റഷ്യയില്‍ ആക്രമണം; 60 മരണം, 115 പേര്‍ക്ക് പരിക്ക് ; പിന്നില്‍ ഐ.എസ് ഭീകരര്‍

മോസ്‌കോ: റഷ്യയില്‍ നടന്ന വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 60 ആയി. 115 പേര്‍ക്ക് പരിക്കേറ്റു.

മോസ്‌േകായില്‍ സംഗീത പരിപാടി നടന്ന ക്രോകസ് സിറ്റി ഹാളിലാണ് തോക്കുമായി എത്തിയ അക്രമി സംഘം വെടിവയ്പ് നടത്തിയത്.

അഞ്ച് കുട്ടികളടക്കം 115 പേര്‍ ആശുപത്രിയിലാണെന്നും ഇവരില്‍ 110 മുതിര്‍ന്നവരുണ്ട്.

60 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി മിഖാലി മുരഷ്‌കോ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റേറ്റ് ഏറ്റെടുത്തു. ഐ.എസ് പ്രവര്‍ത്തകരാണ് ജനക്കൂട്ടത്തെ ആക്രമിച്ചതെന്ന് ഭീകര സംഘടന വ്യക്തമാക്കി.

പ്രച്ഛന്നവേഷം ധരിച്ചെത്തിയ അക്രമികള്‍ കെട്ടിടത്തില്‍ കടക്കുകയായിരുന്നു. വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു.

ഹാളില്‍ നിറയെ തീയും കറുത്ത പകയും നിറഞ്ഞു. മൂന്ന് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്.

ആക്രമണം നടന്നപ്പോള്‍ നിരവധി പേര്‍ കസേരകള്‍ക്കും മറ്റും പിന്നിലൊളിച്ചുവെന്ന് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.

ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു.

ആക്രമണം ഭയാനകമെന്ന് വിശേഷിപ്പിച്ച യു.എസ്, ഇതിനു പിന്നില്‍ യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും യു.എസ് പറഞ്ഞു.

ആക്രമണത്തില്‍ യുക്രൈന് പങ്കില്ലെന്ന് ഭരണകൂടം അറിയിച്ചു.

റഷ്യയുടെ പ്രേകാപനവും മോസ്‌കോയുടെ പ്രേകാപനമാണ് ഇതിനു കാരണമെന്നും സ്‌പെഷ്യല്‍ സര്‍വീസസ് ആണ് പിന്നിലെന്നും യുക്രൈന്‍ ആരോപിച്ചു.

മോസ്‌കോയില്‍ ജനക്കൂട്ടമുള്ള ഇടങ്ങളില്‍ പ്രത്യേകിച്ച്‌ സംഗീത പരിപാടികളില്‍ തീവ്രാദ സ്വഭാവമുള്ള

ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യു.എസ് എംബസി രണ്ടാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പരിക്കേറ്റവര്‍ ഏത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ പറഞ്ഞു.

ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

Related posts

Leave a Comment