ഐസക്, ശൈലജ, മുകേഷ്, സ്വരാജ്: രണ്ടും കൽപ്പിച്ച് സിപിഎം; കേന്ദ്രത്തില്‍നിന്ന് ആളെ ഇറക്കാന്‍ ബിജെപി

തിരുവനന്തപുരം: ലോക്സഭാ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കേരളത്തിലെ മുന്നണികൾ കടന്നു.

യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാകാറായി.നിലവിലെ സീറ്റ് ധാരണ തുടരാനാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നത്.

എൻഡിഎയിൽ അനൗപചാരിക ചർച്ചകൾ മുറുകിസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്,

കമ്മിറ്റി യോഗങ്ങൾ 10 മുതൽ 12 വരെയും സിപിഐ സംസ്ഥാന നിർവാഹകസമിതി, കൗൺസിൽ യോഗങ്ങൾ 9 മുതൽ 11 വരെയും ചേരും.

സ്ഥാനാർഥികളുടെ പ്രഖ്യാപനം ഈ യോഗങ്ങൾക്കു ശേഷം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

സീറ്റ് വിഭജനം ഔപചാരികമായി പൂർത്തിയാക്കിയ ശേഷമേ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ.

മുതിർന്ന നേതാക്കളെയും ചില എംഎൽഎമാരെയും സിപിഎം രംഗത്തിറക്കുമെന്നാണു സൂചന.

എ.വിജയരാഘവൻ (പാലക്കാട്), കെ.കെ.ശൈലജ (കണ്ണൂർ/വടകര), തോമസ് ഐസക് (പത്തനംതിട്ട/ആലപ്പുഴ), എളമരം കരീം (കോഴിക്കോട്), എം.സ്വരാജ് (പാലക്കാട് / കൊല്ലം),

കടകംപള്ളി സുരേന്ദ്രൻ (ആറ്റിങ്ങൽ), നടൻ മുകേഷ് (കൊല്ലം), സി.രവീന്ദ്രനാഥ് (ചാലക്കുടി), ടി.വി.രാജേഷ് (കാസർകോട്), ജോയ്സ് ജോർജ് (ഇടുക്കി) എന്നിവരെ പരിഗണിക്കുന്നുണ്ട്.

ആലത്തൂരിൽ എ.കെ.ബാലന്റെയും കെ. രാധാകൃഷ്ണന്റെയും പേര് ചർച്ചയിലുണ്ടെങ്കിലും ഇരുവർക്കും മത്സരിക്കാൻ താൽപര്യമില്ല.

എറണാകുളത്ത് സ്ഥാനാർഥി ക്ഷാമം തുടരുന്നു.

Related posts

Leave a Comment