മലയാളികളുടെ പ്രിയപ്പെട്ട യുവ സംവിധായകരിലൊരാളാണ് അല്‍ഫോണ്‍സ് പുത്രന്. നേരം, പ്രേമം എന്നി വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതീ പിടിച്ചുപറ്റിയ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് ട്രോളുകളില്‍ നിറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രേമികള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. പിന്നാലെ, അല്‍ഫോണ്‍സ് പുത്രനെയും പൃഥ്വിരാജ് നല്കിയ അഭിമുഖങ്ങളെയും പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. ഇപ്പോഴിതാ, തന്നെ ട്രോളുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്. പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് അദ്ദേഹം നീക്കം ചെയ്തു. ‘എന്നെ ട്രോളുന്നതും എന്നെയും എന്റെ ഗോള്‍ഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നതും നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങള്‍ക്ക് മാത്രമാണ് നല്ലത്. എനിക്ക് വേണ്ടിയല്ല ഇതൊന്നും. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ…
Day: January 23, 2023
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം
കൊച്ചി : എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈവൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റു അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. ക്രൂസ് ഷിപ്പുകള്‍, ഡോര്‍മിറ്ററികള്‍, നഴ്സിങ് ഹോമുകള്‍ പോലെ അടഞ്ഞ ഇടങ്ങളിലാണ് ഈ വൈറസ് പടരാന്‍ സാധ്യത…
‘കടമെടുപ്പ് തടയാന്‍ ശ്രമം’; നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനും വിമര്‍ശനം
കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമാകുന്ന നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗവും വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്തെ കടമെടുപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണ്. ഈ നീക്കം സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടുന്നതാണെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു. ഭരണഘടന വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. നിയമനിര്‍മാണ സഭയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വികസനം, ആരോഗ്യം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസം, മാധ്യമസ്വാന്ത്ര്യം, ദാരിദ്ര്യനിര്‍മാര്‍ജനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങളില്‍ ഊന്നിയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുന്നത്. സാമൂഹിക സുരക്ഷയില്‍ മികച്ച് നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വികസന കാര്യങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഉള്ളതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. സുസ്ഥിര വികസനമാണ് കേരളത്തിന്റെ ലക്ഷ്യം. വയോജനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ട്, നീതി ആയോഗ് മാനദണ്ഡങ്ങളില്‍ സംസ്ഥാനം…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. കൊല്ലം കുണ്ടറ സ്വദേശിനിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കൊല്ലം കുണ്ടറയിൽ വിളിച്ചുവരുത്തിയ ശേഷം കാറിൽ കടത്തികൊണ്ടുപോയാണ് പീഡിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ജസീറും നൗഫലും.
ചെന്നൈയില്‍ ഉത്സവാഘോഷങ്ങള്‍ക്കിടെ ക്രെയിന്‍ മറിഞ്ഞുവീണു; 4 പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈയില്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ ക്രെയിന്‍ മറിഞ്ഞുവീണ് 4 പേര്‍ക്ക് ദാരുണാന്ത്യം.9 പരുക്കേറ്റു. കീഴ്വീഥി ഗ്രാമത്തില്‍ മന്തി അമ്മന്‍ ക്ഷേത്രത്തില്‍ നടന്ന ദ്രൗപതി അമ്മന്‍ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. വിഗ്രഹങ്ങള്‍ക്ക് ക്രെയിനില്‍ തൂങ്ങി കിടന്ന് മാല ചാര്‍ത്തുന്ന ചടങ്ങിനിടെ മൂന്നുപേര്‍ കയറിയ ക്രെയിന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. ഗുരുതരമായി പരുക്കേറ്റ പത്തു പേരെ അറക്കോണത്തും തിരുവള്ളൂരുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗുരുവായൂരിലെ പുതിയ വാര്‍പ്പില്‍ ഒറ്റയടിക്ക് തയ്യാറാക്കാന്‍ കഴിയുന്നത് 1500 ലിറ്റര്‍ പാല്പായസം
മാന്നാര്‍: പരുമല ആര്‍ട്ടിസാന്‍സ് മെയിന്റനന്‍സ് ആന്‍ഡ് ട്രഡീഷണല്‍ ട്രേഡിംഗില്‍ നിര്‍മ്മിച്ച, 1500 ലിറ്റര്‍ പാല്പായസം തയ്യാറാക്കാന്‍ കഴിയുന്ന ഭീമന് വാര്‍പ്പ് പരുമലയില്‍ നിന്നു ഇന്ന് ഗുരുവായൂരിലെത്തും. ശബരിമല, ഏറ്റുമാനൂര്‍, പാറമേല്‍ക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊടിമരങ്ങളുടെ മുഖ്യശില്പി മാന്നാര്‍ പരുമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അനന്തന് ആചാരിയുടെയും (67) മകന് അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഭീമന് വാര്‍പ്പിനു രണ്ടേകാല്‍ ടണ്‍ ഭാരമുണ്ട്. ജഗന്നാഥന്, രാജേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം തൊഴിലാളികള്‍ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും ഉള്ള നാലുകാതന്‍ വാര്‍പ്പ് നിര്‍മ്മിച്ചത്. ബഹ്റനിലെ പോപ്പുലര്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ്, ദുബായിലെ ഗോള്‍ഡന്‍ പോപ്പുലര്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ് എന്നീ കമ്പനികളുടെ ഉടമയും തൃശൂര്‍ ചേറ്റുവ സ്വദേശിയുമായ എന്‍.ബി. പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി, പൂര്‍ണമായും ശുദ്ധമായ…
ധോണിയുടെ ആരോഗ്യനില തൃപ്തികരം; ഭക്ഷണം തയാറാക്കാന്‍ കുക്കിനെ നിയമിക്കും, നല്‍കുന്നത് വെറ്റിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണം
പാലക്കാട്: നാലുവര്‍ഷമായി ധോണി ജനവാസമേഖലയെ വിറപ്പിച്ച ധോണി (പിടി-7)യ്ക്ക് ഇന്ന് മുതല്‍ ഡയറ്റ് ബുക്ക് തയാറാക്കി പ്രത്യേക ഭക്ഷണം നല്‍കും. വെറ്റിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുകയെന്ന് ഡി എഫ് ഒ പറഞ്ഞു. ആനയ്ക്ക് വേണ്ടി പ്രത്യേക കുക്കിനെയും നിയമിക്കും. നിലവില്‍ കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്. മയക്കുവെടിവച്ച ഇന്നലെ പച്ചവെള്ളം മാത്രമായിരുന്നു ആനയ്ക്ക് നല്‍കിയിരുന്നത്. ധോണിയെ ഇന്ന് ഡോക്ടര്‍മാരെത്തി പരിശോധിക്കും. ആദ്യ ആഴ്ചകളില്‍ ആനയെ നിരീക്ഷിക്കാന്‍ വയനാട് ടീമിന്റെ തന്നെ സഹായം തേടും. അടുത്ത മൂന്നുമാസക്കാലത്തേക്ക് ആനക്ക് കൂട്ടില്‍നിന്ന് പുറത്തിറങ്ങാനാവില്ല. കടുത്ത പരിശീലനത്തിലൂടെ അക്രമസ്വഭാവം ഒഴിവാക്കിയതിനുശേഷം മാത്രമെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ധോണിക്കും മുണ്ടൂരിനും ഇടയിലെ വനാതിര്‍ത്തി കോര്‍മ എന്ന സ്ഥലത്തുനിന്നാണ് ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. ആനയെ പിടികൂടാന്‍ കഠിനാധ്വാനം ചെയ്ത ദൗത്യസംഘത്തിലെ 75 പേരെയും സര്‍ക്കാര്‍…
വികസന നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; കേന്ദ്രത്തിന് കുറ്റപ്പെടുത്തല്‍; വിമര്‍ശിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. രാവിലെ ഒമ്പതിന് ചേര്‍ന്ന സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍ ഷംസീറും ചേര്‍ന്ന് സഭാ കവാടത്തില്‍ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചും കടപരിധി നിയന്ത്രിച്ച കേന്ദ്രത്തെ കുറ്റപ്പെടുത്തിയുമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ പ്രതിഷേധം നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലുണ്ടായി. ‘സര്‍ക്കാര്‍-ഗവര്‍ണര്‍ ഭായ്-ഭായ്’ എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കേന്ദ്രത്തിനെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തി. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ…
നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിർ’ രംഗത്ത്
മുംബൈ ∙ ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി ‘വാഗിർ’ മുങ്ങിക്കപ്പൽ രാഷ്ട്രത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസഗാവ് കപ്പൽശാലയിലാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരി കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് മുങ്ങിക്കപ്പൽ കമ്മിഷൻ ചെയ്തത്. നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ കടൽ സഞ്ചാര പരീക്ഷണങ്ങൾക്കു ശേഷമാണ് സേനയുടെ ഭാഗമായത്. Maharashtra | The fifth Submarine of Project 75 Kalvari class, Vagir all set to be commissioned shortly into the Indian Navy in the presence of Adm R Hari Kumar CNS at the Naval Dockyard Mumbai. pic.twitter.com/oau0POjwX9 —…
റോഡിലേക്ക് ഫുട്ബോള്‍ ഉരുണ്ടു വന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതി മരിച്ചു. തൃക്കലങ്ങോട് 32-ല്‍ തട്ടാന്‍ കുന്ന് സ്വദേശി ഫാത്തിമ സുഹ്റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലില്‍ വെച്ചാണ് അപകടം. വിവാഹ വീട്ടില്‍ നിന്നും കാരക്കുന്നുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലില്‍ വെച്ചാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടത്. റോഡരികില്‍കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഫുട്ബോള്‍ റോഡിലേക്ക് വന്ന് വീഴുകയും ഇത് ബൈക്കില്‍ തട്ടുകയായിരുന്നു. പന്തില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇതോടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ഫാത്തിമ റോഡിലേക്കും ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവര്‍ റോഡരികിലേക്കും തെറിച്ച് വീണു. റോഡിലേക്ക് വീണ് ഫാത്തിമയുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നു. ഫാത്തിമ തത്ക്ഷണം മരിച്ചു.കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും കുട്ടികള്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ഫാത്തിമയെ എടവണ്ണയിലെ സ്വകാര്യ…