രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ഇഷാൻ കിഷന്റെ ചെവിക്കു പിടിച്ച് ബിസിസിഐ

മുംബൈ : രഞ്ജി ട്രോഫിയിൽ കളിക്കാതെ ഐപിഎലിനായി പരിശീലനം തുടരുന്ന ഇഷാൻ കിഷന് അന്ത്യശാസനം നൽകി ബിസിസിഐ.

ജംഷഡ്പുരിൽ രാജസ്ഥാനെതിരെ 16നു തുടങ്ങുന്ന രഞ്ജി മത്സരത്തിൽ ജാർഖണ്ഡിനായി കളിച്ചില്ലെങ്കിൽ

ഐപിഎലിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഇഷാൻ കിഷനു ക്രിക്കറ്റ് ഭരണസമിതി നൽകിയിരിക്കുന്ന സന്ദേശം.

ഇന്ത്യൻ ടീമിന്റെദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പാതിവഴിയിൽ വച്ച് നാട്ടിലേക്കു മടങ്ങിയ ഇഷാൻ പിന്നീട് വിനോദയാത്രയിലും മറ്റുമായിരുന്നു.

രഞ്ജി ഗ്രൂപ്പിൽ ജാർഖണ്ഡ് തകർന്നടിഞ്ഞ നേരത്ത് ബറോഡയിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ

ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഐപിഎൽ തയാറെടുപ്പുകളിലായിരുന്നു ഇരുപത്തഞ്ചുകാരൻ ഇഷാൻ.

ഇതു പരക്കെ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തവർക്ക്

ഐപിഎലിൽ അവസരം നൽകില്ലെന്ന നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്.ഐപിഎല്ലിനു

മുകളിൽ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment