കാസര്‍ഗോഡ്: രാമേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. സുരേന്ദ്രന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയെ പത്രിക പിന്‍വലിക്കാന്‍ പണവും മൊബൈല്‍ ഫോണും നല്‍കി സ്വാധീനിച്ചുവെന്നാണ് കേസ്.
Day: October 10, 2023
കോഴ ആരോപണത്തില്‍ തനിക്ക് ചിലത് പറയാനുണ്ട് ; അന്വേഷണം പൂര്‍ത്തിയാകട്ടെയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്
കൊച്ചി: ആരോഗ്യവകുപ്പിന് നേരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. തനിക്ക് ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ടെന്നും പറഞ്ഞു. ഹരിദാസന്‍ മൊഴി മാറ്റിയ വിവരം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വീണാജോര്‍ജ്ജിന്റെ പ്രതികരണം. തന്റെ ബന്ധുവായ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതല്ലേയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാമെന്നും വീണ ജോര്‍ജ് പറഞ്ഞു. നിയമന കോഴക്കേസില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് നേരത്തേ സ്ഥിരീകരിച്ച ഹരിദാസന്‍ മൊഴി മാറ്റിയ വിവരം കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. പരാതിക്കാരനായ ഹരിദാസന്‍ അഖില്‍ സജീവനും ലെനിനും പണം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അഖില്‍ സജീവിന് 25,000 രൂപയും അഡ്വ.ലെനിന് 50,000 രൂപയുമാണ് കൈമാറിയത്. കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നിയമന കോഴക്കേസിലെ കൈക്കൂലി ഇടപാട്…
സോളാര്‍ കേസില്‍ അപവാദം പ്രചരിപ്പിച്ചാല്‍ നിയമനടപടിയെന്ന് ഗണേശ്കുമാര്‍ ; പിതാവ് മദ്ധ്യസ്ഥത വഹിച്ചത് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ട്
കൊല്ലം: സോളാര്‍ വിവാദങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നെന്ന് കെ.ബി. ഗണേശ്കുമാര്‍. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രി കസേര തട്ടിയെടുക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. കൊട്ടാരക്കരയില്‍ 14-ന് നടക്കുന്ന പാര്‍ട്ടിസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. അതിനിടയില്‍ കേസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ്് കോടതി ഒക്‌ടോബര്‍ 16 ന് പരിഗണിക്കും. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊട്ടാരക്കര കോടതിയിലെ കേസുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.