സര്‍ജറി ചെയ്യേണ്ട സമയം അതിക്രമിച്ച്‌ കഴിഞ്ഞതിന് ശേഷമാണ് അറിഞ്ഞത്, കൈ പാരലൈസ്ഡ് ആയി; ഒന്‍പത് മാസത്തോളം ഒരു മുറിയിലായിരുന്നു ജീവിതം

ഡയമണ്ട് നെക്ലേസ്, മധുരരാജ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ,ചന്ദ്രേട്ടന്‍ എവിടെയാ, ഓട്ടോറിക്ഷ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ.

നടിയുടെ പുതിയ ചിത്രമായ ‘കള്ളനും ഭഗവതിയും’ നാളെയാണ് റിലീസ് ചെയ്യുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. രോഗം മൂലം ഒന്‍പത് മാസക്കാലം മുറിക്കുള്ളില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.

‘ഇതിഹാസയൊക്കെ കഴിഞ്ഞ സമയത്താണ്. നടന്നപ്പോള്‍ പെട്ടെന്ന് കൈയുടെ ഒരു സൈഡില്‍ ബാലന്‍സില്ലാതെ പോണതുപോലെ തോന്നി. എന്താണെന്നൊന്നും മനസിലായില്ല. പിന്നെയത് മാറി.

പിന്നീട് അത് റിപ്പീറ്റായി വരാന്‍ തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എക്സറേയും അതും ഇതൊക്കെ എടുത്തു. കണ്ടുപിടിക്കാന്‍ പറ്റാത്ത എന്തോ ഒരു കാര്യം.

മൂന്നാല് മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ എക്സ്ട്രാ ഒരു ബോണ്‍ വളര്‍ന്നുവരുന്നതായും, അതില്‍ നേര്‍വ് എന്തോക്കെയോ കയറി ചുറ്റുകയൊക്കെ ചെയ്തിട്ട് കംപ്രസ്‌ഡായി. കുറച്ചൊരു വേഴ്സായ സിറ്റുവേഷനായിരുന്നു.

പള്‍സ് ഈ കൈയില്‍ കിട്ടാത്ത അവസ്ഥ. സര്‍ജറി ചെയ്യേണ്ട സമയം അതിക്രമിച്ച്‌ കഴിഞ്ഞതിന് ശേഷമാണ് നമ്മളിത് തിരിച്ചറിയുന്നത്.

ഇതിഹാസ റിലീസാവേണ്ട സമയമാണ്. ഒടുവില്‍ പെട്ടെന്ന് സര്‍ജറി ചെയ്തു. സര്‍ജറി കഴിഞ്ഞ് എട്ടൊന്‍പതുമാസം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു.

സിനിമയൊക്കെ പെട്ടിയില്‍ പൂട്ടിവയ്ക്കണമെന്ന തീരുമാനം. ഒന്‍പത് മാസം ഒരു റൂമിനകത്ത് നിന്നു.’- അനുശ്രീ പറഞ്ഞു.

Related posts

Leave a Comment