കൊച്ചി:സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നല്‍കിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്‍വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോന്‍-അദിതി ദമ്ബതികള്‍ പറയുന്നു. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് അയാള്‍ പറഞ്ഞിട്ടുള്ളത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്ത കണ്ടപ്പോള്‍ കുഞ്ഞ് നിര്‍വാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും…
Day: February 21, 2023
നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് മഞ്ജു വാര്യര്‍ വിചാരണ കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനായ വിചാരണ കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണക്കായാണ് നടി എത്തിയത്. അടച്ചിട്ട കോടതി മുറിയിലാണ് നടപടികള്‍. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദങ്ങള്‍ തിരിച്ചറിയാനാണ് മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കുന്നത്. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് നിര്‍ദേശം നല്‍കിയിരുന്നത്. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച് പ്രതി ദിലീപ് നല്‍കിയ സത്യവാങ്മൂലം തള്ളുകയായിരുന്നു. ശബ്ദമറിയാന്‍ ഫോറന്‍സിക് വിദഗ്ധരുള്ളപ്പോള്‍ മഞ്ജുവിനെ വിസ്തരിക്കേണ്ട എന്നാണ് ബോധിപ്പിച്ചിരുന്നത്. ഒരു മാസത്തിനകം വിസ്താരം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. താന്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. നടിയുടെ വാദം അംഗീകരിച്ച് ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ…
പഞ്ചായത്ത് ഓഫീസില്‍ തോക്കുമായി യുവാവ്: ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു
തിരുവനന്തപുരം: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും അകത്താക്കി ഗേറ്റ് പൂട്ടി. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ പൂട്ടിയിട്ടത്. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷന്‍ ഓഫീസില്‍ എത്തിയവരും ഭീതിയിലായി. കനാല്‍വെള്ളം തുറന്നുവിടാന്‍ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചുപൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയില്‍നിന്ന് എയര്‍ഗണ്‍ പൊലീസ് പിടിച്ചെടുത്തു.