Padavettu | പാരിപ്പള്ളിയില്‍ ‘പടവെട്ടിന്റെ’ ആവേശം; വിജയാഘോഷത്തിനെത്തി നിവിന്‍ പോളി

പടവെട്ട് (Padavettu) സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തിയെറ്ററില്‍ നടന്നു.

നിവിന്‍ പോളി (Nivin Pauly), ഷമ്മി തിലകന്‍ (Shammi Thilakan), രമ്യ സുരേഷ്, സംവിധായകന്‍ ലിജു കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനും ഇഷ്ട താരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേര്‍ന്നത്

ചിത്രത്തെ വിജയമാക്കിയ ആരാധകരോട് നിവിന്‍ പോളി നന്ദി രേഖപ്പെടുത്തി. കോറോത്ത് രവി എന്ന യുവാവിനെ ഏറ്റെടുത്ത മലയാളികള്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

Related posts

Leave a Comment