വെടിവച്ചിട്ട ചാരബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറില്ല; വീണ്ടെടുത്ത് പരിശോധിക്കും.

വാഷിംങ്ടണ്‍:  ഇന്റലിജന്‍സ് വിദഗ്ധരുടെ വിശകലനത്തിനായി അറ്റ്‌ലാന്റിക്കില്‍ നിന്ന് ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്ന പ്രക്രിയയിലാണ് അമേരിക്കയെന്നും അവശിഷ്ടങ്ങള്‍ ബീജിംഗിലേക്ക് തിരികെ നല്‍കാന്‍ പദ്ധതിയില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അവര്‍ കടലിന്റെ ഉപരിതലത്തില്‍ നിന്ന് ചില അവശിഷ്ടങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും കാലാവസ്ഥാ അവശിഷ്ടങ്ങള്‍ ഫീല്‍ഡില്‍ കടലിനിടയില്‍ കൂടുതല്‍ നിരീക്ഷണം നടത്താന്‍ അനുവദിച്ചിട്ടില്ലെന്നും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷമായിരുന്നു രാജ്യം ചുറ്റി സഞ്ചരിച്ചിരുന്ന ബലൂണ്‍ അമേരിക്ക വെടിവെച്ചത്. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് വരും ദിവസങ്ങളില്‍ അവിടെ ഇറങ്ങാനും സമുദ്രത്തിന്റെ അടിത്തട്ടിലുളളത് നന്നായി നോക്കാനും സാധിക്കും . എന്നാല്‍ ഇത് നേരത്തെ തന്നെ ആരംഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലൂണ്‍ സൈനിക ലക്ഷ്യമില്ലാത്ത തെറ്റായ കാലാവസ്ഥാ നിരീക്ഷണ വിമാനമാണെന്നാണ് ചൈന പറയുന്നത്. എന്നാല്‍ അത്യാധുനിക ഉയര്‍ന്ന ചാരപ്പണിവാഹനമായിരിക്കാം എന്നാണ് അമേരിക്കയുടെ അനുമാനം. യുഎസിന്റെ മധ്യഭാഗത്ത് സാവധാനം…

വിക്‌ടോറിയ ഗൗരിക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി ; ബിജെപി മഹിള മോർച്ച നേതാവു കൂടിയായ അഭിഭാഷക എൽ.സി.വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി കേന്ദ്ര സർക്കാർ നിയമിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിൽ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയപശ്ചാത്തലത്തെ കുറിച്ചോ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവനകളെ കുറിച്ചോ കൊളീജിയത്തിന് അറിവില്ലായിരുന്നെന്ന് കരുതാനാകില്ല. ജഡ്ജിയാകാൻ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, അഡീഷനൽ ജഡ‍്ജിയായി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ്…

തുര്‍ക്കി സിറിയന്‍ ഭൂകമ്പം ; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള വലിയ ദുരന്തം

ഇസ്താംബൂള്‍: തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ ഉണ്ടായ കനത്ത ഭുകമ്പത്തില്‍ മരണസംഖ്യ 20000- ലധികം കടക്കുമെന്ന് ലോകാരോഗ്യ സംഘടന. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവര്‍ത്തങ്ങളെ ബാധിക്കുന്നതായി യൂനിസെഫും വ്യക്തമാക്കി. സിറിയയിലെയും തുര്‍ക്കിയെയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. വരും മണിക്കുറുകളില്‍ താപനില പൂജ്യത്തിന് താഴെയാകാനുള്ള സാധ്യതയുമുണ്ട്. 1939-ലെ എര്‍സിങ്കലില്‍ ഉണ്ടായ ഭുചലനത്തിന് ശേഷം രാജ്യത്ത ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുവാന്‍ പറഞ്ഞു. പുലര്‍ച്ചെയുണ്ടായ ഭൂകമ്പം ദുരന്തത്തിന്റെ തിവ്രത വര്‍ദ്ധിപ്പിച്ചു. 3000- ലധികം കെട്ടിടങ്ങള്‍ നിലം പതിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഇതില്‍ ആയിരത്തോളം വീടുകള്‍ ഉണ്ട്. 45- രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായും പ്രസിഡന്റ് വ്യക്തമാക്കി. തുര്‍ക്കിയില്‍ ഇന്നലെ ഉണ്ടായ ഭുകമ്പത്തില്‍ ഇതുവരെ 4300- ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ്…

ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചു; വാടക നല്‍കിയത് 38 ലക്ഷം രൂപ; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍

കൊല്ലം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, വാടകയായി 38 ലക്ഷത്തോളം രൂപ നല്‍കിയെന്നുമാണ് ആക്ഷേപം. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലന്‍സിനും ഇഡിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക. ഇതനുസരിച്ച്‌ വാടകയായി 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നല്‍കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്ബത്തിക സ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിലും പരാതി നല്‍കി.…

യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റില്‍; ചോർന്നത് 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന്

തിരുവനന്തപുരം:  യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പൊലീസ്. പരാതി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചെന്ന് യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്നാണ് പരാതി. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറൽ എസ്പിയെ സമീപിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തുള്ള ഭർത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസിൽ പരാതി നൽകി. കുടുംബം സ്വന്തം നിലയ്ക്ക അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്ന് മനസ്സിലായത്. ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ…