യശ്വസ്വീ ജയ്‌സ്വാളിന് ഇരട്ടശതകം കുറിച്ച്‌ ഇന്ത്യയെ രക്ഷിച്ചു ; രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ മികച്ച നിലയില്‍

ഒടുവില്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തി. ഇന്ത്യന്‍ ഓപ്പണര്‍ യശ്വസ്വീ ജയ്‌സ്വാള്‍ ഇരട്ടശതകം കുറിച്ചു.

ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശ്വസ്വീ ജെയ്‌സ്വാള്‍ പുറത്താകാതെ 207 റണ്‍സ് എടുത്ത നിലയിലാണ്.

ജയ്‌സ്വാളിന്റെ മികവില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് എടുത്ത നിലയിലാണ്. ഒരു റണ്‍സ് എടുത്ത കുല്‍ദീപ് യാദവാണ് ജെയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്.

ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടിയ ഏക ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍. ഇന്നലെ ആര്‍ അശ്വിനുമായി ക്രീസില്‍ കളി അവസാനിപ്പിച്ച ജെയ്‌സ്വാള്‍ 179 റണ്‍സ് എടുത്തിരുന്നു.

ഇന്ന് കളി പുനരാരംഭിച്ച രാവിലത്തെ സെഷനില്‍ തന്നെ ജെയ്‌സ്വാള്‍ ഇരട്ടശതകവും നേടി. 284 പന്തുകള്‍ നേരിട്ട ജെയ്‌സ്വാള്‍ 19 ബൗണ്ടറികളും ഏഴു സിക്‌സറുകളും പറത്തി.

അശ്വിന്‍ 37 പന്തുകളില്‍ നിന്നും 20 റണ്‍സ് നേടി. ഇന്നലെ 94 നില്‍ക്കേ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയെ സിക്‌സറടിച്ചാണു ജയ്‌സ്വാള്‍ ടെസ്റ്റിലെ രണ്ടാം സെഞ്ചുറിയിലേക്കെത്തിയത്.

ഇതോടെ ഇന്ത്യയിലും വിദേശത്തും സെഞ്ചുറിയടിക്കാന്‍ ജയ്സ്വാളിനായി. 22 വയസിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ചുറി നേടിയത് സച്ചിന്‍ തെണ്ടുല്‍ക്കറും രവി ശാസ്ത്രിയും മാത്രമാണ്.

ഈ റെക്കോഡിലേക്കാണ് ജയ്സ്വാള്‍ പേരു ചേര്‍ത്തത്.

നിലവിലെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ രണ്ട് സെഞ്ചുറി കുറിച്ച ഏക താരവുമാണ്. യശ്വസി ജയ്സ്വാളിന്റെ സിക്‌സറടിച്ച ശേഷമുള്ള സെഞ്ചുറിയാഘോഷം വൈറലായി.

ഇംണ്ടിനെതിരേ ഒന്നാം ദിവസം ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡും യശ്വസി ജയ്സ്വാള്‍ ഇന്നലെ കുറിച്ചു. 60 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇന്നലെ തകര്‍ന്നത്.

1964 ലെ ചെന്നൈ ടെസ്റ്റില്‍ ബുധി കുന്ദരന്‍ കുറിച്ച 170 റണ്ണായിരുന്നു ഇന്നലെ വരെ റെക്കോഡ്.

Related posts

Leave a Comment