‘ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു; കോവിഡ് ഭീതിയില്‍ ചൈന: പകുതിയിലേറെ രോഗബാധിതരാകും’

ബീജിങ്: ചൈനയില്‍ കോവിഡ് കേസുകളും മരണവും കുതിച്ചുയരുന്നു. ആശുപത്രികളുടെ ഇടനാഴികളിലും സെമിത്തേരികളിലുമെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മരണക്കണക്ക് കുതിച്ചുയരുമ്ബോഴും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവരുമ്ബോഴും എല്ലാം മറച്ചു വയ്ക്കാനാണ് ചൈനീസ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതുവരെ രണ്ട് മരണം മാത്രമാണ് ചൈയുടെ ഔദ്യോഗിക കണക്കു പ്രകാരം സംഭവിച്ചിരിക്കുന്നത്. ബീജിങില്‍ നിന്നും മരണക്കണക്കുകള്‍ പുറത്താകുമ്ബോഴും ചൈനീസ് സര്‍ക്കാര്‍ എല്ലാം മറച്ചുവയ്ക്കുകയാണ്. ഓണ്‍ലൈനില്‍ വരുന്ന വീഡിയോകളില്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും ആശുപത്രി വാര്‍ഡുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നതും കാണാം. എന്നിരുന്നാലും ഇന്നലെ കോവിഡ് മൂലം രണ്ട് മരണം മാത്രമാണ് ബീജിങില്‍ സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക്. എന്നാല്‍ സ്‌ട്രെച്ചറുകളില്‍ മൃതദേഹങ്ങള്‍ കെട്ടിപൂട്ടി അടുക്കി ഇട്ടിരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വാക്‌സിനെടുക്കാത്ത ദശലക്ഷക്കണക്കിന് പ്രായമായവരിലാണ് കോവിഡ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ നിന്നും സെമിത്തേരികളില്‍ നിന്നും ലഭിച്ചിരിക്കുന്ന സൂചനകളനുസരിച്ച്‌ നൂറു കണക്കിനാളുകളാണ് ദിവസവും കോവിഡിന്…

പരീക്ഷ ജയിക്കാത്തവരും ബിരുദദാന ചടങ്ങില്‍; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തവര്‍ക്ക് ബിരുദം നല്‍കിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ പരീക്ഷ പാസാകാത്തവരും പങ്കെടുത്തെന്നാണ് ആരോപണം. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴു പേര്‍ പരീക്ഷ പാസായിരുന്നില്ല. ഇവരും ചടങ്ങില്‍ ഗൗണ്‍ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയെന്നാണ് പരാതി. പരിപാടി സംഘടിപ്പിച്ചത് തങ്ങളല്ലെന്നും എസ്‌എഫ് ഐ നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനാണെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നു കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചിരുന്നു.

‘ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല’; നിയന്ത്രണത്തെ ന്യായീകരിച്ച്‌ ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി: ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. രാത്രി ഒമ്പതു മണിക്ക് കോളജ് ലൈബ്രറികള്‍ അടയ്ക്കും. അതിനാല്‍ ഒമ്പതരയ്ക്ക് ഹോസ്റ്റലില്‍ എത്തിച്ചേരണമെന്ന സമയക്രമം നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്നും ആരോഗ്യസര്‍വകലാശാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനികളാണ് രാത്രി ഒമ്പതരയ്ക്ക് ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന കാര്യം ഉന്നയിച്ച്‌ കോടതിയെ സമീപിച്ചത്. ഇതിനുള്ള മറുപടിയിലാണ് ആരോഗ്യസര്‍വകലാശാല നിലപാട് അറിയിച്ചത്. രാജ്യാന്തരതലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, 25 വയസ്സാകുമ്പോഴാണ് ഒരാള്‍ക്ക് ബുദ്ധി വളര്‍ച്ചയും പക്വതയും ഉണ്ടാകുന്നത്. അതുകൊണ്ട് 25 വയസ്സിന് മുമ്പ് പറയുന്നത് അംഗീകരിക്കാനാകില്ല. 25 വയസ്സിനു മുമ്പുള്ള തീരുമാനങ്ങള്‍ക്കെല്ലാം ഒരു ഗൈഡന്‍സ് ആവശ്യമാണ്. പഠിക്കാനാണ് ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നത്. അതിനാല്‍ നൈറ്റ് ലൈഫ് എന്‍ജോയ് ചെയ്യേണ്ടതില്ല. രാത്രി ഒമ്പതരയ്ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന്…

മകള്‍ മരിച്ചത് മാനസിക അസ്വസ്ഥതകള്‍ കൊണ്ടാവാം; ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് ഭാര്യാ പിതാവ്

പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തില്‍ പ്രതികരിച്ച്‌ ഭാര്യ പിതാവ് ശിവാനന്ദന്‍. ഉല്ലാസിനെതിരെ തനിക്കോ കുടുംബത്തിനോ പരാതി ഇല്ലെന്ന് ഭാര്യ പിതാവ് പറഞ്ഞു. ഉല്ലാസും ആശയും തമ്മില്‍ കുടുംബ പ്രശ്നങ്ങളില്ല. മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകാം മകള്‍ ജീവനൊടുക്കിയത്. തനിക്ക് പരാതി ഒന്നും ഇല്ലെന്ന് ശിവാനന്ദന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ആശയെ കണ്ടത്. പൂഴിക്കാട് സ്വദേശിനിയാണ് ആശ. വീടിന്റെ ഒന്നാം നിലയിലാണ് ഇവര്‍ തൂങ്ങിമരിച്ചത്. സംഭവ സമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഭാര്യയെ കാണാനില്ലെന്ന് നടന്‍ സ്റ്റേഷനില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. പന്തളത്തെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേയ്‌ക്ക് താമസം മാറിയത്. മൃതദേഹം അടൂര്‍…

രാജധാനി എക്‌സ്പ്രസില്‍ മകള്‍ക്ക് വേണ്ടി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയതായി യാത്രക്കാരന്‍ ; കുക്കിനെതിരെ നടപടി

രാജധാനി എക്‌സ്പ്രസില്‍ നിന്ന് രണ്ട് വയസുകാരിയായ മകള്‍ക്ക് വേണ്ടി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയതായി യാത്രക്കാരന്‍. റെയില്‍വേ ഭക്ഷണം മെച്ചപ്പെട്ടതായി മന്ത്രിമാരടക്കം അഭിപ്രായപ്പെടുമ്ബോഴാണ് തെളിവടക്കം നിരത്തി യാത്രക്കാരന്റെ ഗുരുതര ആരോപണം. റെയില്‍വേ, റെയില്‍വേ മന്ത്രി, പിയൂഷ് ഗോയല്‍ എന്നിവരെ അടക്കം ടാഗ് ചെയ്താണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്. ഡിസംബര്‍ 16 ന് ദില്ലിയില്‍ നിന്ന് രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യോഗേശ് എന്ന യാത്രക്കാരനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രണ്ടര വയസുകാരിയായ മകള്‍ക്കായി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയെന്നും മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിയെന്നും യോഗേശ് ചോദിക്കുന്നു. യാത്രക്കാരന്റെ പിഎന്‍ആറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ട റെയില്‍വേ യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദവും പ്രകടപ്പിച്ചിട്ടുണ്ട്. പാറ്റയെ കണ്ട ഓംലൈറ്റുണ്ടാക്കിയ കുക്കിന്റെ ലൈസന്‍സ് മരവിപ്പിച്ചതായും സര്‍വ്വീസ് പ്രൊവഡര്‍ക്ക് 11 ലക്ഷം രൂപ പിഴയിട്ടതായും റെയില്‍വേ വ്യക്തമാക്കി.…

‘ഒഴിവുകൾ’ അറിയിച്ച് വലയൊരുക്കി ദിവ്യ, ഹോട്ടലുകളിൽ പണം കൈമാറ്റം; ഇന്റർവ്യു ഓഫിസിൽ തന്നെ

തിരുവനന്തപുരം ∙ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ നടന്ന ജോലി തട്ടിപ്പിൽ ഉദ്യോഗാർഥികളെ കെണിയിൽ വീഴ്ത്തിയതു ടൈറ്റാനിയം ഓഫിസിൽ തന്നെ സംഘടിപ്പിച്ച ഇന്റർവ്യൂ വഴി. കേസിൽ അറസ്റ്റിലായ ദിവ്യജ്യോതിയാണ് (ദിവ്യ നായർ–41) ഒഴിവുകളുണ്ടെന്ന അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ഉദ്യോഗാർഥികൾക്കായി വലയൊരുക്കുന്നതും. ഇതു കണ്ടു വിളിക്കുന്നവരുമായി അവർ തന്നെ സംസാരിക്കും. 15–20 ലക്ഷം രൂപയാണ് ആവശ്യപ്പെടുക. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ വച്ചായിരുന്നു പണം കൈമാറലും ചർച്ചകളും സംശയമുള്ളവരെ, തട്ടിപ്പിനു കൂട്ടുനിന്ന ടൈറ്റാനിയത്തിലെ ഡപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ ആൻഡ് ലീഗൽ) എൻ.ശശികുമാരൻ തമ്പിയുടെ ഓഫിസിൽ വിളിപ്പിച്ച് വ്യാജ അഭിമുഖം നടത്തി. ടൈറ്റാനിയം പരിസരത്ത് എത്തിയാൽ ഉടൻ‌ ഫോൺ ഓഫ് ചെയ്യാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെടും. തെളിവു നശിപ്പിക്കാനായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് ലഭിക്കാതായതോടെയാണു പലരും ശശികുമാരൻ തമ്പിയെ…

കോഴിക്കോട് മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു; നാട്ടുകാര്‍ക്ക് ‘ചാകര’

കോഴിക്കോട്: മദ്യം കയറ്റി വന്ന ലോറി അപകടത്തില്‍പ്പെട്ടതിനിടെ റോഡില്‍ വീണ മദ്യക്കുപ്പികള്‍ കൈക്കലാക്കി നാട്ടുകാര്‍. കോഴിക്കോട് ഫറോക് പഴയ പാലത്തിലാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പാലത്തിലൂടെ വന്ന ലോറി ഇടിച്ച്‌ അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അന്‍പതോളം കെയ്സ് മദ്യം റോഡിലേയ്ക്ക് തെറിച്ചുവീണു. ലോറി നിര്‍ത്താതെ പോയതോടെ മദ്യകുപ്പികള്‍ പെറുക്കിയെടുക്കാനുള്ള തിരക്കിലായി നാട്ടുകാര്‍. പിന്നീട് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച മദ്യകുപ്പികള്‍ സ്റ്റേഷനിലേയ്ക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.

തായ്‌ലന്‍ഡ് യുദ്ധക്കപ്പല്‍ കടലില്‍ മുങ്ങി; കപ്പലില്‍ കുടുങ്ങിയ 31ഓളം പേരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

തായ്ലന്‍ഡ് ഉള്‍ക്കടലില്‍ തായ്ലന്‍ഡ് നാവികസേനയുടെ യുദ്ധകപ്പല്‍ മുങ്ങി. 106ഓളം പേരാണ് സംഭവസമയം യുദ്ധക്കപ്പലിനുള്ളില്‍ ഉണ്ടായിരുന്നത്. 75ഓളം പേരെ ഇതുവരെ രക്ഷപെടുത്തിയെന്നും, 31ഓളം പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്നും നാവികസേന അറിയിച്ചു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തായ്‌ലന്‍ഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റില്‍ കടല്‍വെള്ളം കപ്പലിനുള്ളിലേക്ക് കയറി വൈദ്യുത സംവിധാനങ്ങള്‍ തകരാറിലാവുകയായിരുന്നു. കടല്‍വെള്ളം തിരികെ പമ്ബ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നു. നിരവധി യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 1987 മുതല്‍ തായ് നാവികസേന ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത യുദ്ധക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ച്‌ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പന്തളത്തെ വീട്ടിലെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ മുകളിലെ നിലയില്‍ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്ന് പോലീസ് പറയുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേയ്‌ക്ക് താമസം മാറ്റിയത്. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.