ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ ടോവിനോ തോമസ്

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ എത്തി നടന്‍ ടോവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങള്‍’ എന്ന പുതിയ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പതിവ് ഗെറ്റപ്പില്‍ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ലുക്കിലാണ് ടൊവിനോ ഇത്തവണ സ്‌ക്രിനിലെത്തുന്നത്. മുഷിഞ്ഞ ഷര്‍ട്ടും പാന്റും ധരിച്ച്‌ ഇരുണ്ട നിറത്തില്‍ മുടി പറപ്പിച്ചുള്ള ലുക്കിലാണ് താരം എത്തുന്നത്. ടൊവിനോ തന്നെയാണ് പുതിയ ലുക്ക് പങ്കുവച്ചത്. ‘അദൃശ്യ ജാലകങ്ങള്‍’ സിനിമയില്‍ പേരില്ലാത്ത കഥാപാത്രമാണെന്ന് താരം പറയുന്നു. സര്‍റിയലിസത്തില്‍ വേരുന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേതെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തിലെ പേരില്ലാത്ത യുവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടോവിനോ പറയുന്നു. വളരെ സവിശേഷമായ ഒരു പ്രൊജക്റ്റിന്റെയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെയും ചെറിയൊരു കാഴ്ച ഇതാ! ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങളിലെ പേരില്ലാത്ത യുവാവിന് ജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന്…

ഫ്ലെക്സിനു പിന്നില്‍ വലതുപക്ഷ നീക്കം; ഭിന്നതയെന്ന് വരുത്തുന്നു: പി.ജയരാജന്‍

കണ്ണൂര്‍:സിപിഎമ്മിലെ ഉന്നത നേതാക്കളായ ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്കുമെത്തിയത്. അഴീക്കോട് കാപ്പില്‍ പീടികയില്‍ പി. ജയരാജ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികള്‍ ഉയര്‍ത്തുന്നത്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആര്‍.പി.സി ചെയര്‍മാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്. നിരവധിതവണ സി.പി. എമ്മില്‍ ഒതുക്കപ്പെട്ട പി.ജയരാജന്‍ അനുകൂലസാഹചര്യം ലഭിച്ചപ്പോള്‍ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവര്‍ത്തകരെ…

സ്വർണക്കടത്ത് ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി ഡിവൈഎഫ്ഐ

കണ്ണൂർ ∙ കേസുകളിൽ പ്രതിയും അനഭിമതനുമായ ആകാശ് തില്ലങ്കേരിക്കു ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എം.ഷാജർ. ക്രിക്കറ്റ് മത്സരത്തിലെ വിജയത്തിനാണ് ആകാശിനു ഡിവൈഎഫ്ഐ നേതാവ് സമ്മാനം നൽകിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം വിശേഷിപ്പിച്ചയാളാണ് ആകാശ്. ഈ സംഘവുമായി ബന്ധപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. കരിപ്പൂർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്താണ്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയതിനു ഡിവൈഎഫ്എ ആകാശിനെതിരെ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.

യുഎസില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്ബോള്‍ അപകടം; 3 ഇന്ത്യക്കാര്‍ മരിച്ചു

വാഷിങ്ടന്‍ ∙അതിശൈത്യത്തില്‍ യുഎസിലെ അരിസോനയില്‍ 3 ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യന്‍ തടാകത്തിലൂടെ നടക്കുമ്ബോള്‍ തെന്നിവീണായിരുന്നു അപകടം. ഡിസംബര്‍ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചാന്‍ഡ്‍ലര്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തില്‍നിന്നു പുറത്തെടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുല്‍ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി. സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണു യുഎസ്. 3,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയര്‍ന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആര്‍ട്ടിക് ധ്രുവമേഖലയില്‍ നിന്നുള്ള അതിശൈത്യക്കാറ്റ്…

ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി ശ്രുതി രാമചന്ദ്രൻ

കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി നടി ശ്രുതി രാമചന്ദ്രൻ. സെറ്റ് സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരമായിരുന്നു ശ്രുതിക്ക് ലഭിച്ചത്. ‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുരം. ശ്രുതിയുടെ ഭർത്താവും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് തോമസും അവാർഡ് ചടങ്ങിൽ എത്തിയിരുന്നു. രാജേഷ് കെ. രാമൻ സംവിധാനം ചെയ്യുന്ന നീരജയാണ് നടിയുടെ പുതിയ പ്രോജക്ട്.

തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ആറ്റുകാല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചത്. ഗുണ്ടാപ്പകയാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശരത്തും നിരവധി കേസുകളില്‍ പ്രതിയാണ്. വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും ബിജുവും ഒരേ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ശിവന്റെയും ബിജുവിന്റെയും ഓട്ടോറിക്ഷ കഴിഞ്ഞദിവസം ശരത് തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മലപ്പുറത്ത്‌ വഴിതെറ്റിയെത്തിയ പത്തൊൻപതുകാരിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; അറസ്റ്റ്

മലപ്പുറം∙ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പേരാമ്പ്ര സ്വദേശിനിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചു. വീട്ടിൽ തിരിച്ചെത്തിക്കാമെന്ന വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറും പീഡിപ്പിച്ചു. തുടർന്ന് പെണ്‍കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് പിടിയിലായത്.

കയ്യൊപ്പോടെ ജഴ്‌സി; ധോനിയുടെ മകള്‍ക്ക് മെസിയുടെ സ്‌നേഹ സമ്മാനം

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി. പാപ്പ സിവ എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. മെസിയുടെ കയ്യൊപ്പോടെയുള്ള അര്‍ജന്റൈന്‍ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. അച്ഛനെ പോലെ, മകളെ പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. മെസിയുടെ വലിയ ആരാധകനാണ് ധോനി. ഫുട്‌ബോളിനോടുള്ള താത്പര്യം ധോനി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പരിശീലന സെഷനുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ കളിക്കുന്ന ധോനിയുടെ വീഡിയോ പലപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മെസിയിലേക്ക് വരുമ്പോള്‍, ലോക കിരീടം നേടിയതിന് ശേഷം കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. ജനുവരി ആദ്യ ആഴ്ചയ്ക്ക് ശേഷമാവും മെസി പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു, ആണ്‍സുഹൃത്ത് പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വീടിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു സംഗീത. ശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സംഗീതയുടെ ആണ്‍ സുഹൃത്ത് പള്ളിയ്‌ക്കല്‍ സ്വദേശി ഗോപു (20) പിടിയിലായി. സംഗീതയും ഗോപുവും അടുപ്പത്തിലായിരുന്നു. ഗോപു സംഗീതയില്‍ വിശ്വാസം ഉറപ്പിക്കുന്നതിനായി മറ്റൊരു നമ്ബറില്‍ നിന്ന് അഖില്‍ എന്ന പേരില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയും മറ്റും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ ഇത്തരത്തില്‍ സംഗീതയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ ‘അഖില്‍’ ആവശ്യപ്പെട്ടപ്രകാരം സഹോദരിയെ അറിയിച്ച്‌ സംഗീത വീടിന് പുറത്തേയ്ക്ക് പോവുകയായിരുന്നു. യുവാവിനെ കണ്ടപ്പോള്‍ ഇത് ഗോപു തന്നെയെന്ന് സംഗീതയ്ക്ക് സംശയം തോന്നിയിരുന്നു.…