തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നഷ്ടപ്പെട്ട മുഴുവന്‍ നിക്ഷേപകര്‍ക്കും പണം തിരുച്ചുകിട്ടാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കരുവന്നരില്‍ പദയാത്രയ്ക്കിടെ താന്‍ അവശനായെന്ന കുപ്രചരണം ശരിയല്ല. താന്‍ ശാരീരികമായി ക്ഷീണിച്ചിട്ടില്ല. 10 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പാദത്തിന്റെ അടിവശം പൊള്ളിയതാണ് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞൂ. പദയാത്ര തീരുമാനിച്ചത് ഒരു വര്‍ഷം മുന്‍പാണ്. കരുവന്നൂര്‍ തട്ടിപ്പിനെതിരായ പദയാത്ര വളരെ മുന്‍പേ നിശ്ചയിച്ചതാണ്. അതിനു ശേഷമാണ് ഇ.ഡി വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഇനിയും ആറ് മാസം കൂടിയുണ്ട്. താനല്ല ഇ.ഡിയെ കൊണ്ടുവന്നത്. പദയാത്ര ഡ്രാമയാണെന്ന് പറയുന്നവര്‍ കമ്മ്യൂണിസ്റ്റ് തിമിരം ബാധിച്ചവരാണ്. അതേസമയം, ബിജെപി ഭരിക്കുന്ന ഏഴ് ബാങ്കുകളിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഇ.ഡിയുടെ പരിശോധന ഉണ്ടാകുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Day: October 3, 2023
വസ്ത്രധാരണം ജനാധിപത്യ അവകാശം; അതിലേക്ക് ആരും കടന്നുകയറേണ്ടതില്ല: എം.വി ഗോവിന്ദന്‍
കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയംഗം അഡ്വ. അനില്‍കുമാര്‍ നടത്തിയ ‘തട്ടം’ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വസ്ത്രധാരണം ഓരോ മനുഷ്യന്റെയുംജനാധിപത്യ അവകാശമാണ്. ഭരണഘടന നല്‍കുന്ന അവകാശമാണത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിലേക്ക് ആരും കടന്നുകയറേണ്ടതില്ല. ഹിജാബ് വിഷയം ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാണ്. അനില്‍ കുമാറിന്റെ ആ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ അത് വേണ്ടിയിരുന്നില്ല. അനില്‍കുമാര്‍ നടത്തിയ മുഴുവന്‍ പരാമര്‍ശത്തെയും തള്ളിപ്പറയുന്നില്ല. തട്ടം വിഷയത്തില്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട് വിനോദിനി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരണം നല്‍കാതെ അദ്ദേഹം മടങ്ങി. അതെല്ലാം അന്ന് വ്യക്തമാക്കിയതാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. യെച്ചൂരിയുടെ പേരിലെടുത്ത മറ്റൊരു ഓഫീസിലാണ്…
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു; 7 പേര്‍ കൂടി മരണമടഞ്ഞു
മുംബൈ: മഹാരാഷ്ട്ര നന്ദീഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ രാത്രി ഏഴ് പേര്‍ കൂടി മരിച്ചു. നാല് കുട്ടികള്‍ അടക്കമാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇവിടെ മരിച്ചവരുടെ എണ്ണം 31 ആയി. ശങ്കര്‍ റാവു ചവാന്‍ ഗവ. ആശുപത്രിയിലാണ് കൂട്ടമരണം നടന്നിരിക്കുന്നത്. മരിച്ച 31 പേരില്‍ 16 പേരും കുട്ടികളോ നവജാത ശിശുക്കളോ ആണ്. എന്നാല്‍ അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ആശുപത്രി ഡീന്‍ ഡോ. ശ്യാംറാവു വകോഡെ തള്ളിക്കളഞ്ഞു. ആശുപത്രിയില്‍ ഡോക്ടര്‍മാരുടേയോ മരുന്നിന്റെയോ കുറവില്ല. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് ഒരു രോഗി പോലും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ റിസേര്‍ച് വിഭാഗം ഡയറക്ടര്‍…
മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല; അനില്‍കുമാറിനെതിരെ ജലീല്‍
തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്ന സിപിഎം നേതാവ് അഡ്വ. കെ. അനില്‍കുമാറിന്‍റെ പ്രസ്താവന തള്ളി മുൻ മന്ത്രി കെടി ജലീല്‍. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേള്‍ക്കുമ്ബോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്ന് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്ലിംലീഗിന്‍റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്കാരശൂന്യ വാക്കുകള്‍ ലീഗിന്‍റെ നയമല്ലാത്തത് പോലെ, അഡ്വ: അനില്‍കുമാറിന്‍റെ അഭിപ്രായം സി.പി.ഐ എമ്മിൻ്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവര്‍ക്കാവണമെന്ന് ജലീല്‍ ഫേസബുക്കില്‍ കുറിച്ചു. റത്തെ പുരോഗമന പ്രസ്ഥാനത്തിന്‍റെ കരുത്ത്.