമായി കൈകോർത്തതിന് പിന്നാലെയാണ് അൻവർ രാജിവെച്ചത്. പിണറായിസത്തിനെതിരെയാണ് പോരാട്ടമെന്ന് പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജിവിവരം ശനിയാഴ്ച തന്നെ സ്പീക്കർക്ക് മെയിൽ ചെയ്തിരുന്നു. ഇന്ന് നേരിട്ട് രാജിക്കത്ത് കൈമാറുകയായിരുന്നെന്നും അൻവർ പറഞ്ഞു. തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമത്തിൽ അശ്ലീല സന്ദേശം, ബന്ധുക്കളുമായി പെൺകുട്ടി ബീച്ചിൽ: കോഴിക്കോട്ട് ഡോക്ടർ ‘കുടുങ്ങി’
കോഴിക്കോട് : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം ഇന്നലെ രാവിലെ ഡോക്ടറോടു ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് അലൻ കാറിൽ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്കു വരാൻ പറഞ്ഞു. ഡോക്ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയിൽ പൊലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കണ്ടെത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ പോക്സോ…
സംസ്ഥാന സ്കൂൾ കലോത്സവം: ഫലമറിയാൻ കലോത്സവം പോർട്ടൽ; ‘ഉത്സവം’ മൊബൈൽ ആപ്പും തയ്യാർ
തിരുവനന്തപുരം: 63ാം സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക് ആക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കി തുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). രജിസ്ട്രേഷനും ഫലപ്രഖ്യാപനത്തിനുമായി കോലത്സവം പോർട്ടലും ‘ഉത്സവം’ മൊബൈൽ ആപ്പും സജ്ജമാണ്. www.ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിൻ്റിങ്ങും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പൻ്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ ലോവർ – ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ‘ഉത്സവം’ മൊബൈൽ ആപ് ഗൂഗിൾ…
പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ടജീവപര്യന്തം; കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പേർക്ക് 5 വർഷം തടവ്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികൾക്കുമാണ് ഇരട്ടജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും പിഴയുമാണ് ശിക്ഷ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനടക്കമുള്ളവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന് ആറുവർഷത്തിന് ശേഷമാണ് 24 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സംഘത്തിലെ എട്ട് പേര്‍ക്കെതിരെയും കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് തെളിഞ്ഞത്. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20…
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും നിത്യാനന്ദ ഹാജരാകുന്നില്ല. ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. നിത്യാനന്ദ ഇപ്പോള്‍ എവിടെയാണെന്നത് വ്യക്തമല്ല. 2010ല്‍ ഡ്രൈവറുടെ പരാതിയില്‍ നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2020ല്‍ ഇതേ ഡ്രൈവർ തന്നെയാണ് നിത്യാനന്ദ രാജ്യം വിട്ടതായി വെളിപ്പെടുത്തിയത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേയ്ക്ക് കടന്നത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ ബ്ളൂകോർണർ നോട്ടീസും നിലവിലുണ്ട്. ഇതിനുശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ട് സ്വകാര്യ ദ്വീപ് വാങ്ങി ‘കൈലാസ’ എന്ന പേര് നല്‍കി സാങ്കല്‍പ്പിക രാജ്യം സ്ഥാപിച്ചത്. കൈലാസ പ്രതിനിധി യുഎൻ…