തിരുവവന്തപുരം: മാസപ്പടി വിവാദത്തില്‍ രണ്ടാം ഘട്ട പോരാട്ടം ആരംഭിക്കുന്നുവെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. നിയമപോരാട്ടമാണ് ഇനി നടത്തുക. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തെളിവുകളും രേഖകളും കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമപോരാട്ടത്തില്‍ പാര്‍ട്ടിയുടെ പിന്തുണയും അനുമതിയുമുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന ഒരു മറുപടിയും നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പി.വി താനല്ലെന്ന് പറഞ്ഞ് അദ്ദേഹം ഒളിച്ചോടി. എന്നാല്‍ പി.വി അദ്ദേഹമാണെന്ന് താന്‍ തെളിയിക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
Day: October 5, 2023
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ; മൂന്ന് മാസത്തിനുള്ളില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌ക്കറിന്റെ പിതാവിന്റെ ഹര്‍ജിയിലാണ് നടപടി. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. എന്നാല്‍ ബാലഭാസ്‌ക്കറിന്റെ സാമ്ബത്തീക ഇടപാടുമായി ബന്ധപ്പെട്ട് പിതാവ് ഉയര്‍ത്തിയ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 2 നായിരുന്നു ബാലഭാസ്‌ക്കറും മകളും കാറപകടത്തില്‍ മരണമടഞ്ഞത്. നേരത്തേ പോലീസും ക്രൈംബ്രാഞ്ചും സിബിഐ യും നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികമായ ഒന്നും കണ്ടിരുന്നില്ല. എന്നാല്‍ ബാലഭാസ്‌ക്കറിന്റെ സാമ്ബത്തീക ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഡാലോചന ഇതിനിടയില്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയം പിതാവ് പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചായിരുന്നു കാര്‍ അപകടം. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവരും വാഹനമോടിക്കാനേര്‍പ്പാടാക്കിയ അര്‍ജുന്‍ എന്നിവരുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മകള്‍ തേജസ്വിനി ബാലയാണ് ആദ്യം മരിച്ചത്. പിന്നാലെ ചികിത്സയില്‍…
സിക്കിമിലെ പ്രളയം : മരണനിരക്ക് 14 ആയി, 102 പേരെ കാണാതായി ; ആയിരം പേരോളം കുടുങ്ങിക്കിടക്കുന്നു
ഗാങ്ടോക്: അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം സിക്കിമില്‍ കൂടുന്നു. പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. 102 പേരെയാണ് കാണാതായത്. ആയിരത്തിലധികം പേരാണ് ഒറ്റപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രളയത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ വടക്കൻ ബംഗാളില്‍ നിന്നുളളവരാണ്. കാണാതായ 102 പേരില്‍ 22 പേര്‍ സൈനികരാണ്. കാണാതായ സൈനികരില്‍ ഒരാള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III…
നടന്‍ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍ ; കസ്റ്റംസ് തടഞ്ഞുവെച്ചു, ചന്തേരപോലീസ് അറസ്റ്റ് ചെയ്യും
ചെന്നൈ: ബലാത്സംഗക്കേസില്‍ പ്രതിയായ നടനും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെ ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍. ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന താരത്തെ കസ്റ്റംസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഗള്‍ഫില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ നടനെ കസ്റ്റംസ് തടഞ്ഞുവെയ്ക്കുകയും ചന്തേര പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് സംഘം ചെന്നൈ വിമാനത്താവളത്തില്‍ എത്തി നടനെ അറസ്റ്റ് ചെയ്യും. ബലാത്സംഗക്കേസില്‍ പ്രതിയായ നടനെതിരേ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. കാസര്‍ഗോഡ് ചന്തേര പോലീസാണ് നടനെതിരേ കേസെടുത്തത്. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഇവിടെവെച്ച് ഷിയാസ് കരീമുമായി പരിചയത്തിലായെന്നും തുടര്‍ന്ന് നടന്‍ വിവാഹ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. പരാതിക്കാരിയില്‍ നിന്നും ഷിയാസ് 11…