തിരുവനന്തപുരം : ഒരിടവേളയ്ക്കുശേഷം തലസ്ഥാനത്തു ഗുണ്ടാസംഘങ്ങൾ സജീവമാകുന്നു. കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തൻപാലം രാജേഷും വ്യത്യസ്ത സംഭവങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ കേസുകളിൽ പ്രതിയായി. പഴയ ഗുണ്ടാസംഘങ്ങൾ വീണ്ടും ഭീതി പടർത്തുന്നതു സ്പെഷൽ ബ്രാഞ്ചിന്റെ വീഴ്ചയാണെന്ന് ആരോപണമുയർന്നു. ഗുണ്ടാനിയമം ശക്തമായപ്പോൾ ഒതുങ്ങിയ ഗുണ്ടകൾ വീണ്ടും തലസ്ഥാനത്ത് പരസ്പരം പോർ വിളിക്കുന്ന സാഹചര്യമാണ്. റിയൽ എസ്റ്റേറ്റ്, മണ്ണ്, കരിങ്കൽ ക്വാറി, മാഫിയ പ്രവർത്തനങ്ങളിലൂടെ വൻതോതിൽ പണം നേടാനാണു ചോരക്കളി. വർഷങ്ങളായി ഓംപ്രകാശിന്റെ ഗുണ്ടാസംഘവും നിഥിന്റെ ഗുണ്ടാസംഘവും തമ്മിലുള്ള കുടിപ്പകയാണു കഴിഞ്ഞദിവസം പാറ്റൂരിലെ അക്രമത്തിൽ കലാശിച്ചത്. 10 ലക്ഷം രൂപയുടെ ഇടപാടിൽ, പണം നൽകിയ ആൾക്കു വേണ്ടിയും വാങ്ങിയ ആൾക്കു വേണ്ടിയും ഇരുസംഘങ്ങളും ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നിഥിനെ ഓംപ്രകാശ് തലയിൽ വെട്ടി പരുക്കേൽപ്പിച്ചു. ഈ സംഭവത്തിനു മുൻപ് നിഥിന്റെ സംഘം ഓംപ്രകാശിന്റെ സംഘാംഗത്തിന്റെ വീടുകയറി ആക്രമിച്ചിരുന്നു. വെട്ടേറ്റ…
Day: January 11, 2023
ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം. മകരവിളക്ക് ദിവസമായ ജനുവരി 14 ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും. പ്രശസ്ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു IAS, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം.
അരവണയിലെ ഏലയ്ക്കയില്‍ 14 കീടനാശിനികളുടെ അംശം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം. ഏലയ്ക്കയില്‍ പതിനാലു കീടനാശിനികളുടെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
അനധികൃത സ്വത്ത് സമ്പാദനം: എ.ഷാനവാസിനെതിരെ ഇഡിക്ക് പരാതി
ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ വിശദീകരണവുമായി സിപിഎം നേതാവ് ഷാനവാസ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടും. വാഹനം വാടകയ്ക്ക് നല്‍കിയ വിവരം പാര്‍ട്ടിയെ അറിയിച്ചില്ല. അത് തെറ്റാണ്. എന്ത് സമ്പാദിച്ചാലും അത് പാര്‍ട്ടിയെ അറിയിക്കേണ്ടതാണ്. വാഹനം വാടകയ്ക്ക് നല്‍കുമ്പോള്‍ കാണിക്കേണ്ട ജാഗ്രതയിലും വീഴ്ചയുണ്ടായി. ജനുവരി 28നാണ് വാഹനം വാങ്ങിയത്. പെര്‍മിറ്റ് ലഭിച്ചത് നാലാം തീയതി ആയതിനാലാണ് ആറാം തീയതി കരാര്‍ എഴുതിയത്. അല്ലാതെ വെട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു. അതേസമയം, ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ പരാതി ലഭിച്ചിരിക്കുകയാണ്. മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, സാ മ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി റിപ്പോര്‍ട്ടിംഗിനിടെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇക്കാര്യം അറിയിച്ചു. പല ഏജന്‍സികളില്‍ നിന്നും ഷാനവാസിനെതിരെ പരാതി പോയിട്ടുണ്ടെന്നും നാസര്‍…
തമിഴ്നാട്ടില്‍ നിന്ന് മായം കലര്‍ന്ന പാല്‍; ആര്യങ്കാവില്‍ പിടികൂടിയത് 15,300 ലിറ്റര്‍
കൊല്ലം: കൊല്ലം ആര്യങ്കാവില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് പിടികൂടിയത്. പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാല്‍. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ പത്തനംതിട്ട മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന പാല്‍ പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡ് അടങ്ങിയതായി കണ്ടെത്തി. കൂടുതൽ ദിവസം പാൽ കേടുകൂടാതെയിരിക്കാനാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേർക്കുന്നത്. ഛർദ്ദി, വയറിളക്കം പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകും
‘പ്രവീൺ റാണ 61 കോടി പിൻവലിച്ചു, അക്കൗണ്ട് ശൂന്യമായി; തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കടക്കും’
തൃശൂർ : 3 മാസത്തിനിടെ സ്വന്തം അക്കൗണ്ടിൽ നിന്നും സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ അക്കൗണ്ടിൽ നിന്നുമായി പ്രവീൺ റാണ 61 കോടി രൂപ പിൻവലിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു. നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള തുകകളായി പിൻവലിച്ച് പ്രവീൺ റാണ ബാങ്ക് അക്കൗണ്ട് ഏറെക്കുറെ ശൂന്യമാക്കിയെന്നാണു വിവരം. ബെനാമികളുടെയും ബിസിനസ് പങ്കാളികളുടെയും അക്കൗണ്ടുകളിലേക്കാണ് ഇതിലേറെത്തുകയും കൈമാറ്റം ചെയ്യപ്പെട്ടത്. സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ലൈസൻസ് കഴിഞ്ഞ വർഷം റജിസ്ട്രാർ ഓഫ് കമ്പനീസ് റദ്ദാക്കിയതോടെയാണു കമ്പനി പൊളിയുന്ന സാഹചര്യം ഉടലെടുത്തത്. ലൈസൻസ് ഇല്ലാതായിട്ടും കമ്പനിപ്രവർത്തനം തുടരുന്നുവെന്നു കണ്ടതോടെ വെസ്റ്റ് പൊലീസ് കേസെടുത്തു. കമ്പനി അനധികൃതമായാണു പ്രവർത്തിക്കുന്നതെന്നു നിക്ഷേപകരിൽ പലരും തിരിച്ചറിഞ്ഞത് അങ്ങനെയാണ്. പണം ആവശ്യപ്പെട്ട് എത്തുന്ന…
ഒരു വർഷത്തിനിടെ അമ്മയും അച്ഛനും ഓർമയായി; കണ്ണീരായി ഇരട്ടക്കുരുന്നുകൾ
പത്തനംതിട്ട: രണ്ടര വയസ്സില്‍ ജീവിതത്തില്‍ തനിച്ചായി ഇരട്ടക്കുട്ടികള്‍. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളാണ് മുലപ്പാലിന്റെ മണം മാറാത്ത പ്രായത്തില്‍ അനാഥരായത്. തങ്ങളുടെ സ്മരണക്കായി രണ്ട് കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക് നല്‍കിയ ശേഷം ആ അമ്മയ്ക്ക് പിന്നാലെ അച്ഛനും യാത്രയാകുക ആയിരുന്നു. ഒരു വര്‍ഷം മുന്‍പ് അമ്മ ടീനയെ കാന്‍സര്‍ കവര്‍ന്നെടുത്തതു മുതല്‍ അച്ഛന്‍ ജോബിയായിരുന്നു ഹെര്‍ലിന്റെയും ഹെലേനയുടെയുമെല്ലാമല്ലാം. എന്നാല്‍ ആകസ്മികമായി ജോബിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെര്‍ലിനും ഹെലേനയ്ക്കും ഒന്നരവയസ്സുള്ളപ്പോളാണ് അമ്മയെന്ന തണല്‍ മാഞ്ഞത്. ഒരു വര്‍ഷത്തിനിപ്പുറം എല്ലാമെല്ലാമായിരുന്ന അച്ഛനും അമ്മയ്ക്ക് അരികിലേക്ക് യാത്രയായി. കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികള്‍ക്ക് നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഡല്‍ഹിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാര്‍ബുദം കണ്ടെത്തിയത്. തുടര്‍ന്ന് ഏഴാം മാസത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെക്ക്…
‘കരാറുകാരന്റെ ലൈസൻസ് റദ്ദാക്കും വരെ മൃതദേഹം ഏറ്റെടുക്കില്ല’: തേജസ്വിനിയുടെ പിതാവ്
ബെംഗളൂരു: തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ബെംഗളൂരുവിൽ മെട്രോ നിർമാണത്തിനിടെ തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നുവീണു മരിച്ച സ്കൂട്ടർ യാത്രിക തേജസ്വിനിയുടെ ഭർത്താവ് ലോഹിത്. നമ്മ മെട്രോ കെആർപുരം –ബെംഗളൂരു വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺനഗർ എച്ച്ബിആർ ലേയൗട്ടിൽ ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്. ഹൊറമാവ് സ്വദേശിനി തേജസ്വിനി (28), രണ്ടരവയസ്സുകാരനായ മകൻ വിഹാൻ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലോഹിത്, മകൾ വിസ്മിത (രണ്ടര) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപകടനില തരണം ചെയ്തു. അതേസമയം, മെട്രോ തൂണിന്റെ നിർമാണ പ്രവർത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദൻ കുമാർ പറഞ്ഞു. ‘‘കരാറുകാരന്റെ ലൈസൻസ് റദ്ദാക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ല. ഇത്രയും ഉയരമുള്ള തൂണുകൾ നിർമിക്കാൻ ആരാണ് അനുമതി നൽകിയത്?. ഇതിന്റെ ടെൻഡർ…