കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ജപ്തിനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഈ മാസം 24ന് കേസ് വീണ്ടും പരിഗണിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിനുള്ള റിപ്പോര്‍ട്ട് 23നകം സമര്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു. ജപ്തി നോട്ടീസ് നല്‍കാതെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇനി ഇക്കാര്യത്തില്‍ അവധി നല്‍കാന്‍ കഴിയില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ സംസ്ഥാനത്ത് അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളില്‍നിന്നും സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും ഈ തുക ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാന്‍ കഴിയാതെ വന്നതിന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഈ മാസം 15നകം നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ…
Day: January 18, 2023
ഇനി പൊടിപാറും.; ‘മലൈക്കോട്ടൈ വാലിബന്’ രാജസ്ഥാനില്‍ തുടക്കം
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് തുടക്കം കുറിച്ചു. മലൈക്കോട്ടൈ വാലിബന്റെ പൂജ രാജസ്ഥാനില്‍ നടന്നു. ഇതിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു. മോഹന്‍ലാലിനും ലിജോ ജോസ് പെല്ലിശ്ശേരിക്കുമൊപ്പം സംവിധായകന്‍ ടിനു പാപ്പച്ചന്‍, നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ എന്നിവരും പൂജയില്‍ പങ്കെടുത്തു. ആരാധകര്‍ ഏറെ നാളായ കാത്തിരിക്കുന്ന കോംമ്ബോ ആണ് മോഹന്‍ലാല്‍-ലിജോ കൂട്ടുക്കെട്ട്. പ്രഖ്യാപനം മുതല്‍ക്കെ ശ്രദ്ധ നേടിയ ചിത്രത്തിന് മേല്‍ സിനിമാ പ്രേമികള്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. ചിത്രീകരണത്തില്‍ പങ്കെടുക്കാനായി ജനുവരി 17-നാണ് മോഹന്‍ലാല്‍ രാജസ്ഥാനില്‍ എത്തിയത്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഒക്ടോബര്‍ 25-ന് ആയിരുന്നു പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.…
യുക്രൈനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് ആഭ്യന്തര മന്ത്രിയടക്കം 16 പേര്‍ കൊല്ലപ്പെട്ടു
കീവ്: യുക്രൈനില്‍ തലസ്ഥാന നഗരമായ കീവ് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആഭ്യന്തരമന്ത്രിയടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ബ്രോവറിയിലെ ഒരു കിന്റര്‍ഗാര്‍ട്ടന് സമീപമാണ് അപകടമെന്ന് പോലീസ് മേധാവി അറിയിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും കുട്ടികളും മരിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഹെലിേകാപ്ടറില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായാണ് പ്രാഥമിക വിവരം. ആഭ്യന്തരമന്ത്രി ഡെനീസ് മൊണാസ്റ്റിര്‍സ്‌കിയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് മേധാവി ഇഗോര്‍ ക്ലിമെന്‍കോ അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്. അപകടത്തിനുപിന്നാലെ ഹെലികോപ്ടറിനെ തീ വിഴുങ്ങുന്നതും നിലവിളി ശബ്ദം യരുന്നതും വീഡിയോയില്‍ വ്യക്തമാണ്. കീവിന് 20 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ദുരന്തമുണ്ടായ ബ്രോവറി ടൗണ്‍. ഇവിടം പിടിച്ചടക്കാന്‍ റഷ്യന്‍ -യുക്രൈന്‍ സേനകള്‍ ശക്തമായ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റഷ്യന്‍ സേനയ്ക്ക് ഇവിടം വിട്ടുപോകേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് റഷ്യന്‍ സേനയെ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ യുക്രൈനിലേക്ക് അയച്ചത്.
16 വർഷത്തെ സിനിമാ ജീവിതം; നായകനായി അരങ്ങേറ്റം കുറിക്കാൻ സുബീഷ് സുധി
സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. പതിനാറ് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നതെന്ന് ലാൽ ജോസ് പറയുന്നു. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്‌സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച…
യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; യുവാവിന്‍റെ നഗ്നഫോട്ടോ കൈക്കലാക്കി 12 ലക്ഷം തട്ടിയ പ്രതി പിടിയില്‍
ഫേസ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഹണിട്രാപിലൂടെ യുവാവില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവന്‍ എസ്.വിഷ്ണു (25)ആണ് സൈബര്‍ പോലീസിന്‍റെ പിടിയിലായത്. കോട്ടയം കടത്തുരുത്തി സ്വദേശിയായ യുവാവുമായി ബന്ധം സ്ഥാപിച്ചശേഷം നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി. യുവാവിന്‍റെ നഗ്ന ഫോട്ടോകള്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി 2018 മുതല്‍ പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിനു പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശപ്രകാരം, 20 ലക്ഷം രൂപ നല്‍കാമെന്ന് യുവാവ് സമ്മതിച്ചു. പണം വാങ്ങാന്‍ തിരുവനന്തപുരം കിളിമാനൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമെത്തിയ വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വര്‍ഗീസ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ വി.ആര്‍.ജഗദീഷ്, എസ്‌ഐ ജയചന്ദ്രന്‍, എഎസ്‌ഐ സുരേഷ് കുമാര്‍,…
ഭക്ഷ്യവിഷബാധ: പറവൂര്‍ മജ്‌ലിസ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്: ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി
എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പറവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 68 പേരാണ് ചികിത്സ തേടിയത്. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം 40 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെറിയ രീതിയില്‍ ശര്‍ദ്ദിയും ദേഹാസ്വാസ്ഥ്യം ഉള്‍പ്പെടെയുള്ള…