കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

കൊച്ചി∙ ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മിയെ ഇടിക്കുകയും ചെയ്തു. താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അണ്ടര്‍ 19 വനിതാ ലോക കിരീടം; ഇന്ത്യന്‍ ടീമിന് അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ക്രിക്കറ്റ് ഇന്ത്യയില്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചിരിക്കുകയാണെന്ന്, ജയ് ഷാ ട്വീറ്റ് ചെയ്തു. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഷാ അറിയിച്ചു. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്കു ക്ഷണിച്ചു. ഇവിടെയാണ് വിജയാഘോഷങ്ങള്‍ നടക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ്, ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.

കൊച്ചിയില്‍ യുവാവും യുവതിയും ചേര്‍ന്ന് 15,000 രൂപ വിലയുള്ള നായ്‌ക്കുട്ടിയെ ഹെല്‍മറ്റില്‍ വച്ച്‌ കടത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്‌ക്കുട്ടിയെ കടത്തിയ യുവതിയ്ക്കും യുവാവിനുമായി തിരച്ചില്‍. ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍ നിന്ന് 15,000 രൂപ വിലയുള്ള നാല്‍പ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്‌ക്കുട്ടിയെയും വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് നായ്‌ക്കുള്ള തീറ്റയും മോഷ്ടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഇരുവരും നായയെ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടില്‍നിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെല്‍മറ്റിനുള്ളില്‍ വയ്ക്കുകയായിരുന്നു. സ്വിഫ്റ്റ് ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയ്ക്ക് വില്‍ക്കുന്നതിനായി ഇവയെ കടയില്‍ എത്തിച്ചതായിരുന്നു. നായയെയും കൊണ്ട് യുവതിയും യുവാവും കടന്നതിന് പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങാന്‍ ആലപ്പുഴ സ്വദേശി എത്തിയതോടെയാണ് മോഷണവിവരം കടയുടമ അറിയുന്നത്. നായ്‌ക്കുട്ടി ഓടിപ്പോയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍…

ഭാര്യയ്ക്ക് മറ്റൊരു ബന്ധം; കൊന്നശേഷം മൃതദേഹത്തോട് ഭർത്താവിന്റെ ലൈംഗിക വൈകൃതം

കൊച്ചി∙ കാലടി കാഞ്ഞൂരില്‍ തമിഴ്നാട്ടുകാരി രത്നവല്ലിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് മഹേഷ്കുമാർ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രത്ന‌വല്ലിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. മുത്തു എന്ന വ്യക്തിയുമായി അടുപ്പത്തിലായ രത്നവല്ലി, ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് പലതവണയായി മഹേഷിനെ അറിയിച്ചു. എന്നാൽ കുടുംബക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. പൊങ്കലിന് ജന്മനാടായ തെങ്കാശിയിൽ പോയ രത്നവല്ലിയെ മഹേഷ് കാലടിയിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. അന്നാണ് കൊലപാതകം നടത്തിയത്. കാഞ്ഞൂരിൽ ഇവർ താമസിക്കുന്ന വാടകവീടിനു സമീപമുള്ള ജാതിതോട്ടത്തിൽവച്ച് രത്നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്ത് ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച കൊലപാതകത്തിനു മുൻപാണോ ശേഷമാണോ എന്നതിൽ പൊലീസിന് വ്യക്തതയില്ലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമാണെന്ന് തെളിഞ്ഞത്.