അവസാന ദിവസം ഇന്ന്; വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് മാര്‍ച്ച്‌ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം. 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 10 ലക്ഷത്തോളം പേര്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്. പെന്‍ഷന്‍ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെന്‍ഷന്‍ ഗുണഭോക്‌തൃ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. ഇവര്‍ക്ക് 023 മാര്‍ച്ച്‌ മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു…

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിന് പിന്നിലിടിച്ചു രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. പുനലൂര്‍ സ്വദേശികളായ അഭിജിത് (19) ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇന്നുരാവിലെ 7.30ഓടെ നെട്ടേത്തറ എം.സി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. പുനലൂര്‍ ഐക്കരക്കോണം സ്വദേശികളായ അഭിജിത്, ശിഖ കിളിമാനൂരിലെ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ്. ചടയമംഗലം ഡിപ്പോയിലെ കെ.എസ്.ആര്‍.ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിന് ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

സ്വപ്‌നയുടെ വാട്‌സ്‌ആപ്പ് ചാറ്റുകളുമായി മാത്യു കുഴല്‍നാടന്‍‍; ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി;ലൈഫ് മിഷന്‍ തട്ടിപ്പില്‍ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളി

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം. സ്വപ്‌ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളുമായി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തിറങ്ങിയതോടെ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളിയായി. മുഖ്യമന്ത്രി പലതവണ ക്ഷുഭിതനായി മാത്യുവുമായി വാക്‌പോര് നടത്തി. ശിവശങ്കറുമായുള്ള ചാറ്റുകള്‍ സഭയില്‍ ഉദ്ധരിച്ച മാത്യു, യുഎഇ കോണ്‍സുലേറ്റിന് യൂണിടാകുമായി കരാര്‍ ഒപ്പിടാന്‍ സിഎം അനുമതി നല്‍കുന്നതിന്റെ ഭാഗമായ ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ചു. സ്വപ്‌നയും ശിവശങ്കറും കോണ്‍സുല്‍ ജനറലും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നെന്ന് മാത്യു ആരോപിച്ചു. സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുന്നേറ്റു. ഇതൊക്കെ നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്‌സ്‌ആപ്പ്…

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറില്‍ എല്‍എസ്ഡി വില്‍പന; യുവതി പിടിയില്‍

തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എല്‍എസ്ഡി സ്റ്റാമ്ബുകളുമായി ബ്യൂട്ടീഷനെ പിടികൂടി. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ( LSD sale in chalakkudy beauty parlor ) ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി എന്ന അമ്ബത്തിയൊന്നുകാരിയാണ് അറസ്റ്റിലായത്. പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്ബുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഒന്നിന് അയ്യായിരം രൂപയിലധികം വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണിത്. സ്‌കൂട്ടറിന്‍റെ ഡിക്കിയില്‍ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതുമായി ബ്യൂട്ടിപാര്‍ലറിലേക്ക് കയറുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എല്‍എസ്ഡിയുടെ ഉറവിടം സംബന്ധിച്ച്‌…