സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല; മരണത്തിന് കാരണമായത് ഹൃദയാഘാതം; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്

കൊച്ചി: സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേല്‍. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ഹൃദയാഘാതമാണ് സുബിയുടെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം വ്യക്തമാക്കി. സുബിയ്ക്ക് നേരത്തെ തന്നെ കരളിന് പ്രശ്നമുണ്ടായിരുന്നു. ഇതിന് പിന്നാലെ അണുബാധയും ഉണ്ടായി. ഈ അണുബാധ വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു. ഇത് താരത്തിന്റെ ആരോഗ്യനില ഗുരതരമാക്കി. കരള്‍ മാറ്റിവയ്ക്കുകയല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. കരള്‍ നല്‍കാനുള്ള ദാതാവിനെ കണ്ടെത്തിയിരുന്നു. ഇവരുടെ ടെസ്റ്റുകളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇതിനിടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല. ഇതിനിടെ സുബിയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ഇതേ തുടര്‍ന്നായിരുന്നു സുബി മരിച്ചത്. അവയവമാറ്റ നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ശേഷം…

‘കാക്കി ഇല്ലെങ്കില്‍ ശവം റോഡിലൂടെ പോകും’: പൊലീസിനെതിരെ കൊലവിളിയുമായി ബിജെപി

കോഴിക്കോട്: കൊലവിളി പ്രസംഗവുമായി ബിജെപി -യുവമോര്‍ച്ചാ നേതാക്കള്‍. യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദിച്ചെന്നാരോപിച്ചായിരുന്നു നേതാക്കളുടെ കൊലവിളി പ്രസംഗം. സിഐ യൂണിഫോമില്‍ അല്ലായിരുന്നില്ലെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്ന് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച്‌ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം. ‘കറുത്ത വസ്ത്രം ധരിച്ചതിന് യുവമോര്‍ച്ചാ പ്രവര്‍ത്തകനെ നടക്കാവ് സിഐ അതിക്രൂരമായാണ് മര്‍ദിച്ചത്. പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്ന പണിയാണ് പൊലീസ് എടുക്കുന്നത്. നിങ്ങള്‍ ഇതൊക്കെ അഴിച്ചുവെക്കുന്ന കാലമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല. നിങ്ങളുടെ ശരീരം ഇരുമ്ബ് കൊണ്ട് ഉണ്ടാക്കിയതല്ല. നിങ്ങളുടെ അതേരീതിയില്‍ തിരിച്ചടിയ്ക്കാന്‍ യുവമോര്‍ച്ചയ്ക്ക് ഒരു മടിയുമില്ലെന്നും’ റിനീഷ് പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ് റിനീഷ്. സിഐയുടെ കൈവെട്ടിമാറ്റുമെന്നായിരുന്നു ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്റെ പ്രസംഗം. സിഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട്…

യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും, ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്‌ നടത്തിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച്‌ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡ് വച്ച്‌ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും പൊലീസ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലാന്റ് ചെയ്ത വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍, വിമാനം എത്തിയത് സൗദിയില്‍ നിന്ന്

ശംഖുംമുഖം: വിമാനയാത്രയ്ക്കിടെ വിദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്തോനേഷ്യന്‍ സ്വദേശി ഉസ്മാന്‍ മൗനെയാണ് (55) മരിച്ചനിലയില്‍ കണ്ടെത്തിയത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് വിമാനത്തിനുള്ളില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടത്. ഇന്തോനേഷ്യന്‍ വിമാനം’ജെ.എഫ് 59′ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ആറോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് സംഭവം. ഇതോടെ വിമാനത്താവള അധികൃതര്‍ ഇന്തോനേഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭാര്യയും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് നടപടികള്‍ക്ക് ശേഷം കാര്‍ഗോ വഴി മൃതദേഹം ഇന്ത്യോനേഷയിലേക്ക് എത്തിക്കും. വിമാനം ഇന്ധനം നിറച്ചശേഷം വൈകിട്ട് 7ഓടെ തിരികെ പോയി.

ഇസ്രയേലില്‍ ആറ് മലയാളികള്‍ കൂടി അപ്രത്യക്ഷരായി, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോയത് പാസ്‌പോര്‍ട്ട് അടക്കം ഉപേക്ഷിച്ച്‌

തിരുവനന്തപുരം: ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടക സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ മാസം എട്ടിനാണ് 26 പേരടങ്ങുന്ന സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്. തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു യാത്രയെന്നാണ് വിവരം. ഈജിപ്‌ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചിരുന്നു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും അപ്രത്യക്ഷരായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇസ്രയേലില്‍ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കര്‍ഷകരില്‍ ഒരാള്‍ മുങ്ങിയതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആറ് മലയാളികള്‍ കൂടി അപ്രത്യക്ഷരായിരിക്കുന്നത്. കണ്ണൂര്‍ സ്വദേശി ബിജു കുര്യനാണ് കാണാതായ കര്‍ഷകന്‍. ഫെബ്രുവരി 17ന് സംഘം…

‘ആകാശ് തില്ലങ്കേരിയില്‍ നിന്നും സ്വര്‍ണം കൈപ്പറ്റി പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നു’; ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം, അങ്ങനെയൊന്നില്ലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയില്‍ നിന്നും സ്വര്‍ണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശിന് ഷാജര്‍ ചോര്‍ത്തുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രനാണ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത ഷാജര്‍, ആകാശ് തില്ലങ്കേരിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാദ്ധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാവന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടിലിരുന്ന് രോമാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ആകാശ് തില്ലേങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച്‌ ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചതായുള്ള വിവരം പുറത്ത് വരുന്നത്. നേരത്തെ വഞ്ഞേരിയില്‍ നടന്ന ചടങ്ങില്‍ ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍…

മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ കൊല്ലുമെന്ന് ഭീഷണി: ഡ്രഗ് മാഫിയയിലകപ്പെട്ട വിദ്യാര്‍ഥിനിയുടെ അമ്മ

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറായി ഉപയോഗിച്ച സംഘത്തില്‍ നിന്നും ഭീഷണി തുടരുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണി. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ലഹരിമരുന്ന് മാഫിയയുടെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകള്‍ തിരിച്ചു വന്നാല്‍ വീണ്ടും മയക്കുമരുന്ന് നല്‍കാന്‍ സംഘം ശ്രമിക്കുമോ എന്ന ഭയമുണ്ട്. മകളുടെ കൂടെ തങ്ങള്‍ നടക്കുമ്പോള്‍ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണ്. ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ‌ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച്‌ പുറത്തറിഞ്ഞത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന്…

വിവാഹസല്‍ക്കാര രാത്രിയില്‍ ഒരുങ്ങുന്നതിനിടെ നവവധുവിനെ കൊന്ന് വരന്‍ ജീവനൊടുക്കി

റായ്പുർ ∙ വിവാഹ വിരുന്നിന് മുൻപ് നവവരനെയും വധുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്‌പുരിലാണു സംഭവം. യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണു പൊലീസ് സംശയിക്കുന്നത്. റായ്പുർ തിക്രപറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അസ്‍‌ലം (24), കഖഷ ബാനു (22) എന്നിവരാണു മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചൊവ്വാഴ്ച രാത്രിയാണു വിവാഹ സൽക്കാരം തീരുമാനിച്ചിരുന്നത്. വിരുന്നു സൽക്കാരത്തിനു തൊട്ടുമുൻപാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഭർത്താവ് യുവതിയെ കുത്തുകയായിരുന്നു എന്നാണു പൊലീസ് സംശയിക്കുന്നത്. തുടർന്ന് ഇയാളും ജീവനൊടുക്കി. മുറിയിൽ ഒരുങ്ങുന്നതിനിടെയാണ് അസ്‌ലവും ബാനുവും തമ്മിൽ വഴക്കുണ്ടായത്. യുവതിയുടെ കരച്ചിൽ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോൾ വീട്ടുകാർ ജനൽ ബലമായി തുറന്നു നോക്കി. നിലത്തു തളം കെട്ടിയ രക്തത്തിൽ ഇരുവരും…

സുബിയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നു, ചികിത്സ വേഗത്തിലാക്കിയത് സുരേഷ് ഗോപി ഇടപെട്ടിട്ടെന്ന് ടിനി ടോം

നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമെന്നും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടനും സുഹൃത്തുമായ ടിനി ടോം. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച്‌ നില ഗുരുതരമാവുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് സുബിയ്ക്ക് രോഗം ബാധിച്ചതെന്ന് ടിനി ടോം പറഞ്ഞു. സുബിയുടെ വിവാഹകാര്യം തീരുമാനത്തിലെത്തിയിരുന്നു. അവര്‍ ഏറെ സന്തോഷവതിയായിരുന്നെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. പതിനേഴ് ദിവസത്തോളമായി സുബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സുബിയുടെ സുഹൃത്താണ് തന്നെ ഇക്കാര്യം അറിയിച്ചത്. പുറത്ത് അധികം ആരെയും വിവരം അറിയിച്ചിരുന്നില്ല. കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി പലരുമായും ബന്ധപ്പെട്ട് എട്ടുദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാലുദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്. കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ച…

നടി സുബി സുരേഷ് അന്തരിച്ചു.

സിനിമ, ടെലിവിഷൻ താരവും, അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. 34 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.